HOME » NEWS » Money » TECH GOOGLE WANTS TO CHANGE THE FUTURE OF HIRING WITH ITS CAREER CERTIFICATES 1 AA

തൊഴിൽ നിയമനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും; ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ ആരംഭിക്കുന്നു

ഗൂഗിളിൽത്തന്നെയും പോരാത്തതിന് ഇൻഫോസിസ്, അക്സെൻച്വർ, ഇന്റൽ, സ്നാപ്പ് തുടങ്ങിയ പ്രമുഖമായ 130-ൽപ്പരം കമ്പനികളിലും തൊഴിലവസരങ്ങളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിളിന്റെ സി ഇ ഒ സുന്ദർ പിച്ചൈ അറിയിച്ചു.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:22 PM IST
തൊഴിൽ നിയമനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും; ഗൂഗിൾ കരിയർ സർട്ടിഫിക്കറ്റുകൾ ആരംഭിക്കുന്നു
News18
  • Share this:
ആൻഡ്രോയിഡ് ഡെവലപ്മെന്റ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ മേഖലകളിൽ കരിയർ സർട്ടിഫിക്കറ്റുകൾ നൽകാൻ ഗൂഗിൾ തീരുമാനിച്ചു. നിലവിലുള്ള നിയമന പ്രക്രിയകളിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ ശേഷിയുള്ള തീരുമാനമാണ് ഗൂഗിളിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. മറ്റു കമ്പനികളെഅപേക്ഷിച്ച് പകുതിയിൽ താഴെ നിരക്കിലാണ് ഗൂഗിൾ കോഴ്‌സുകൾ ആരംഭിച്ചിരിക്കുന്നത്. ഒപ്പം ഗൂഗിളിൽത്തന്നെയും പോരാത്തതിന് ഇൻഫോസിസ്, അക്സെൻച്വർ, ഇന്റൽ, സ്നാപ്പ് തുടങ്ങിയ പ്രമുഖമായ 130-ൽപ്പരം കമ്പനികളിലും തൊഴിലവസരങ്ങളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നതായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഒരു ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിളിന്റെ സി ഇ ഒ സുന്ദർ പിച്ചൈ അറിയിച്ചു.

ഗ്രോവിത്ത് ഗൂഗിൾ എന്ന സംരംഭത്തിന്റെ ഭാഗമായി കോഴ്സെറയുമായുള്ള സഹകരണത്തോടെയാണ്ഡാറ്റ അനലിറ്റിക്‌സ്, യൂസർ എക്സ്പീരിയൻസ് ഡിസൈൻ, പ്രോജക്റ്റ് മാനേജ്‌മെന്റ്തുടങ്ങിയ തന്ത്രപ്രധാനമായമേഖലകളിൽ കരിയർ സർട്ടിഫിക്കറ്റുകൾ ഗൂഗിൾ നൽകുന്നത്. അതോടൊപ്പം, വിവിധ നോൺ-പ്രോഫിറ്റ്, വർക്‌ഫോഴ്‌സ്‌ ഡെവലപ്മെന്റ് ബോർഡുകൾ മുഖാന്തിരവും പെർ സ്‌കോളാസ്, എൻ പവർ, ഗുഡ്‌വിൽ തുടങ്ങിയ അമേരിക്കൻ കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളിലൂടെയും അപേക്ഷകർക്ക് 100,000 സ്‌കോളർഷിപ്പുകളും ഗൂഗിൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഈ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 500 പേർക്ക് അമേരിക്കയിൽ നിയമനം നൽകുമെന്ന് ഇൻഫോസിസ് അറിയിച്ചു. മറ്റൊരു കമ്പനിയായ ബെറ്റർ.കോം പറയുന്നത് അവർ 2000 പേർക്ക് തൊഴിൽ നൽകുമെന്നാണ്.

Also Read എല്ലാം ഒത്തൊരുമയോടെ, നോക്കുന്നത് പോലും ഒന്നിച്ച്; ഈ നായകള്‍ സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്

അധികം വൈകാതെ തന്നെ ഈ സംരംഭം ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കും. "ഈ സർട്ടിഫിക്കറ്റുകൾ കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കാനും ഒരു എംപ്ലോയർ കൺസോർഷ്യം തുടങ്ങാനുമുള്ള ശ്രമങ്ങൾ ഇന്ത്യയിൽ നടക്കുകയാണ്", ബ്ലോഗ് പോസ്റ്റിലൂടെ സുന്ദർ പിച്ചൈഅറിയിച്ചു. എന്നാൽ, സ്‌കോളർഷിപ്പുകൾ നൽകുന്ന കാലയളവിനെക്കുറിച്ചോ അതിന്റെ മറ്റു വിശദാംശങ്ങളെക്കുറിച്ചോ ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്തായാലും ഈ നീക്കങ്ങളിലൂടെ ലക്‌ഷ്യംവെയ്ക്കുന്നതെന്തെന്ന് വളരെ വ്യക്തമാണ്. ബിരുദത്തേക്കാൾ നിയമന കാര്യങ്ങളിൽ സ്കില്ലിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള നിർണായകമായ മാറ്റമാണ് ഇതിലൂടെ വെളിവാകുന്നത്. കൂടുതൽ പേരെ ഉൾക്കൊള്ളുന്ന വിധത്തിൽ തൊഴിൽ മേഖലയെപരിവർത്തനപ്പെടുത്താനും തൊഴിലവസരങ്ങൾ കൂടുതൽ ജനാധിപത്യവൽക്കരിക്കാനും ഈ മാറ്റങ്ങൾ കാരണമാകും.

Also Read 'വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സര്‍ക്കാര്‍ ഇന്നുവരെ സ്വീകരിച്ചിട്ടില്ല'; വിമർശനവുമായി എൻ.എസ്.എസ്

ഇന്ത്യയിൽ ഈ സെർട്ടിഫിക്കേഷൻ കോഴ്‌സുകൾ നടപ്പാക്കുന്നതോടുകൂടി വലിയ മാറ്റങ്ങൾക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുക. ഈ രാജ്യത്ത് കമ്പനികൾ നേരിടുന്ന വലിയ പ്രതിസന്ധികളിലൊന്ന് സ്കില്ലിന്റെ അഭാവമാണ്. ഈ വിടവ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നികത്താൻ ഇത്തരം സെർട്ടിഫിക്കേഷൻസിന് കഴിയും. ഓരോ വർഷവും ഇന്ത്യയിൽ ഏകദേശം 6000എഞ്ചിനീയറിങ്കോളേജുകളിൽ നിന്നും മറ്റു സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി പുറത്തിറങ്ങുന്നത് 15 ലക്ഷത്തോളം ആളുകളാണ്. എന്നാൽ അവരിൽ നാലിലൊന്ന്പേർ മാത്രമേ പ്രസ്തുത മേഖലയിൽ തൊഴിൽ നൽകാൻ കഴിയുന്ന വിധം യോഗ്യത നേടുന്നുള്ളൂ എന്നാണ് ഇൻഡസ്ട്രിയിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്കില്ലിന്റെ കാര്യത്തിലുള്ള ഈ വിടവ് വളരെ വലുതാണെന്ന് കാണാം. പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട്ഈ പ്രശ്നം പരിഹരിക്കുകവളരെ ശ്രമകരമായ കാര്യമാണ്. ആ അർത്ഥത്തിൽ ഗൂഗിളിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭം തൊഴിൽ നിയമങ്ങളെയുംഅതുമായി ബന്ധപ്പെട്ട് നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നത്തെയുംവിപ്ലവകരമായി മറികടക്കാൻ സഹായിക്കും.
Published by: Aneesh Anirudhan
First published: March 20, 2021, 8:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories