ഗൂഗിൾ മാപ്പ് ഇനി മുതൽ വഴി മാത്രമല്ല, റോഡിൽ എത്ര രൂപ ടോൾ നൽകേണ്ടി വരും എന്ന് കൂടി പറഞ്ഞു തരും. പുതിയ അപ്ഡേറ്റ്സ് ഉടൻ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള പ്രവർത്തനം ആരംഭിച്ചതായാണ് റിപ്പോർട്ട്.
റോഡ് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്കും ദീർഘദൂര യാത്ര നടത്തുന്നവർക്കും ഏറെ സഹായകരമാകുന്ന അപ്ഡേഷനായിരിക്കും ഇത്. യാത്ര ചെയ്യുന്ന വഴിയിൽ എത്ര രൂപ ടോൾ ആയി നൽകേണ്ടി വരുമെന്ന് മുൻകൂട്ടി അറിഞ്ഞാൽ കൂടുതൽ ഭംഗിയായി യാത്രകൾ പ്ലാൻ ചെയ്യാനാകും.
പുതിയ അപ്ഡേഷനിൽ നിങ്ങൾ യാത്ര ചെയ്യുന്ന വഴിയിൽ എത്ര ടോൾ ബൂത്തുകൾ ഉണ്ടെന്നും ഇവിടെയെല്ലാം എത്ര രൂപ നൽകേണ്ടി വരുമെന്നും അറിയാം. ഇതോടെ യാത്രയ്ക്ക് ഏത് വഴി തിരഞ്ഞെടുക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ സൗകര്യം.
Also Read-
നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലാണോ? സ്റ്റോറേജ് കുറവാണോ? മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍
പുതിയ അപ്ഡേഷൻ അതിന്റെ ആരംഭഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ എന്നായിരിക്കും അപ്ഡേഷൻ എല്ലാ രാജ്യങ്ങളിലും എത്തുക എന്ന് വ്യക്തമല്ല.
അതേസമയം, പുതിയ അപ്ഡേഷനെ കുറിച്ച് ഗൂഗിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഗൂഗിൾ മാപ്പിൽ ടോൾ റോഡുകൾ കാണാൻ കഴിയും എന്നാൽ ടോൾ നിരക്ക് കാണിക്കില്ല.
പുതിയ അപ്ഡേഷൻ സംബന്ധിച്ച് ഗൂഗിൾ മാപ്സ് പ്രിവ്യൂ പ്രോഗ്രാം ഉപയോക്താക്കൾക്ക് സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
Also Read-
ട്വിറ്ററിൽ ഇനി ഗ്രൂപ്പ് ചാറ്റ് വഴിയല്ലാതെ 20 പേര്‍ക്ക് വരെ ഒരുമിച്ച് മെസ്സേജ് അയയ്ക്കാം
ഗൂഗിൾ മാപ്പ് ഉപയോഗിച്ച് ടോൾ ഒഴിവാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം
1. ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്പ് ആപ്പ് ഓപ്പൺ ചെയ്യുക
2. സെർച്ച് ബാറിൽ പോകേണ്ട സ്ഥലം നൽകി തിരയുക.
3. "Directions" ബട്ടണിൽ അമർത്തുക.
4. സ്ക്രീനിന്റെ മുകളിലായി "Your Location" ന് സമീപമായി മൂന്ന് ഡോട്ടുകൾ കാണാം. അതിൽ ടാപ്പ് ചെയ്ത് "Route Options" തിരഞ്ഞെടുക്കണം.
5. ഇനി കാണുന്ന മെനുവിൽ നിന്ന് "Avoid tolls" അടുത്തുള്ള ബോക്സ് തിരഞ്ഞെടുക്കുക. ഇവിടെ നിന്നും ഹൈവെ, ഫെറി എന്നിവ ഒഴിവാക്കാനുള്ള ഓപ്ഷനും കാണാം.
6. ആവശ്യമില്ലാത്തതെല്ലാം ഒഴിവാക്കി കഴിഞ്ഞാൽ "Done" ബട്ടണിൽ ടാപ് ചെയ്യുക. ഇതിനു ശേഷം സ്റ്റാർട്ട് ബട്ടൺ ടാപ് ചെയ്ത് യാത്ര തുടങ്ങാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.