HOME » NEWS » Money » TECH GOOGLE LAWSUIT FOR ALLEGEDLY COLLECTING DATA ON USERS IN INCOGNITO MODE TO CONTINUE GH

ഇൻകോഗ്നിറ്റോ മോഡിൽ ഉപയോക്താക്കളുടെ വിവരം ശേഖരിച്ചു, ഗൂഗിളിനെതിരെയുള്ള കേസ് തുടരും

സ്വകാര്യ ബ്രൗസിംഗ് മോഡിൽ ഉപയോക്താക്കളുടെ ഓൺലൈനിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഗൂഗിൾ എന്തൊക്കെ ചെയ്യുന്നു എന്നാണ് പ്രധാനമായും ഈ കേസിന്റെ അടിസ്ഥാനം.

News18 Malayalam | news18
Updated: March 15, 2021, 3:05 PM IST
ഇൻകോഗ്നിറ്റോ മോഡിൽ ഉപയോക്താക്കളുടെ വിവരം ശേഖരിച്ചു, ഗൂഗിളിനെതിരെയുള്ള കേസ് തുടരും
google
  • News18
  • Last Updated: March 15, 2021, 3:05 PM IST
  • Share this:


ഇൻകോഗ്നിറ്റോ മോഡിൽ സെർച്ച് ചെയ്യുന്ന ഉപയോഗ്താക്കളുടെ വിവരങ്ങൾ ശേഖരിച്ചു എന്ന് ആരോപിച്ച് ഗൂഗിളിനെതിരെ ഫയൽ ചെയ്ത കേസ് പിൻവലിക്കാൻ യുഎസ് ഫെഡറൽ കോടതി ജഡ്ജ് വിസമ്മതിച്ചു. ചില സന്ദർഭങ്ങളിൽ ഗൂഗിൾ ആഡും, ഗൂഗിൾ അനലറ്റിക്സും കാലിഫോർണിയയിലെ ഗൂഗിൾ സെർവറുകളിലേക്ക് രഹസ്യ സന്ദേശം അയച്ചു എന്നാണ് പരാതി. എന്നാൽ, ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നവർക്ക് അവരുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യപ്പെടുമെന്ന വിവരം ആദ്യമേ അറിയിച്ചിട്ടുണ്ടെന്നാണ് ഗൂഗിളിന്റെ വിശദീകരണം.

ഇൻകോഗ്നിറ്റോ മോഡ് എന്ന് പറഞ്ഞാൽ ഇൻവിസിബിൾ (അദൃശ്യം) എന്നല്ല അർത്ഥമെന്ന് ഉപയോക്താക്കളോട് നേരത്തേ വ്യക്തമാക്കിയതാണ്. ഈ രീതിയിൽ ബ്രൗസർ ഉപയോഗിച്ച് ആളുകൾ സന്ദർശിക്കുന്ന വെബ്സൈറ്റുകൾക്ക് അവരുടെ വിവരങ്ങൾ ലഭിക്കും. അതുപോലെ തേർഡ്പാർട്ടി അനലിറ്റിക്സും, പരസ്യ സർവീസുകൾക്കും ഉപയോക്താക്കളുടെ വിവരം ശേഖരിക്കാനും സാധിക്കുന്നതാണ്, ഗൂഗിൾ വാദിക്കുന്നു.

ലോറി ഇടിച്ചു കയറി ബഹുനിലക്കെട്ടിടം തകർന്നു; കൽപറ്റയിൽ ഗതാഗതം നിലച്ചു

'നിങ്ങളുടെ പ്രവർത്തനങ്ങൾ ബ്രൗസറിലോ മറ്റു ഉപകരണങ്ങിലോ സേവ് ചെയ്തു വെക്കാതെ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനുള്ള സൗകര്യമാണ് ഇൻകോഗ്നിറ്റോ മോഡ് ലഭ്യമാക്കുന്നത്. ഓരോ തവണ ബ്രൗസർ ഈ മോഡിലേക്ക് മാറ്റുമ്പോഴും താങ്കൾ സന്ദർശിക്കുന്ന വെബ്സൈറ്റിന് വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും എന്ന് വളരെ വ്യക്തമായി അറിയിച്ചതാണ്,' - ഗൂഗിൾ വക്താവായ ജോസ് കാസ്റ്റനേഡ പറയുന്നു. കഴിഞ്ഞ വർഷം ആഗോള കമ്പനിക്കെതിരെ ലോ സ്യൂട്ട് ഫയൽ ചെയ്ത സമയത്താണ് അദ്ദേഹം ഈ വിശദീകരണം നടത്തിയിരുന്നത്.

ഭർതൃ വീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ബിജെപി എംപിയുടെ മരുമകൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എന്നാൽ ഗൂഗിൾ ഉപയോക്താക്കൾ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്ന അവസരത്തിൽ തങ്ങളുടെ ഡാറ്റ ഷെയർ ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട് എന്ന് ഗൂഗിളിന് തെളിയിക്കാൻ സാധിക്കില്ല എന്നതു കൊണ്ടാണ് കേസ് പിൻവലിക്കാതിരിക്കുന്നതെന്ന് ഫെഡറൽ കോർട്ട് ജഡ്ജി പറയുന്നു.

സ്വകാര്യ ബ്രൗസിംഗ് മോഡിൽ ഉപയോക്താക്കളുടെ ഓൺലൈനിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഗൂഗിൾ എന്തൊക്കെ ചെയ്യുന്നു എന്നാണ് പ്രധാനമായും ഈ കേസിന്റെ അടിസ്ഥാനം. ഇൻകോഗ്നിറ്റോ മോഡിലും മറ്റു വെബൈസൈറ്റുകൾക്കും, പരസ്യ ദാതാക്കൾക്കും ഗൂഗിൾ നൽകുന്ന ടൂളുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ ഗൂഗിളിന് ട്രാക്ക് ചെയ്യാൻ കഴിയും എന്നതാണ് ആക്ഷേപം.

2020 ജൂൺ മാസത്തിലാണ് നോർത്തേൺ കാലിഫോർണിയ ഡിസ്ട്രിക്റ്റ് കോർട്ടിൽ ഗൂഗിളിനെതിരെ ലോ സ്യൂട്ട് ഫയൽ ചെയതത്. ചാസം ബ്രൗൺ, മരിയ ങ്ക്വേൻ എന്ന രണ്ട് ലോസ് ആഞ്ചലുകാരും വില്യം ബ്യാറ്റ് എന്ന ഫ്ലോറിഡ നിവാസിയും ചേർന്നാണ് ഗൂഗിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈയടുത്ത് വർക്ക് ഫ്രം ഹോം, ഓണ്‍ലൈൻ ക്ലാസ് എന്നിവയ്ക്ക് വ്യാപകമായി ഉപയോഗിക്കുന്ന വീഡിയോ മീറ്റ് ആപ്പായ ഗൂഗിൾ മീറ്റിന്റെ സൗജന്യ ഉപയോഗം മാർച്ച് 31വരെ നീട്ടിയിരുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടു വരെ മാത്രമേ പരമാവധി സൗജന്യമായി ഗൂഗിൾ മീറ്റ് ഉപയോഗിക്കാന്‍ കഴിയൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Published by: Joys Joy
First published: March 15, 2021, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories