HOME » NEWS » Money » TECH GOOGLE TAKES DOWN REMOVE CHINA APPS FROM PLAY STORE

Remove China Apps 'റിമൂവ് ചൈന ആപ്പ്‌സ്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു

ടിക് ടോക്കിന് പകരം ഉപയോഗിക്കാനാവുന്ന 'മിത്രോം' ആപ്ലിക്കേഷന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നേരത്തെ നീക്കം ചെയ്തിരുന്നു

News18 Malayalam | news18india
Updated: June 3, 2020, 6:28 PM IST
Remove China Apps 'റിമൂവ് ചൈന ആപ്പ്‌സ്' ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു
Remove China Apps
  • Share this:
ഫോണിലെ ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യുന്നതിനായി നിര്‍മിക്കപ്പെട്ട റിമൂവ് ചൈന ആപ്പ്‌സ് എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും പിന്‍വലിച്ചു.

ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ ചൈനീസ് നിര്‍മിതമായ ആപ്ലിക്കേഷനുകള്‍ തെരഞ്ഞെടുത്ത് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കുകയാണ് ചെയ്തിരുന്നത്. മേയ് 17നാണ് ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രസിദ്ധീകരിച്ചത്. 50 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ട്രെന്‍ഡിങ് ആയിരുന്നു.

TRENDING:Covid 19: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 24 പേര്‍ [NEWS]Good News Prithviraj| കോവിഡ് പരിശോധന ഫലം പരസ്യപ്പെടുത്തി പൃഥ്വിരാജ് [NEWS]എല്ലാം സെർച്ചിനും ഉത്തരമില്ല; പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ [NEWS]
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ചൈനാ വിരുദ്ധ വികാരം ശക്തമായതോടെയാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള പ്രചാരണം ശക്തമായത്. ടിക് ടോക്ക് ഉള്‍പ്പടെയുള്ള ചൈനീസ് ആപ്ലിക്കേഷനെതിരെ പ്രചാരണം വ്യാപകമായി നടന്നിരുന്നു.

ടിക് ടോക്കിന് പകരം ഉപയോഗിക്കാനാവുന്ന ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ 'മിത്രോം' ആപ്ലിക്കേഷന്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നേരത്തെ നീക്കം ചെയ്തിരുന്നു. പാകിസ്താനിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ നിന്നും വാങ്ങിയ സോഴ്‌സ് കോഡ് ഉപയോഗിച്ച് ഐഐടി വിദ്യാര്‍ഥി നിര്‍മിച്ച 'മിത്രോം' ആപ്ലിക്കേഷനില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു.


Published by: user_49
First published: June 3, 2020, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories