സൂക്ഷിക്കുക, ആക്ടീവല്ലെങ്കിൽ ജിമെയിൽ ഡിലീറ്റ് ചെയ്യും; ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാൻ ഇനി പണം നൽകണം

ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ സ്റ്റോറേജ് രണ്ടുവർഷത്തിലധികമായി ഉപയോഗിക്കുന്നില്ലെങ്കിലും ഗൂഗിൾ അത് ഡിലീറ്റ് ചെയ്യും

News18 Malayalam | news18-malayalam
Updated: November 12, 2020, 5:44 PM IST
സൂക്ഷിക്കുക, ആക്ടീവല്ലെങ്കിൽ ജിമെയിൽ ഡിലീറ്റ് ചെയ്യും; ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാൻ ഇനി പണം നൽകണം
google
  • Share this:
ജിമെയിൽ ഉപയോക്താക്കൾ ആക്ടീവല്ലെങ്കിൽ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഗൂഗിൾ. 2021 ജൂൺ മുതലാണ് പുതിയ പോളിസി ഗൂഗിൾ നടപ്പാക്കുന്നത്. രണ്ടുവർഷത്തിലധികമായി ആക്ടീവല്ലാത്തവരുടെ ജിമെയിലാണ് ആദ്യം ഡിലീറ്റ് ചെയ്യുക. തുടർന്ന് നിശ്ചിത സമയപരിധിക്കിടെ അക്കൗണ്ട് സന്ദർശിക്കാത്തവരുടെ പ്രൊഫൈലും ഒഴിവാക്കപ്പെടും. ജിമെയിലിന്‍റേത് ഉൾപ്പടെ പോളിസികളിൽ വലിയ മാറ്റങ്ങളാണ് ഗൂഗിൾ വരുത്തിയിരിക്കുന്നത്.

ജിമെയിലിന് പുറമെ ഡോക്സ് ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിങുകൾ, ഫോമുകൾ തുടങ്ങിയ ഫയലുകളാണ് ഡിലീറ്റ് ചെയ്യുക. മുന്നറിയിപ്പായി നോട്ടിഫിക്കേഷൻ നൽകിയ ശേഷമായിരിക്കും ഇത് ഡിലീറ്റ് ചെയ്യുക. ജിമെയിൽ, ഗൂഗിൾ ഫോട്ടോസ് എന്നിവയിലെ സ്റ്റോറേജ് രണ്ടുവർഷത്തിലധികമായി ഉപയോഗിക്കുന്നില്ലെങ്കിലും ഗൂഗിൾ അത് ഡിലീറ്റ് ചെയ്യും. ബുധനാഴ്ച കമ്പനി പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

“നിങ്ങളുടെ അക്കൌണ്ട് സജീവമായി നിലനിർത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം വെബിലോ മൊബൈലിലോ ജിമെയിൽ, ഡ്രൈവ് അല്ലെങ്കിൽ ഫോട്ടോസ് തുടങ്ങിയ ഗൂഗിൾ ആപ്പുകൾ ഇടയ്ക്കിടെ സന്ദർശിക്കുക എന്നതാണ്”- ബ്ലോഗ് പോസ്റ്റിൽ ഗൂഗിൾ വ്യക്തമാക്കുന്നു. ഒരു നിശ്ചിത സമയത്തേക്ക് (3-18 മാസങ്ങൾക്കിടയിൽ) നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിക്കുന്നത് നിർത്തുകയാണെങ്കിൽ നിർദ്ദിഷ്ട ഉള്ളടക്കം നിയന്ത്രിക്കാനും വിശ്വസനീയമായ ഒരു കോൺടാക്റ്റിനെ അറിയിക്കാനുമായി സെറ്റിങ്ങ്സിൽ മാറ്റം വരുത്താനും ഉപയോക്താവിന് സാധിക്കും.

ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാൻ ഇനിമുതൽ പണം നൽകണമെന്നതാണ് മറ്റൊരു നിർദേശം. ഗൂഗിൾ ഫോട്ടോകളിൽ 4 ട്രില്യൺ ഫോട്ടോകൾ സംഭരിച്ചിട്ടുണ്ടെന്നും ഓരോ ആഴ്ചയും 28 ബില്ല്യൺ പുതിയ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്യുണ്ടെന്നും കമ്പനി പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ അവരുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ ഫോട്ടോയായി സൂക്ഷിക്കുന്നു. ഫോണിലെടുക്കുന്ന ഫോട്ടോ ആൻഡ്രോയ്ഡ് ഒ.എസ് ഉപയോഗിക്കുന്നവരിൽ ഗൂഗിൾ ഫോട്ടോസിൽ സേവ് ചെയ്യപ്പെടും. ഗൂഗിൾ പരിധിയില്ലാത്ത ഉയർന്ന നിലവാരമുള്ള സ്റ്റോറേജ് പോളിസി മാറ്റുന്നതായി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 15 ജിബി വരെ സ്റ്റോറേജ് ഗൂഗിൾ നൽകുന്നുണ്ട്. അതിൽ കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർ ഗൂഗിൾ വണ്ണിൽ പുതിയ പ്ലാൻ പണം നൽകി സബ്സ്ക്രൈബ് ചെയ്യാവുന്നത്. 100 ജിബി മുതലുള്ള വിവിധ പ്ലാനുകൾ ഇവിടെ ലഭ്യമായിരിക്കും.
Published by: Anuraj GR
First published: November 12, 2020, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading