• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അഞ്ച് ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; ഗൂഗിൾ പ്ലസ് താൽക്കാലികമായി നിർത്തി


Updated: October 9, 2018, 7:41 AM IST
അഞ്ച് ലക്ഷം പേരുടെ വിവരങ്ങൾ ചോർന്നു; ഗൂഗിൾ പ്ലസ് താൽക്കാലികമായി നിർത്തി
A Google sign is seen during the WAIC (World Artificial Intelligence Conference) in Shanghai, China, September 17, 2018. REUTERS/Aly Song

Updated: October 9, 2018, 7:41 AM IST
കാലിഫോർണിയ: സമൂഹ മാധ്യമമായ ഗൂഗിൽ പ്ലസിന്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. അഞ്ചു ലക്ഷത്തിൽ അധികം അകൗണ്ടുകളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായുള്ള വാർത്ത പുറത്തുവന്നതിന്ന് പിന്നാലെയാണ് പ്രവർത്തനം നിർത്തിവെക്കുന്നതായി ഗൂഗിളിന്‍റെ മദർ കമ്പനിയായ ആൽഫബെറ്റ് അറിയിച്ചത്. ഗൂഗിൾ പ്ലസിൽ അക്കൌണ്ടുള്ളവരുടെ പേര്, ഇമെയിൽ വിലാസം, ജോലി, ജെണ്ടർ, വയസ് തുടങ്ങിയ വിവരങ്ങളാണ് നഷ്ടമായത്. കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്താൻ ആണ് ഗൂഗിൾ പ്ലസിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം. വിവര ചോർച്ച സംബന്ധിച്ച വാർത്തകൾ മാസങ്ങൾ കഴിഞ്ഞാണ് ആൽഫബെറ്റ് സ്ഥിരീകരിക്കുന്നത്.

ഫേസ്ബുക്കിൽ വൻ സുരക്ഷാ വീഴ്ച; അഞ്ച് കോടിയോളം പ്രൊഫൈലുകൾ ഹാക്ക് ചെയ്തു


സുരക്ഷാ വീഴ്ച മാസങ്ങൾക്കുമുമ്പേ ഗൂഗിളിലെ എഞ്ചിനിയർമാർ കണ്ടെത്തിയിരുന്നു. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ തുടർന്നുവരുന്നതിനിടെയാണ് ഗൂഗിൾ പ്ലസ് പ്രവർത്തനം നിർത്തുന്നത്. പുതിയ വാർത്ത വന്നതിന് പിന്നാലെ അമേരിക്കൻ വിപണിയിൽ ആൽഫബെറ്റിന്‍റെ ഓഹരിമൂല്യം 2.6 ശതമാനം ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങളാണ് കമ്പനിക്ക് നഷ്ടമായത്. നേരത്തെ സമൂഹ മാധ്യമമായ ഫെസ്ബുക്കിൽ നിന്ന് സ്വകാര്യ വിവരങ്ങൾ ചോർന്നതും വിവാദമായിരുന്നു.
First published: October 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍