സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികൾ ഇനി ഡിജിറ്റൽ; 45, 000 ക്ലാസ് മുറികൾ ഡിജിറ്റലാകും

news18
Updated: May 11, 2018, 9:31 AM IST
സർക്കാർ സ്കൂളുകളിലെ ക്ലാസ് മുറികൾ ഇനി ഡിജിറ്റൽ; 45, 000 ക്ലാസ് മുറികൾ ഡിജിറ്റലാകും
digital school
  • News18
  • Last Updated: May 11, 2018, 9:31 AM IST IST
  • Share this:
തിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറന്നെത്തുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് ഡിജിറ്റല്‍ ക്ലാസ് മുറികള്‍. സംസ്ഥാനത്ത് സർക്കാർ, സർക്കാർ എയ്‍‍ഡഡ് സ്കൂളുകളിലെ ക്ലാസ് മുറികൾ ഡിജിറ്റൽ ആക്കുന്നു. ലാപ് ടോപ്, മള്‍ട്ടീമീഡിയ പ്രൊജക്ടര്‍, സ്‌ക്രീനുകള്‍ എന്നുവേണ്ട ഡിജിറ്റല്‍ ലോകത്തിരുന്നാകും ഇനി കേരളത്തിലെ വിദ്യാര്‍ഥികളുടെ പഠനം.

എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 45,000 ക്ലാസ് മുറികളാണ് ഡിജിറ്റൽ ആകുന്നത്. ഇതില്‍ 34,500 ക്ലാസ്മുറികള്‍ ഇതിനകം ഹൈടെക് ആയിക്കഴിഞ്ഞു. ലാപ് ടോപ്, മള്‍ട്ടീമീഡിയ പ്രൊജക്ടര്‍, സ്‌ക്രീനുകള്‍ എന്നിവ പദ്ധതിപ്രകാരം സ്കൂളുകളിൽ ഒരുക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ തമ്മിലുള്ള ആശയ വിനിമയത്തിനുള്ള ഡിജിറ്റല്‍ നെറ്റ് വര്‍ക്കിങും അന്തിമഘട്ടത്തിലാണ്.

റിസോഴ്‌സ് പോര്‍ട്ടൽ, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും സ്കൂളുകളിൽ തയ്യാറാക്കിയിട്ടുണ്ട്. കിഫ്ബി വഴിയാണ് പദ്ധതിയുടെ ഫണ്ടിംഗ്. 493.5 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. അടുത്ത ഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലേക്കും ഡിജിറ്റല്‍ സംവിധാനം വ്യാപിപ്പിക്കും.

ഹൈടെക് ക്ലാസ് മുറികള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര റിസോഴ്‌സ് പോര്‍ട്ടൽ. ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും തയ്യാറാണ്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍റെ നേതൃത്വത്തിലാണ് ഡിജിറ്റല്‍ നെറ്റ് വര്‍ക്കിങ്. ഇതിനായുള്ള എച്ച്ഡി ഹാന്‍ഡികാം, വെബ് കാം, ടിവി എന്നിവയും ഈ മാസം തന്നെ സ്‌കൂളുകളിലെത്തും. അടുത്ത ഘട്ടത്തില്‍ ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളിലേക്കും ഡിജിറ്റല്‍ വിപ്ലവം വ്യാപിപ്പിക്കും.

പഠനത്തിന്‍റെ ഭാഗമായുള്ള വീഡിയോ ചിത്രികരണങ്ങള്‍ക്കു പുറമേ, കുട്ടികള്‍ നിര്‍മിക്കുന്ന ഡോക്യുമെന്‍ററികളും ചലച്ചിത്രങ്ങളും വിക്ടേഴ്‌സ് ചാനലിലും സ്‌കൂള്‍ ടിവികളിലും പ്രദര്‍ശിപ്പിക്കും. ഇവയുടെ നിര്‍മാണത്തിനുള്ള പരിശീലനവും കുട്ടികള്‍ക്കു നല്‍കും. ഹാന്‍ഡി ക്യാമറകള്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതു തുടങ്ങി എഡിറ്റിങും ആനിമേഷനും എല്ലാം വിദ്യാര്‍ഥികള്‍ ചെയ്യും. ഇതിനായി എല്ലാ സ്‌കൂളുകളിലും സ്റ്റുഡിയോകള്‍ നിര്‍മിക്കും.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 11, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading