ഈ വർഷത്തെ പത്മഭൂഷൺ പുരസ്ക്കാര ജേതാക്കളിൽ (Padma Awards) ഒരാൾ സുന്ദർ പിച്ചൈയാണ് (Sundar Pichai). ടെക് ലോകത്തെ അതികായരായ ഗൂഗിളിന്‍റെ (Google) ആദ്യ ഇന്ത്യക്കാരനായ സിഇഒയാണ് സുന്ദർ പിച്ചൈ. ഇപ്പോൾ ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ സിഇഒ പദവി വഹിക്കുകയാണ് സുന്ദർ പിച്ചൈ എന്ന തമിഴ്നാട് സ്വദേശി. വാണിജ്യവും വ്യവസായവും എന്ന വിഭാഗത്തിലാണ് സുന്ദർ പിച്ചൈയെ പത്മഭൂഷൺ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ ജനിച്ച സുന്ദർ പിച്ചൈ 2015ലാണ് ഗൂഗിളിന്‍റെ തലപ്പത്തെത്തി ചരിത്രം കുറിച്ചത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനെന്ന പേര് അദ്ദേഹം സ്വന്തമാക്കി.
ചെന്നൈയിൽ ജനിച്ചു വളർന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച സുന്ദർ പിച്ചൈ സ്വപ്നങ്ങൾക്കു പിറകെ യാത്ര ചെയ്യുന്ന ഓരോ ഇന്ത്യക്കാരനെയുംവളരെയധികം സ്വാധീനിക്കുന്ന വ്യക്തിത്വമാണ്. നിലവിൽ ടെക് ലോകത്തെ അധിപരായ ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ തലവനാണ് സുന്ദർ പിച്ചൈ. ഇപ്പോൾ ലോകത്തിലെ ടെക് ഭീമന്മാരിൽ ഒരാളാണ് സുന്ദർ പിച്ചൈ, 27 വർഷം മുമ്പ് സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ഒരു കോഴ്‌സ് പഠിക്കാൻ അമേരിക്കയിലേക്ക് പോയപ്പോൾ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് 2020 ജൂണിൽ പിച്ചൈ വിവരിച്ചു. “യുഎസിലേക്കുള്ള എന്റെ വിമാന ടിക്കറ്റിനായി എന്റെ പിതാവ് ഒരു വർഷത്തെ ശമ്പളത്തിന് തുല്യമായ തുക ചെലവഴിച്ചു, അതിനാൽ എനിക്ക് സ്റ്റാൻഫോർഡിൽ എത്താനും പഠനം പൂർത്തിയാക്കാനും കഴിഞ്ഞു. ഒരു വിമാനത്തിൽ ഞാൻ ആദ്യമായാണ് അന്ന് യാത്ര ചെയ്തത്, ”പിച്ചൈ പറഞ്ഞു, ഒടുവിൽ കാലിഫോർണിയയിൽ വന്നിറങ്ങിയപ്പോൾ, വിചാരിച്ചതുപോലെ അല്ല കാര്യങ്ങൾ നടന്നത്. എന്നാൽ ഏറെ കഷ്ടപ്പാടുകൾക്കു ശേഷം പിച്ചൈ താണ്ടിയ ഉയരങ്ങൾ സ്വപ്നസമാനമായിരുന്നു.
ചെന്നൈയിൽ വളർന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എഞ്ചിനീയറിംഗ് പഠിച്ച പിച്ചൈ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടി. 2004 ൽ ഗൂഗിളിൽ ചേർന്ന അദ്ദേഹം ഗൂഗിൾ ടൂൾബാറിന്റെയും തുടർന്ന് ഗൂഗിൾ ക്രോമിന്റെയും മുന്നേറ്റത്തിന് നേതൃത്വം നൽകി, അത് ലോകത്തിലെ ഏറ്റവും ജനപ്രിയ ഇന്റർനെറ്റ് ബ്രൗസറായി വളർന്നു. ഇപ്പോൾ ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ സിഇഒയാണ് സുന്ദർ പിച്ചൈ.
'ഞാൻ ഒരു അമേരിക്കൻ പൗരനാണെങ്കിലും എന്റെയുള്ളിൽ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനം ഇപ്പോഴുമുണ്ട്. എന്റെ തന്നെ ഒരു അവിഭാജ്യഘടകമാണ് ഇന്ത്യ' - സുന്ദർ പിച്ചൈ പറഞ്ഞു. ഗൂഗിളിന്റെ ഏറ്റവും ഉയർന്ന സ്ഥാനം കൈയാളുന്ന സുന്ദർ പിച്ചൈ ജനിച്ചത് തമിഴ്‌നാട്ടിലും വളർന്നത് ചെന്നൈയിലും ആയിരുന്നു. തമിഴ്‌നാട്ടിലെ ഒരു മധ്യവർഗ കുടുംബത്തിലാണ് താൻ ജനിച്ചതെന്നും പഴയ റോട്ടറി ഫോൺ മുതൽ വീട്ടിൽ ഉണ്ടായിരുന്ന സ്‌കൂട്ടർ വരെയുള്ള നിത്യജീവിതത്തിലെ വിവിധ സാങ്കേതികവിദ്യകൾ തന്നെ ചെറുപ്പം മുതൽ സ്വാധീനിച്ചിരുന്നതായും പിച്ചൈ അഭിമുഖത്തിൽ പറഞ്ഞു.
Also Read-
Padma Awards | പി. നാരായണ കുറുപ്പ്, കെ.വി റാബിയ, ശോശാമ്മ ഐപ്പ്, ശങ്കരനാരായണ മേനോൻ; പത്മ പുരസ്ക്കാരം നേടിയ മലയാളികൾ'വളർന്നപ്പോൾ എനിക്ക് പുറത്തുള്ള മറ്റൊരു ലോകത്തിലേക്കുള്ള ജനാലയാണ് സാങ്കേതികവിദ്യ തുറന്നു തന്നത്. ഒരു കുടുംബം എന്ന നിലയിൽ ഞങ്ങളെ ഒന്നിച്ച് നിർത്താനും സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരം ദൂരദർശൻ സംപ്രേക്ഷണം ചെയ്യാറുണ്ടായിരുന്ന 'സാരെ ജഹാം സെ അച്ഛാ' എന്ന പരിപാടി ഞങ്ങളെ ടെലിവിഷനിലേക്ക് അടുപ്പിച്ചു. ഞാൻ എന്റെ സഹപ്രവർത്തകർക്ക് ഈ പരിപാടിയെക്കുറിച്ച് വിശദീകരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ആ ദൗത്യം അവസാനിപ്പിച്ച് ഞാൻ യൂട്യൂബിൽ അവർക്ക് അത് നേരിട്ട് കാണിച്ചു കൊടുത്തു' - പിച്ചൈ കഴിഞ്ഞ വർഷം ജൂലൈയിൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.