'ആ 15 മിനിട്ടുകള്‍ നിര്‍ണായകം'; ഐ.എസ്.ആര്‍.ഒ മേധാവി കെ ശിവൻ പറയുന്നു

'ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നത് ഏറെ പ്രചോദനം നല്‍കുന്നതാണ്.'

news18-malayalam
Updated: September 6, 2019, 3:59 PM IST
'ആ 15 മിനിട്ടുകള്‍ നിര്‍ണായകം'; ഐ.എസ്.ആര്‍.ഒ മേധാവി കെ ശിവൻ പറയുന്നു
'ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നത് ഏറെ പ്രചോദനം നല്‍കുന്നതാണ്.'
  • Share this:
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന ചന്ദ്രയാന്‍-2 ശനിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതു കാണാനുള്ള കാത്തിരിപ്പിനിടെ CNN-News18 നേട് മനസു തുറന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍.

'എല്ലാവരെയും പോലും ഞാനും ഏറെ ആകാംഷയിലാണ്. ആ മഹത്തായ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്നത് ഏറെ പ്രചോദനം നല്‍കുന്നതാണ്-. ഐ.എസ്.ആര്‍.ഒ മേധവി CNN-News18 നേട് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് ചന്ദ്രയാന്‍ രണ്ടിലെ പേടകമായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറക്കുന്നത്. വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രേപരിതലത്തില്‍ ഇറക്കാനായാല്‍ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങള്‍ക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

രാജ്യത്തിന്റെ ചരിത്രനേട്ടത്തിനു സാക്ഷികളാകാന്‍ പ്രധാനമന്ത്രിക്കൊപ്പം ഏഴുപതോളം വിദ്യാര്‍ഥികളും ബംഗലുരുവിലെ ഐ.എസ്.ആര്‍.ഒ ആസ്ഥാനത്തെത്തും.

ചന്ദ്രന്റെ 30 കിലോമീറ്റര്‍ ഉപരിതലത്തില്‍ നിന്നാണ് പേടകത്തിന്റെ സോഫ്ട് ലാന്‍ഡിംഗ് ആരംഭിക്കുന്നത്. ഇതിന് 15 മിനിട്ടോളം സമയമെടുക്കുമെന്ന് ശിവന്‍ വ്യക്തമാക്കി. ഈ 15 മിനിട്ടുകള്‍ ഇസ്രോയെ സംബന്ധിച്ചടുത്തോളെ ഏറെ നിര്‍ണായകമാണ്. ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഐ.എസ്.ആര്‍.ഒ ഏറ്റെടുക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് പേടകം സുരക്ഷിതമായി ഇറക്കേണ്ടത്. ഇതു സാധിക്കണമെങ്കില്‍ ഗുരുത്വാകര്‍ഷണവും അതിനെതിരായ ബലവും തുല്യമാക്കണം. ഇതിനായി പേടകത്തില്‍ നിന്നും ഗുരുത്വാകര്‍ഷണത്തിനെതിരായ ഊര്‍ജ്ജം വര്‍ധിപ്പിക്കും. സുരക്ഷിതമായി പേടകം ചന്ദ്രോപരിതലത്തില്‍ ഇറക്കിയ ശേഷം രാവിലെ 5.30 മുതല്‍ 6.30 വരെയുള്ള സമയത്തിനിടെ വിക്രം ലാന്‍ഡറിനുള്ളിലുള്ള പ്രഗ്യാന്‍ റോവറും ചന്ദ്രേപരിതലത്തിലേക്കിറങ്ങുമെന്ന് ഇസ്രോ മേധാവി വ്യക്തമാക്കി

ഒരു ചന്ദ്ര ദിവസം അതായത് 14 ദിവസം പ്രഗ്യാന്‍ ചന്ദ്രേപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ പ്രധാന ഭ്രമണപഥം ഒരു വര്‍ഷത്തേക്ക് അതിന്റെ ദൗത്യം തുടരും. രാജ്യത്തിന്റെ ചിഹ്നങ്ങള്‍ വഹിക്കുന്ന ലാന്‍ഡറും റോവറും വളരെക്കാലം ചന്ദ്രനില്‍ നിലനില്‍ക്കുമെന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.

റോവറിന്റെ ആറു ചക്രങ്ങളില്‍ പിന്നിലുള്ള രണ്ടെണ്ണത്തില്‍ ഓരോന്നിലും അശോകചക്രവും ഇസ്രോയുടെ ചിഹ്നവും പതിച്ചിട്ടുണ്ട്. കൂടാതെ ലാന്‍ഡറിനുള്ളില്‍ നിന്നും ചന്ദ്രനിലേക്ക് ഊര്‍ന്നിറങ്ങുന്ന റോവറില്‍ ഇന്ത്യ പതാകയുണ്ടാകുമെന്നും ഇസ്രോ മേധാവി നേരത്തെ പറഞ്ഞിരുന്നു.

978 കോടി രൂപ ചെലവുള്ള ആളില്ലാ ചാന്ദ്ര ദൗത്യത്തിലൂടെ(ഉപഗ്രഹത്തിന് 603 കോടി രൂപ, ജി.എസ്.എല്‍.വി എം.കെ മൂന്നിന്റെ വില 375 കോടി രൂപ) ഇതുവരെ പര്യവേഷണത്തിനു വിധേയമാകാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് കൂടുതല്‍ അറിയാനാകും. ഇതുവരെ ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തിയിട്ടില്ലെന്നും ശിവന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ലോകം ഒന്നാകെ ഇന്ത്യയുടെ ഈ ദൗത്യത്തിനായി കാത്തിരിക്കുകയാണ്.

ദക്ഷിണധ്രുവത്തില്‍ നിഴല്‍ ഉള്ളതിനാല്‍ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഇസ്രോയ്ക്കുണ്ട്.

Also Read 'വിക്രം ലാൻഡർ' ശനിയാഴ്ച പുലർച്ചെ ചന്ദ്രനിലിറങ്ങും; ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി ISRO ആസ്ഥാനത്തെത്തും
First published: September 6, 2019, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading