നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google | 23-ാം പിറന്നാളാഘോഷത്തിനൊരുങ്ങി ഗൂഗിള്‍; പിക്സല്‍ 6 ല്‍ പ്രതീക്ഷയര്‍പ്പിച്ച് ഉപഭോക്താക്കള്‍

  Google | 23-ാം പിറന്നാളാഘോഷത്തിനൊരുങ്ങി ഗൂഗിള്‍; പിക്സല്‍ 6 ല്‍ പ്രതീക്ഷയര്‍പ്പിച്ച് ഉപഭോക്താക്കള്‍

  ഉപഭോക്താവിന് ഡിസംബര്‍ 30 വരെ ഈ പ്രമോഷണല്‍ കോഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങാന്‍ സാധിക്കും.പ്രമോഷണല്‍ ഓഫര്‍ കൊണ്ട് എന്താണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

  • Share this:
   1998 സെപ്റ്റംബര്‍ നാലിനാണ് ഗൂഗിള്‍ സ്ഥാപിതമായതെങ്കിലും എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 23നാണ് കമ്പനി തങ്ങളുടെ പിറന്നാളായി ആഘോഷിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഗൂഗിള്‍ നല്‍കാറുണ്ട്. ഈ വര്‍ഷവും അതിന് മാറ്റമൊന്നും ഉണ്ടാകില്ല. തങ്ങളുടെ 23ാം പിറന്നാളിന് എന്താണ് ഉപഭോക്താക്കള്‍ക്കായി കാത്തു വെച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ യാതൊരു വിവരവും കമ്പനി പുറത്തു വിട്ടിട്ടില്ല.

   എന്നിരുന്നാലും ഗൂഗിളിന്റെ പിക്സല്‍ 6 ഫോണിന് പ്രത്യേക ഓഫറാണ് ഗൂഗിള്‍ പദ്ധതിയിടുന്നത് എന്നാണ് പൊതുവേ അനുമാനിക്കപ്പെടുന്നത്. ഗൂഗിള്‍ സ്റ്റോറില്‍ നിന്നുള്ള വാങ്ങലിനാകും ഈ ഓഫര്‍ ലഭ്യമാകുക എന്നും അനുമാനിക്കപ്പെടുന്നു. Google സ്ഥാപിച്ച ഓസ്ട്രേലിയയിലെ ഗൂഗിള്‍ ഓണ്‍ലൈന്‍ സ്റ്റോറിന്റെ ഹോം പേജില്‍ ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ക്കായി ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 'നിങ്ങളെ കാത്ത് ഒരു വിസ്മയം ഒരുങ്ങുന്നു,' എന്നാണ് ആ സന്ദേശം. ഒപ്പം സെപ്റ്റംബര്‍ 25ലെ ആഘോഷങ്ങളില്‍ പങ്കു ചേരാനും ഉപഭോക്താക്കളെ ഈ സന്ദേശം ക്ഷണിയ്ക്കുന്നു.

   ഈ 24 മണിക്കൂര്‍ സമയം നീളുന്ന വില്‍പ്പന സെപ്റ്റംബര്‍ 27ന് ആരംഭിക്കുമെന്നാണ് ബാനറില്‍ പറഞ്ഞിരിക്കുന്നത്.ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേക ഓഫറിന്റെ ഭാഗമായി പതിവ് കഴിവുകള്‍ ഉണ്ടെങ്കിലും, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത് 'പുറത്തിറങ്ങാനിരിക്കുന്ന പിക്സല്‍ 6ന് ഓഫര്‍ ലഭിക്കാനുള്ള ബയ് ആന്‍ഡ് സബ്സ്‌ക്രൈബ്' ഓഫറാണ്. 2021 സെപ്റ്റംബര്‍ 25നും 27നും ഇടയില്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ഓഫര്‍ ലഭ്യമാകു എന്ന് ഹോം പേജില്‍ ചുവടെ കൊടുത്തിരിക്കുന്ന നിബന്ധനകളില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.പിക്സല്‍ 6 സ്മാര്‍ട്ട്ഫോണുകള്‍ക്ക് മേലുള്ള ഓഫര്‍ എന്താണന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരു പ്രമോഷണല്‍ കോഡ് ലഭ്യമാക്കേണ്ടതിന് സ്വീകരിക്കേണ്ട പ്രക്രിയകള്‍ എന്തെല്ലാമാണന്നതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ ഓസ്ട്രേലിയയിലുള്ള സ്റ്റോറില്‍ നിന്ന് ഫോണ്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കുന്നതിനായി ഒരു പ്രത്യേക പ്രമോഷണല്‍ കോഡ് ഉപഭോക്താവിന്റെ ഈമെയില്‍ വിലാസത്തിലേക്ക് അയയ്ക്കും.

   ഉപഭോക്താവിന് ഡിസംബര്‍ 30 വരെ ഈ പ്രമോഷണല്‍ കോഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങാന്‍ സാധിക്കും.പ്രമോഷണല്‍ ഓഫര്‍ കൊണ്ട് എന്താണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എന്നിരുന്നാലും, അത് ഗൂഗിള്‍ പിക്‌സല്‍ 6ന് മേലുള്ള ഒരു കിഴിവ് ആണന്ന് പരക്കെ ഊഹാപോഹങ്ങള്‍ പരക്കുന്നുണ്ട്. അതു പോലെ തന്നെ, സ്മാര്‍ട്ട്‌ഫോണിനൊപ്പം സൗജന്യമായി ഫോണിന്റെ അനുബന്ധ ഉപകരണങ്ങള്‍ നല്‍കാനാകും കമ്പനി ലക്ഷ്യമാക്കുന്നതെന്നും സംസാരമുണ്ട്. പിറന്നാള്‍ സംബന്ധിച്ച തങ്ങളുടെ പ്രത്യേക വില്‍പ്പനയെക്കുറിച്ച്, ഗൂഗിളിന്റെ യുകെ സ്റ്റോറിലും വിവരങ്ങള്‍ ലഭ്യമാണ്. അതേസമയം, ഓസ്‌ട്രേലിയന്‍ സ്റ്റോറില്‍ മാത്രമാണ് എന്തൊക്കെ ചെയ്താലാണ് നിങ്ങള്‍ക്ക് പിക്‌സല്‍ 6 സ്വന്തമാക്കാന്‍ സാധിക്കുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായത്.മറ്റു സ്ഥലങ്ങളിലേക്കും ഓഫറിന്റെ പരിധി നീട്ടുമോ എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തതയുണ്ടായിട്ടില്ല. മുന്‍കാലങ്ങളില്‍ ഗൂഗിളിന്റെ ഇത്തരത്തിലുള്ള ഓഫറുകളില്‍ നിന്നും അമേരിക്കയെയും കാനഡയെയും മാറ്റി നിര്‍ത്താറുണ്ടായിരുന്നു.
   Published by:Jayashankar AV
   First published:
   )}