• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗൂഗിൾ മാപ്പിൽ നിന്ന് ഊബർ ഔട്ട്

news18
Updated: June 20, 2018, 5:53 PM IST
ഗൂഗിൾ മാപ്പിൽ നിന്ന് ഊബർ ഔട്ട്
news18
Updated: June 20, 2018, 5:53 PM IST
ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർക്ക് അതിൽ നിന്ന് നേരിട്ടു തന്നെ ഊബർ ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ സൗകര്യം എടുത്തു കളഞ്ഞിരിക്കുകയാണ് ഗൂഗിൾ. 2017ലാണ് വളരെയേറെ പ്രയോജനകരമായിരുന്ന ഈ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചത്.

ഗൂഗിൾ മാപ്പിനുള്ളിൽ തന്നെ തുറക്കുന്ന വിൻഡോയിൽ ഇതിനായി പ്രത്യേക സൗകര്യം തന്നെ ഉണ്ടായിരുന്നു. നിലവിൽ ഊബർ റൈഡ് ഓപ്ഷൻ ഇപ്പോഴും മാപ്പിനുള്ളിലുണ്ട്. ഒരു ഊബർ യാത്രയ്ക്ക് വേണ്ട ചിലവും സമയവും ഇതിനുള്ളിൽ തന്നെ കണക്കുകൂട്ടാം. എന്നാൽ വണ്ടി വിളിക്കണമെങ്കിൽ മാപ്പിൽ നിന്ന് പുറത്തു കടന്ന് ഊബറിന്റെ ആപ്ലിക്കേഷനെ തന്നെ ആശ്രയിക്കേണ്ടതായി വരും.

അതേസമയം ഈ സൗകര്യം നീക്കം ചെയ്യാനിടയായ സാഹചര്യത്തെ കുറിച്ച് ഊബറോ ഗൂഗിളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍