നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Hacking Alert | പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി ജോക്കര്‍ മാല്‍വെയര്‍; ഈ 7 ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യുക

  Hacking Alert | പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി ജോക്കര്‍ മാല്‍വെയര്‍; ഈ 7 ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഉടന്‍ ഡിലീറ്റ് ചെയ്യുക

  ജോക്കര്‍ മാല്‍വെയര്‍ ഇതിനകം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുകയും 15 ജനപ്രിയ ആപ്പുകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്

  Joker_Malware

  Joker_Malware

  • Share this:
   ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (Google Play Store) പുതിയ ആപ്പുകളെ കുപ്രസിദ്ധമായ ജോക്കര്‍ മാല്‍വെയർ (Joker Malware) ബാധിക്കുന്നതായി മൊബൈല്‍ സെക്യൂരിറ്റി സൊല്യൂഷന്‍സ് സ്ഥാപനമായ പ്രാഡിയോ (Pradeo) ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് (Android Phone Users) മുന്നറിയിപ്പ് നല്‍കി. ജോക്കര്‍ മാല്‍വെയര്‍ ഇതിനകം തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുകയും 15 ജനപ്രിയ ആപ്പുകളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആന്‍ഡ്രോയ്‌ഡ്‌ ആപ്പുകളെ ബാധിക്കുന്ന ഈ മാല്‍വെയര്‍ കഴിഞ്ഞ വര്‍ഷം മൊബൈല്‍ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഗൂഗിളിന്റെ ഇടപെടല്‍ ഉണ്ടായിട്ടു പോലും, ഗൂഗിളിന്റെ സുരക്ഷയെ മറികടക്കാന്‍ തക്ക മാറ്റങ്ങൾ കോഡില്‍ വരുത്തി ജോക്കര്‍ മാല്‍വെയര്‍ വിജയകരമായി തിരിച്ചെത്തുകയായിരുന്നു.

   ജോക്കര്‍ മാല്‍വെയര്‍ കുറഞ്ഞത് 14 ആന്‍ഡ്രോയിഡ് ആപ്പുകളെയെങ്കിലും ബാധിക്കുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്‌കിയിലെ അനലിസ്റ്റ് ടാറ്റിയാന ഷിഷ്‌കോവ അടുത്തിടെ കണ്ടെത്തുകയുണ്ടായി. ഈ മാല്‍വെയര്‍ ആദ്യമായി കണ്ടെത്തിയത് 2017 ലാണ്. ഇതിനെ കൈകാര്യം ചെയ്യുക എന്നത് ഗൂഗിളിന് വലിയ വെല്ലുവിളി തന്നെയാണ്.

   പ്രാഡിയോയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, 5 ലക്ഷം ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന 'കളര്‍ മെസേജ്' എന്ന ജനപ്രിയ ആപ്ലിക്കേഷനെയാണ് ജോക്കര്‍ മാല്‍വെയര്‍ ഏറ്റവും പുതിയതായി ബാധിച്ചത്. ആപ്ലിക്കേഷന്‍ റഷ്യന്‍ സെര്‍വറുകളുമായി കണക്ഷൻ സ്ഥാപിക്കുന്നതായാണ് തോന്നുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

   എന്താണ് ജോക്കര്‍ മാല്‍വെയര്‍? എന്തുകൊണ്ടാണ് ഇത് അപകടകരമാകുന്നത്?

   നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ പണം മോഷ്ടിക്കുന്ന 'ഫ്‌ലീസ്വെയര്‍' (Fleeceware) എന്ന വിഭാഗത്തിലാണ് ജോക്കര്‍ മാല്‍വെയര്‍ ഉള്‍പ്പെടുന്നത്. ഈ മാല്‍വെയര്‍, ഉപയോക്താക്കള്‍ അറിയാതെ പണമടച്ചുള്ള പ്രീമിയം സേവനങ്ങള്‍ സബ്സ്‌ക്രൈബ് ചെയ്യുകയും എസ്എംഎസുകള്‍ അയയ്ക്കുകയും ചെയ്യുന്നു. അനുമതികളൊന്നും കൂടാതെ ഓണ്‍ലൈനായി പണമടയ്ക്കുന്ന സേവനത്തിൽ ഉപയോക്താക്കളെ സബ്സ്‌ക്രൈബ് ചെയ്യാനും ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ സ്വയമേവ ക്ലിക്കു ചെയ്യാനും ഇതിന് കഴിയും. പേയ്മെന്റുകള്‍ക്ക് രഹസ്യമായി അനുമതി നൽകുന്നതിന്എസ്എംഎസില്‍ നിന്നുള്ള ഒടിപികള്‍ വായിക്കാന്‍ പോലും ഇതിന് കഴിയും എന്നതാണ് ഈ മാല്‍വെയറിനെ വളരെയധികം അപകടകരമാക്കുന്ന പ്രത്യേകത.

   Also Read- WhatsApp | പഴയ ചാറ്റുകൾ നഷ്‌ടപ്പെടാതെ എങ്ങനെ വാട്ട്‌സ്ആപ്പ് നമ്പർ മാറ്റാം?

   ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരിശോധിച്ചു നോക്കിയില്ലെങ്കിൽ, ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ആപ്പിനോ സേവനത്തിനോ പണം നല്‍കുന്ന കാര്യം നിങ്ങൾക്ക് അറിയാന്‍ കഴിയില്ല. കളർ മെസേജ് കൂടാതെ, ജോക്കര്‍ ബാധിച്ചിട്ടുള്ള മറ്റ് നിരവധി ആപ്പുകളും പ്രാഡിയോയിലെ ടീം കണ്ടെത്തിയിട്ടുണ്ട്.

   Also Read- Year Ender 2021| യൂട്യൂബിലെ സൂപ്പർസ്റ്റാർസ്; 2021ൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ക്രിയേറ്റർമാർ

   ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച 7 ആപ്പുകള്‍ ഇവയാണ്:

   1. കളര്‍ മെസേജ്
   2. സേഫ്റ്റി ആപ്പ്‌ലോക്ക്
   3. കണ്‍വീനിയന്റ് സ്‌കാനര്‍ 2
   4. പുഷ് മെസേജ്-ടെക്സ്റ്റിംഗ് ആന്‍ഡ് എസ്എംഎസ്
   5. ഇമോജി വാള്‍പേപ്പര്‍
   6. സെപ്പറേറ്റ് ഡോക് സ്‌കാനര്‍
   7. ഫിംഗര്‍ടിപ്പ് ഗെയിംബോക്‌സ്
   Published by:Anuraj GR
   First published:
   )}