• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

ഗൂഗിൾ പണിമുടക്കി; ജിമെയിലും യൂട്യൂബും ഉൾപ്പെടെ കിട്ടാനില്ല

ഗൂഗിൾ ഡ്രൈവിനും ജിമെയിലിനും ചില തടസങ്ങൾ നേരിടേണ്ടി വന്നതായി ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്ബോർഡിൽ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

news18
Updated: March 13, 2019, 7:34 PM IST
ഗൂഗിൾ പണിമുടക്കി; ജിമെയിലും യൂട്യൂബും ഉൾപ്പെടെ കിട്ടാനില്ല
ഗൂഗിൾ ഡ്രൈവിനും ജിമെയിലിനും ചില തടസങ്ങൾ നേരിടേണ്ടി വന്നതായി ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്ബോർഡിൽ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
news18
Updated: March 13, 2019, 7:34 PM IST
ഗൂഗിളിന്റെ പ്രമുഖ സേവനങ്ങൾക്ക് തടസം നേരിട്ടതായി റിപ്പോർട്ട്. ഗൂഗിൾ ഡ്രൈവ്, യൂട്യൂബ്, ജിമെയിൽ തുടങ്ങിയ ഗൂഗിൾ സേവനങ്ങളെല്ലാം ഡൗൺ ആയി. അതേസമയം ചുരുങ്ങിയ സമയത്തേക്ക് ഇത്തരത്തിലൊരു തടസം നേരിടേണ്ടി വന്നതിന്റെ കാരണം വ്യക്തമല്ല. സേവനം താത്കാലികമായി നിലച്ചതിനു പിന്നാലെ നിരവധി പരാതികളാണ് ഗൂഗിളിലെത്തിയത്.

also read: വാഹനം ഓടിക്കുമ്പോൾ ഹാൻഡ്ഫ്രീ മോഡിൽ ഫോൺ ഉപയോഗിച്ചാൽ...!

ഗൂഗിൾ ഡ്രൈവിനും ജിമെയിലിനും ചില തടസങ്ങൾ നേരിടേണ്ടി വന്നതായി ജി സ്യൂട്ട് സ്റ്റാറ്റസ് ഡാഷ്ബോർഡിൽ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം യൂട്യൂബിനും തടസം നേരിട്ടുവെന്ന് ട്വിറ്ററിൽ പരാതി ഉയർന്നിട്ടുണ്ട്. ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് യൂട്യൂബിനെതിരെ ട്വിറ്ററിൽ ഉയർന്ന പരാതിയിൽ പറയുന്നത്.

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാർക്ക് വീഡിയോ അപ് ചെയ്യാൻ‌ കഴിഞ്ഞിരുന്നുല്ലെന്നും ചിലർക്ക് വീഡിയോ കാമാൻ കഴിഞ്ഞിരുന്നില്ലെന്നുമാണ് പരാതി. അതേസമയം ജിമെയിലും ഗൂഗിൾ ഡ്രൈവും നേരിട്ട തടസത്തെ കുറിച്ച് കമ്പനി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഗൂഗിൾ ഡ്രൈവും ജിമെയിലും നേരിട്ട പ്രശ്നത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു. തടസം നേരിട്ട ഉപഭോക്താക്കൾക്ക് ജിമെയിലും ഗൂഗിൾ ഡ്രൈവും ലഭ്യമാക്കിയിട്ടുണ്ടെങ്കിലും എറർ മെസേജാണ് കാണിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ഇതിനിടെ യൂട്യൂബ് മ്യൂസിക്കും യൂട്യൂബ് പ്രീമിയവും ഗൂഗിൾ ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്തതായ വാർത്തകളും പുറത്തു വരുന്നു. 2017ൽ ലോഞ്ച് ചെയ്ത ഗൂഗിൾ പ്ലേ മ്യൂസിക്, ഗൂഗിൾ പ്ലേ മൂവീസ് എന്നിവയ്ക്കൊപ്പം പുതിയ രണ്ട് സേവനങ്ങളും ലഭിക്കും.
First published: March 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...