നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Google |സൈബർസുരക്ഷ മുഖ്യം; എല്ലാ അക്കൗണ്ടുകളിലും രണ്ടുഘട്ട വെരിഫിക്കേഷനുമായി ഗൂഗിൾ

  Google |സൈബർസുരക്ഷ മുഖ്യം; എല്ലാ അക്കൗണ്ടുകളിലും രണ്ടുഘട്ട വെരിഫിക്കേഷനുമായി ഗൂഗിൾ

  നവംബര്‍ 9 മുതല്‍ ഈ അക്കൗണ്ടുകളിൽരണ്ട് ഘട്ട വെരിഫിക്കേഷൻ സംവിധാനം പ്രയോഗത്തിൽ വരുമെന്ന് കമ്പനി ഉപയോക്താക്കളെ ഇമെയില്‍ സന്ദേശം വഴി അറിയിച്ചിട്ടുണ്ട്.

  (Representative image)

  (Representative image)

  • Share this:
   ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഗൂഗിള്‍ (Google) ഇപ്പോള്‍ പ്രധാനപ്പെട്ട ഒരു ആശയം മുന്നോട്ടുവെച്ചിരിക്കുകയാണ്. ഈ വര്‍ഷം നേരത്തെ തന്നെ എല്ലാ അക്കൗണ്ടുകളിലും രണ്ട് തവണ വെരിഫിക്കേഷന്‍ നടത്തുമെന്ന് ഗൂഗിള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കമ്പനി ഈ ആശയം നടപ്പിലാക്കുകയാണ്. 150 മില്യണ്‍ ഗൂഗിള്‍ അക്കൗണ്ടുകളിലാണ് ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (Two-factor Authentication) ഗൂഗിള്‍ ഓട്ടോ എൻറോൾ ചെയ്യുന്നത്. ഉചിതമായ രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്ത, തിരഞ്ഞെടുക്കപ്പെട്ട അക്കൗണ്ടുകളിലാണ് നിലവില്‍ ഈ പ്രക്രിയ നടക്കുന്നത്. നവംബര്‍ 9 മുതല്‍ ഈ അക്കൗണ്ടുകളിൽരണ്ട് ഘട്ട വെരിഫിക്കേഷൻ സംവിധാനം പ്രയോഗത്തിൽ വരുമെന്ന് കമ്പനി ഉപയോക്താക്കളെ ഇമെയില്‍ സന്ദേശം വഴി അറിയിച്ചിട്ടുണ്ട്.

   ടു-ഫാക്ടര്‍ ഓഥന്റിക്കേഷനില്‍ പ്രവര്‍ത്തിക്കാത്ത അക്കൗണ്ടുകളില്‍ മാത്രമാണ് പ്രക്രിയ നടപ്പിലാക്കുന്നത്. സൈബർ ആക്രമണകാരികള്‍ക്ക് മറ്റുള്ളവരുടെ അക്കൗണ്ടുകൾകണ്ടെത്താനും ഉപയോഗിക്കാനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാണ് ഗൂഗിള്‍ വെരിഫിക്കേഷന്‍ പ്രക്രിയ നടപ്പിലാക്കുന്നത്. അക്കൗണ്ടുകള്‍ ഉചിതമായി ക്രമീകരിച്ചിട്ടുണ്ടെന്നും അവ സ്വയമേവ എന്റോള്‍ ചെയ്യപ്പെടുമെന്നും ഗൂഗിള്‍ പറയുന്നു. ഇതിനര്‍ത്ഥം ഒരു ഫോണ്‍ നമ്പറോ വീണ്ടെടുക്കല്‍ മെയിലോ ഉള്ള അക്കൗണ്ടുകള്‍ 2 ഫാക്ടര്‍ ഓഥന്റിക്കേഷന്‍ വഴി പരിരക്ഷിക്കപ്പെടും എന്നാണ്.

   ഗൂഗിള്‍ പറയുന്നതനുസരിച്ച്, നിങ്ങളുടെ ഫോണില്‍ പാസ്വേഡും രണ്ടാം ഘട്ട ഓതന്റിഫിക്കേഷനും ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുന്നത് അധിക സുരക്ഷ നല്‍കുകയും പാസ്വേഡ് മോഷ്ടിക്കുന്ന ആളുകളില്‍ നിന്ന് അക്കൗണ്ടുകളെ സംരക്ഷിക്കുകയും ചെയ്യും. കമ്പനി ഇതിനകം തന്നെ ഉപയോക്താക്കള്‍ക്ക് ഈപ്രക്രിയയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഇമെയിലുകള്‍ അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കളെ എന്റോള്‍ ചെയ്യുന്നതിനു മുമ്പ് തന്നെ കമ്പനി ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

   ഈ മാറ്റം വരുത്താനായി ഇനിയും നിങ്ങള്‍ സമയം കളയരുത്. ഗൂഗിളില്‍ ടു-ഫാക്ടര്‍ ഓഥന്റിക്കേഷന്‍ നടപ്പിലാക്കുന്നതിന് നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഗൂഗിളില്‍ കയറി നിങ്ങളുടെ അക്കൗണ്ട് തെരഞ്ഞെടുക്കുക. തുടര്‍ന്ന് സെക്യൂരിറ്റി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സൈനിംഗ് ഇന്‍ ടു ഗൂഗിള്‍ തെരഞ്ഞെടുക്കുക. അതില്‍ നിന്നും ടു- സ്റ്റെപ്പ് വെരിഫിക്കേഷന്‍ തെരഞ്ഞെടുക്കുക.

   ഇനി നിങ്ങള്‍ക്ക് ടു-ഫാക്ടര്‍ ഓഥന്റിക്കേഷന്‍ ആവശ്യമില്ലെങ്കിലോ അത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിൽ സ്വയം പ്രവർത്തനക്ഷമമായാലോ നിങ്ങള്‍ക്ക് ആ സംവിധാനം ഓഫ് ചെയ്യാവുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമല്ലാത്തതിനാല്‍ ഗൂഗിള്‍ ഇതിനെതിരെ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ്.

   നിങ്ങള്‍ എല്ലായ്‌പ്പോഴും ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ മാറ്റം എളുപ്പമായിരിക്കും. നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുമ്പോള്‍ ഫോണ്‍ കൈയിലുണ്ടെന്ന് ഉറപ്പുവരുത്തുക, നിങ്ങളുടെ അക്കൗണ്ട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഒരു ബട്ടണ്‍ അമര്‍ത്തുക മാത്രമാണ് വേണ്ടത്. നിങ്ങള്‍ക്ക് ഒന്നിലധികം ഫോണുകള്‍ ഉണ്ടെങ്കില്‍, മറ്റൊരു ഉപകരണത്തില്‍ പ്രോംപ്റ്റ് കാണിക്കാന്‍ സാധ്യതയുണ്ട്.
   Published by:Jayesh Krishnan
   First published:
   )}