നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫിലിം ഫോട്ടോഗ്രഫിയുടെ മനോഹാരിതയും ത്രില്ലുകളും പുതിയ തലമുറയ്ക്ക് അവതരിപ്പിക്കുന്നതിനുള്ള മികച്ച മാർഗം; ഏറ്റവും പുതിയ OnePlus 9 സീരീസ് OTA-യിലുള്ള Hasselblad-XPan മോഡ്

  ഫിലിം ഫോട്ടോഗ്രഫിയുടെ മനോഹാരിതയും ത്രില്ലുകളും പുതിയ തലമുറയ്ക്ക് അവതരിപ്പിക്കുന്നതിനുള്ള മികച്ച മാർഗം; ഏറ്റവും പുതിയ OnePlus 9 സീരീസ് OTA-യിലുള്ള Hasselblad-XPan മോഡ്

  Hasselblad-മായി ചേർന്ന് നിർമ്മിച്ച XPan, ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങളിലൂടെ കഥപറയാനുള്ള അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്ന മറ്റൊരു സർഗ്ഗാത്മകമായ ഉപകരണമാണ്.

  Hasselblad-XPan mode in the latest OnePlus 9 series OTA

  Hasselblad-XPan mode in the latest OnePlus 9 series OTA

  • Share this:
   OnePlus 9 സീരീസിൽ അടുത്തിടെ OnePlus പുറത്തിറക്കിയ OTA-യിൽ പുതിയ XPan മോഡ് അവതരിപ്പിച്ചിരുന്നു. ഒറ്റനോട്ടത്തിൽ അസാധാരണമായ 65:24 അനുപാതത്തിൽ മറ്റൊരു ഫിലിം സിമുലേഷൻ മോഡ് മാത്രമായി തോന്നുകയുള്ളൂ എങ്കിലും ഇത് യഥാർത്ഥത്തിൽ അതിനേക്കാൾ ഒരുപാട് മുകളിലാണ്.

   Hasselblad-മായി ചേർന്ന് നിർമ്മിച്ച XPan, ഫോട്ടോഗ്രാഫർമാർക്ക് ചിത്രങ്ങളിലൂടെ കഥപറയാനുള്ള അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാവുന്ന മറ്റൊരു സർഗ്ഗാത്മകമായ ഉപകരണമാണ്. 1998-ൽ ആദ്യമായി അവതരിപ്പിച്ച XPan ക്യാമറ അന്നും ഇന്നും അസാധാരണവും തനതായതുമായ ഒന്നാണ്. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന 3:2 എന്ന അനുപാതത്തിൽ തുടരുന്നതിന് പകരം സിനിമ പോലുള്ള ഉള്ളടക്കങ്ങൾക്കായി XPan 65:24 എന്ന അനുപാതത്തിൽ രൂപകൽപ്പന ചെയ്തെടുത്തു.   വർഷങ്ങളായി ഈ വിശാലവും ഇടുങ്ങിയതുമായ അനുപാതത്തിലാണ് സിനിമകൾ നിർമ്മിക്കുന്നത് (അവർ അനാമോർഫിക്ക് എന്ന കുറച്ചുകൂടിയ വിശാലമായ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കിലും), പൾപ്പ് ഫിക്ഷൻ, ബ്ലേഡ് റണ്ണർ (1982), ഏലിയൻ തുടങ്ങിയ ഐക്കോണിക് സിനിമകളിൽ ഇത് ഉപയോഗിച്ചിട്ടുണ്ട്. വിശാലമായ ഒരു ഫ്രെയിമിൽ കൂടുതൽ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്, ഒരോ രംഗം കടന്നുപോകുമ്പോഴും നമ്മുടെ കണ്ണുകൾക്ക് ഓരോ കഥ പറയാനാകും. ഇങ്ങനെ കഥ പറയാനുള്ള കലാവൈഭവത്തെയാണ് XPan പ്രോത്സാഹിപ്പിച്ചത് എന്നാൽ ഷോട്ട്, അതിന്റെ ഘടന, അവർ ഒപ്പിയെടുക്കാൻ ശ്രമിക്കുന്ന കഥ എന്നിവയെക്കുറിച്ച് കൂടുതൽ ശ്രദ്ധാപൂർവ്വം ചിന്തിക്കാൻ നിര്‍ബന്ധിതമായ കാലത്തായിരുന്നു ഫോട്ടോഗ്രാഫർമാർ ആ ഷോട്ട് ചിത്രീകരിച്ചത്.

   OnePlus 9 സീരീസ് ഫോണുകളിലെ XPan മോഡ് ക്ലാസിക് അനുപാതത്തിന്റെയും ശൈലിയുടെയും മാത്രം അനുകരണമല്ല, അനുഭവത്തിന്റെയും കൂടി അനുകരണമാണ്.

   അതിന്റെ ആവേശകരമായ അനുഭവം ലഭിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ OnePlus ക്യാമറ ആപ്പിലേയ്ക്ക് പോയി Xpan-ലേയ്ക്ക് മാറുക മാത്രമാണ്. ഉടനടി നിങ്ങളുടെ ദൃശ്യം 65:24 എന്ന അനുപാതത്തിലേയ്ക്ക് ചുരുങ്ങും, കൂടാതെ ആ കാലഘട്ടത്തിലെ Xpan ക്യാമറകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 45 എംഎം അല്ലെങ്കിൽ 65 എംഎം ലെൻസുകളുടെ മികവ് ലഭിക്കുന്നതിന് മാറ്റങ്ങൾ വരുത്താനുമാകും. ആവശ്യാനുസരണം OnePlus  9-ലെ അൾട്രാ-വൈഡ്, വൈഡ് ആംഗിൾ എന്നീ ക്യാമറകളിലേയ്ക്ക് മാറ്റിയാൽ ഇത് സാധ്യമാകും.   ഷട്ടർ ബട്ടണിന് പകരം ഒരു Hasselblad-എസ്ക്യൂ ഓറഞ്ചാണ് നൽകിയിരിക്കുന്നത്. ഇത് നിങ്ങൾ പകർത്തിയെടുക്കാൻ ശ്രമിക്കുന്ന ഏതൊരു ചിത്രവും ആദ്യം ഒരു ഇമേജായി മാറ്റുന്നതിന് മുമ്പ് നെഗറ്റീവ് ആയി പ്രദർശിപ്പിക്കും. ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം കാലഘത്തിലെ സ്റ്റോക്കിലേത് പോലെ തനതായ Hasselblad XPan ലുക്ക് അങ്ങനെുള്ള ചിത്രങ്ങൾക്ക് ഈ മോഡ് നൽകുന്നു.

   ഫിലിം സിമുലേഷനോ അല്ലെങ്കിൽ നിർബന്ധിത വീക്ഷണമോ അല്ല ഇതിനെ സവിശേഷമാക്കുന്നത് മറിച്ച് ഫോട്ടോഗ്രാഫിയിൽ പതുക്കെയും കൂടുതൽ ശ്രദ്ധിച്ചുമുള്ള സമീപനത്തെയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. ഏറ്റവും മികച്ച ചിത്രങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് പെട്ടെന്ന് ഓണാക്കി നിരവധി ചിത്രങ്ങൾ ബേസ്റ്റ്-ക്യാപ്ച്ച്വർ ചെയ്യുന്ന ഒരു മോഡല്ല ഇത്.

   ഘടന,  ഫ്രെയിമിംഗ് എന്നിവയെകുറിച്ച് ഒരു ധാരണ സൃഷ്ടിച്ചതിന് ശേഷം ഉപയോഗിക്കേണ്ട  ഒരു മോഡാണിത്, തത്ഫലമായി നിങ്ങൾക്ക് ലഭിക്കുന്ന  ചിത്രങ്ങൾ അങ്ങേയറ്റം മികച്ചതായിരിക്കും.

   ഇൻസ്റ്റാഗ്രാം ഫിൽട്ടറുകളിൽ നിന്ന് വ്യത്യസ്തമായി, എളുപ്പത്തിൽ പ്രാവീണ്യം നേടാൻ കഴിയുന്ന ഒരു മോഡ് അല്ല ഇത്. എന്നാൽ അത് തന്നെയായിരിക്കും ഇതിനെ മൂല്യവത്താക്കുന്നതും. ഇതുപോലുള്ള ഒരു ഫോർമാറ്റ് പരീക്ഷിക്കാൻ നമ്മൾ എത്രമാത്രം ആവേശം കാണിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ മോഡിന്റെ പൂർണ്ണ വിജയവും. പക്ഷേ വളരെ പ്രിയപ്പെട്ടതും എന്നാൽ ദീർഘകാലമായി പരിഗണിക്കപ്പെടാത്തതുമായ ഒരു ഫോർമാറ്റിനെ ആധുനിക കാലഘട്ടത്തിലെ ചലച്ചിത്ര ഫോട്ടോഗ്രാഫിയുടെ മനോഹാര്യത പകർത്തുന്നതിനായി വീണ്ടും സജീവമാക്കാൻ ശ്രമിക്കുന്നതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
   Published by:Rajesh V
   First published: