ആലപ്പുഴയിൽ ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകവുമായി (Alappuzha Murder) ബന്ധപ്പെട്ട് നിർണായക വിവരം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. കൊലപാതകസംഘത്തിലുണ്ടായിരുന്നവർ പരസ്പരം ബന്ധപ്പെടാനായി ഒരു വീട്ടമ്മയുടെ ഐഡി പ്രൂഫ് ഉപയോഗിച്ചു സിം കാർഡ് (SIM Card) എടുത്തു എന്ന വിവരമാണ്. ഈ വീട്ടമ്മയെ പൊലീസ് കണ്ടെത്തുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചും പൊലീസ് ചോദ്യം ചെയ്തു. അതിനിടെ അവർ ബോധരഹിതയായി വീഴുകയും ചെയ്തു. ഒരാളുടെ ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോയെന്ന് എങ്ങനെ അറിയാനാകും?
കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ ഒരാളുടെ ഐഡി പ്രൂപിൽ ഏതൊക്കെ ഫോൺ നമ്പരുകൾ നിലവിലുണ്ട് എന്ന് അറിയാൻ സാധിക്കും. നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നല്‍കി ശേഷം ലഭിക്കുന്ന ഒടിപി നിർദ്ദിഷ്ട സ്ഥാനത്ത് നൽകിയാൽ ആ നമ്പരിന് ആധാരമായ ഐഡി പ്രൂഫ് ഉപയോഗിച്ച് എടുത്തിട്ടുള്ള മറ്റ് സിം കാർഡ് നമ്പരുകൾ ലഭ്യമാകും.
ഇത്തരത്തിൽ ആരെങ്കിലും ഒരാളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് സിം കാർഡ് എടുത്തിട്ടുണ്ടെങ്കിൽ അതിനെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനവും ടാഫ് കോപ്പ് പോർട്ടലിൽ ലഭ്യമാണ്. നമ്പരുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ സാധിക്കും. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്‌മെന്റ് ആന്‍ഡ് കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന സംവിധാനത്തിന്റെ ചുരുക്ക പേര്.
ടാഫ് കോപ്പ് പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക് >> www.https://www.tafcop.dgtelecom.gov.in/
കൊലയാളികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം; ചോദ്യംചെയ്യലിനിടെ ബോധരഹിതയായി വീട്ടമ്മ
ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്. വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേര്‍ന്ന് സിം കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സിം കാര്‍ഡാണ് കൊലയാളി സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് വീട്ടമ്മയെ പൊലീസ് ചോദ്യം ചെയ്തു. ഇതിനിടയില്‍ പൊലീസ് സ്റ്റേഷന്‍ ബോധരഹിതയായി. വീട്ടമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പൊലീസ് സ്റ്റേഷനുകളിലേക്കും വിളിപ്പിച്ചു. പൊലീസ് സ്റ്റേഷനില്‍ എത്തിയ വീട്ടമ്മ ബോധരഹിതയായി വീഴുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടു. ഇതൊടൊപ്പം കൊലയാളികള്‍ ഉപയോഗിച്ച മറ്റ് സിം കാര്‍ഡുകളും നിരപരാധികളായവരുടെ പേരില്‍ എടുത്തവയാണെന്നാണ് വിവരം.
അതേസമയം രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു SDPI പ്രവര്‍ത്തകര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത വലിയമരം സ്വദേശി സൈഫുദ്ദീന്‍, പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയ പുന്നപ്ര സ്വദേശി മുഹമ്മദ് ബാദുഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത് വധക്കേസില്‍ ഇതോടെ ആറുപേര്‍ പിടിയിലായത്. കേസില്‍ നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Also Read-Missing Girl Found | കുമരകത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആലപ്പുഴയില്‍ രഞ്ജിത്ത് കൊലപ്പെടുന്നത്. ഷാന്റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി പൊന്നാട് കാവച്ചിറവീട്ടില്‍ പ്രസാദ് എന്നു വിളിക്കുന്ന രാജേന്ദ്രപ്രസാദ് (39), കാട്ടൂര്‍ കുളമാക്കിവെളിയില്‍ കുട്ടന്‍ എന്നുവിളിക്കുന്ന രതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone, Sim card