നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Relate App | സംസാര വൈകല്യമുള്ളവർക്ക് വേണ്ടി 'റിലേറ്റ് ആപ്പ്' അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

  Relate App | സംസാര വൈകല്യമുള്ളവർക്ക് വേണ്ടി 'റിലേറ്റ് ആപ്പ്' അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

  സംസാരത്തെ കാര്യമായി ബാധിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച, ഗൂഗിളിലെ ബ്രാന്‍ഡ് മാനേജര്‍ കൂടിയായ ഓബ്രി ലീയാണ് ആപ്പിന് ''റിലേറ്റ്'' എന്ന പേര് നിര്‍ദ്ദേശിച്ചത്

  • Share this:
   സാങ്കേതികവിദ്യ (Technology) നാള്‍ക്കുനാള്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്. ടച്ച് സ്‌ക്രീനുകള്‍ (Touch Screen) കൗതുകത്തിന് പാത്രമായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് ഡിജിറ്റല്‍ ഗാഡ്ജറ്റുകളില്‍ (Digital Gadgets) കൂടുതല്‍ സൗകര്യങ്ങള്‍ വിളക്കിച്ചേര്‍ക്കുന്ന ഒരു കാലഘട്ടത്തില്‍ വരെ എത്തി നില്‍ക്കുകയാണ് നമ്മള്‍. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഗൂഗിളിന്റെ (Google) പുതിയ ആപ്പ്.

   സാങ്കേതികവിദ്യയുടെ സവിശേഷതകളും ഗുണങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗൂഗിള്‍ മുന്‍കൈയെടുത്ത് വികസിപ്പിച്ചെടുത്തതാണ് പ്രോജക്റ്റ് റിലേറ്റ് (Project Relate) എന്ന പേരിലുള്ളആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ ആപ്ലിക്കേഷന്‍.

   സാങ്കേതികവിദ്യയുടെ ലോകത്തെ ഏറ്റവും പുതിയ ഫാഷനുകളില്‍ ഒന്നാണ് വോയ്സ്-അസിസ്റ്റഡ് ഉപകരണങ്ങള്‍. എന്നിരുന്നാലും, സംസാര വൈകല്യമുള്ള ആളുകളെ മനസ്സിലാക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ഇതുവരെ ആരുംവികസിപ്പിച്ചിരുന്നില്ല.

   സംസാര വൈകല്യങ്ങള്‍ മൂലം ഉണ്ടാകുന്ന ആശയവിനിമയ തടസ്സം ഇല്ലാതാക്കാന്‍ ഗൂഗിളിന്റെ റിലേറ്റ് ആപ്പിന് (Relate App) കഴിയും. ''സംസാര വൈകല്യമുള്ള ആളുകളെ സഹായിക്കുന്നതിന് വേണ്ടിഞങ്ങളുടെ സംഭാഷണം തിരിച്ചറിയല്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് 2018 ല്‍ തന്നെ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. പക്ഷേ സംഭാഷണ സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതങ്ങളുടെ പരിശീലനം തടസ്സപ്പെട്ടതിനാല്‍, വിഭിന്നമായ സംഭാഷണ പാറ്റേണുകളുള്ള ആളുകള്‍ക്ക് ഈ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയില്ല.', നവംബര്‍ 10 ന് ഗൂഗിള്‍ പങ്കിട്ട ലോഞ്ച് വീഡിയോയില്‍, ഗൂഗിളിന്റെ പ്രൊഡക്റ്റ് മാനേജര്‍ ജൂലി കാറ്റിയൗ പറഞ്ഞു.

   ദശലക്ഷക്കണക്കിന് വ്യക്തികളില്‍ നിന്നുള്ള സംഭാഷണ പാറ്റേണുകള്‍ ഉപയോഗിച്ച് അല്‍ഗോരിതം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന വ്യക്തി ഉച്ചരിക്കുന്ന ശരിയായ വാക്യമോ പദമോ കണ്ടെത്താന്‍ സഹായിക്കുന്നു.

   'ലിസണ്‍, റിപ്പീറ്റ്, അസിസ്റ്റന്റ് 'എന്നീ മൂന്ന് തലങ്ങളിലായാണ് റിലേറ്റ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആദ്യ ലെവല്‍ നിങ്ങളുടെ ദുര്‍ബലമായ ശബ്ദം കേള്‍ക്കുകയും അത് ഡിജിറ്റല്‍ ടെക്സ്റ്റിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. രണ്ടാമത്തെ ലെവല്‍ ഡിജിറ്റല്‍ ടെക്സ്റ്റിനെ വ്യക്തമായ കമ്പ്യൂട്ടറൈസ്ഡ് വോയ്സാക്കി മാറ്റുന്നു.

   റിലേറ്റ് ആപ്പിനെ നിങ്ങളുടെ ഫോണിലെ ഗൂഗിള്‍അസിസ്റ്റന്റുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു സവിശേഷതയാണ് മൂന്നാമത്തെ ലെവല്‍.ആപ്ലിക്കേഷന്‍ സംസാര വൈകല്യമുള്ള ആളുകള്‍ക്ക് അടിസ്ഥാനപരമായ സേവനങ്ങള്‍ നല്‍കുകയും കൂടുതല്‍ കാര്യക്ഷമമായി ആളുകളുമായി ആശയവിനിമയം നടത്താനും ബന്ധപ്പെടാനും അവരെ സഹായിക്കുകയും ചെയ്യും.

   സംസാരത്തെ കാര്യമായി ബാധിക്കുന്ന മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിച്ച, ഗൂഗിളിലെ ബ്രാന്‍ഡ് മാനേജര്‍ കൂടിയായ ഓബ്രി ലീയാണ് ആപ്പിന് ''റിലേറ്റ്'' എന്ന പേര് നിര്‍ദ്ദേശിച്ചത്.ആപ്പ് ഇപ്പോഴും വിശകലനം ചെയ്ത് കൊണ്ടിരിക്കുകയാണ്. ബിസിനസ്‌റിപ്പോര്‍ട്ട് അനുസരിച്ച് ബീറ്റ ടെസ്റ്റിംഗിനായി അപേക്ഷകരെ വരും മാസങ്ങളില്‍ ഗൂഗിള്‍ ബന്ധപ്പെടും.സാങ്കേതിക വിദ്യയുടെ പുരോഗതിയിലൂടെ ആളുകള്‍ക്ക് സംസാര വൈകല്യത്തെ മറികടക്കാനാവുമെന്നുതന്നെ നമുക്ക് പ്രത്യാശിക്കാം.
   Published by:Jayashankar AV
   First published:
   )}