• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രണ്ട് സെൽഫി ക്യാമറ, മികച്ച ഡിസ്പ്ലെ; വരുന്നു ഗൂഗിൾ പിക്സൽ 3 എക്സ്എൽ

news18india
Updated: May 30, 2018, 6:25 PM IST
രണ്ട് സെൽഫി ക്യാമറ, മികച്ച ഡിസ്പ്ലെ; വരുന്നു ഗൂഗിൾ പിക്സൽ 3 എക്സ്എൽ
news18india
Updated: May 30, 2018, 6:25 PM IST
ഗൂഗിളിൻറെ മൂന്നാം തലമുറ പിക്സൽ സ്മാർട്ട് ഫോൺ ഈ വർഷം തന്നെ എത്തുമെന്നായിരുന്നു സൂചനകൾ. മറ്റ് സ്മാർട്ട് ഫോൺ നിർമാതാക്കളെ പോലെ തന്നെ മികച്ച ഡിസ്പ്ലെയാണ് ഗൂഗിളും ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഗൂഗിൾ പിക്സൽ 3 എക്സ്എൽ എന്ന പേരിൽ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തു വന്നിട്ടുണ്ട്.

പിക്സൽ 3 എക്സ്എല്ലിനു പുറമെ സ്റ്റാൻഡേർഡ് വേർഷനായ പിക്സൽ 3യുടെ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പിക്സൽ2 വിന് സമാനമാണ് പിക്സൽ 3. മുന്നിൽ തന്നെയുള്ള രണ്ട് ക്യാമറയാണ് രണ്ട് മോഡലിന്റെയും മറ്റൊരു സവിശേഷത. ഗൂഗിൾ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതുപുത്തൻ വേർഷനാണ് പിക്സൽ3.
First published: May 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍