മൈക്രോസോഫ്റ്റ് സെര്‍ച്ച് എഞ്ചിന് ബിംഗില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് 'ഗൂഗിള്‍' ആണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ആല്‍ഫബെറ്റ് ഇന്ക് യൂണിറ്റ് അഭിഭാഷകന് അല്‍ഫോന്‍സോ ലമാഡ്രിഡ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2018 ആന്റിട്രസ്റ്റ് പെനാല്‍റ്റി കേസില്‍ ആഴ്ചതോറുമുള്ള വാദം കേള്‍ക്കുന്നതിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച, ലക്സംബര്‍ഗിലെ യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ കോടതിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം സംസാരിച്ചത്.
'ബിംഗില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് ഗൂഗിളിനെ ആണെന്ന് കാണിക്കുന്ന തെളിവുകള്‍ ഞങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്,' ഒരു ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ഉദ്ധരിച്ചു ലമാഡ്രിഡ് പറഞ്ഞു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, യൂറോപ്യന്‍ യൂണിയന് ജഡ്ജിമാര്‍ തങ്ങള്‍ക്കെതിരായ വിശ്വാസവഞ്ചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഗിള്‍ വാദിച്ചു. കൂടാതെ അഞ്ച് ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് പിഴയും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളില്‍ അന്യായമായി സെര്‍ച്ച് എഞ്ചിന് വെച്ചെന്ന് ആരോപിച്ച് യൂറോപ്യന്‍ കമ്മീഷന് ഗൂഗിളിന് പിഴ ചുമത്തിയിരുന്നു. ഗൂഗിള്‍ ഒരു കുത്തക സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് അതില്‍ പറഞ്ഞിരുന്നു.
ഈ ആരോപണങ്ങള്‍ക്ക് മറുപടിയായി, ആളുകള്‍ ഗൂഗിള്‍ ഉപയോഗിക്കാന്‍ തിരഞ്ഞെടുത്തുവെന്നും അതിന് അവരെ ആരും നിര്‍ബന്ധിച്ചതല്ലെന്നും ലമാഡ്രിഡ് വാദിച്ചു. ഉപഭോക്തൃ സര്‍വേകളുമായി ഗൂഗിളിന്റെ പൊതു തിരയല്‍ വിപണി വിഹിതം യോജിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് 95 ശതമാനം ഉപയോക്താക്കളും ഗൂഗിളിന്റെ എതിരാളി ബിംഗിനെക്കാള് ഗൂഗിളിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് കാണിച്ചു.
അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 2017 നും 2019 നും ഇടയിലാണ് കമ്മീഷന് ഗൂഗിളിന് മേല്‍ ചുമത്തിയ 8 ബില്യണ്‍ ഡോളറിലധികം വരുന്ന മൂന്ന് വിശ്വാസവിരുദ്ധ പിഴകളില്‍ ഒന്നാണിത്.
പിഴകള്‍ വലിയ തുകകള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും, ഗൂഗിളിന് അവ എളുപ്പത്തില്‍ താങ്ങാനാകുമെന്നും ഗൂഗിളിന്റെ പ്രവര്‍ത്തനത്തിന് പിഴകള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്റെ രീതികള്‍ എതിരാളികള്‍ തമ്മിലുള്ള മത്സരത്തെ നിയന്ത്രിക്കുകയും ഉപഭോക്താക്കള്‍ക്കുള്ള സെര്‍ച്ച് എഞ്ചിന് ഓപ്ഷന് പരിമിതപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കമ്മീഷന് പറഞ്ഞു.
'ആന്‍ഡ്രോയിഡ് എല്ലാവര്ക്കും കൂടുതല്‍ ചോയ്സ് സൃഷ്ടിച്ചു നല്കി. യൂറോപ്പിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിജയകരമായ ബിസിനസ്സുകളെ പിന്തുണയ്ക്കുകയും ചെയ്തു.
ഈ കേസ് വസ്തുതകളുടെയോ നിയമത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഒന്നല്ല,''എപി റിപ്പോര്‍ട്ട് ഉദ്ധരിച്ച്, യൂറോപ്യന്‍ കോടതി ഓഫ് ജസ്റ്റിസ് ജനറല്‍ കോടതിയില്‍ കമ്പനി പറഞ്ഞു.
അടുത്തിടെ, ഗൂഗിള്‍ ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 'വലിയ സാമ്പത്തിക ശേഷി' ഉപയോഗിച്ച് നിയമവിരുദ്ധമായി എതിരാളികളെ വേദനിപ്പിച്ചു എന്ന് രണ്ട് വര്‍ഷത്തെ അന്വേഷണത്തെക്കുറിച്ചുള്ള ഒരു റിപ്പോര്‍ട്ടില്‍ രാജ്യത്തെ ആന്റിട്രസ്റ്റ് അതോറിറ്റി കണ്ടെത്തി. ആല്‍ഫബെറ്റിന്റെ ഗൂഗിള്‍ 'ആന്‍ഡ്രോയിഡിന്റെ ബദല്‍ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പിക്കാനും വില്ക്കാനുമുള്ള ഉപകരണ നിര്‍മ്മാതാക്കളുടെ കഴിവും പ്രോത്സാഹനവും' കുറച്ചതായി കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയുടെ (സിസിഐ) അന്വേഷണ വിഭാഗത്തിന്റെ ജൂണ്‍ റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Google, Google search