• HOME
  • »
  • NEWS
  • »
  • money
  • »
  • TECH HAVING TROUBLE DOWNLOADING VIDEOS FROM TWITTER POSTS VISIT THESE WEBSITES JK

ട്വിറ്റർ പോസ്റ്റുകളിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടോ? ഈ വെബ്സൈറ്റുകൾ സന്ദർശിക്കൂ

ട്വിറ്ററിൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും, വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കില്ലയെന്നുള്ള കാര്യത്തില്‍ ഈ പ്ലാറ്റ്ഫോം ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

Twitter

Twitter

  • Share this:
    സോഷ്യൽ മീഡിയയുടെ ലോകം അതിവേഗത്തിലാണ്‌ മാറുന്നത്. കാലദേശങ്ങൾക്ക് അതീതമായി ആളുകൾക്ക് ഒത്തുചേരുന്നതിന്‌ അവസരമൊരുക്കുന്നു എന്നതാണ് സാമൂഹ്യ മാധ്യമങ്ങളുടെ പ്രധാന സവിശേഷത. കോവിഡ് മഹാമാരിയുടെ കാലത്ത് ഇവ നല്‍കുന്ന ഉപകാരം പറയുകയും വേണ്ട. ലോക്ഡൗൺ കാലത്ത് ആളുകൾക്ക് പരസ്പരം കാണാനും ആശയവിനിമയം നടത്താനും സാമൂഹ്യമാധ്യമങ്ങൾ ഒട്ടേറെ ഉപകാരപ്രദമായിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അങ്ങനെ എല്ലാതരത്തിലുമുള്ള സാമൂഹ്യമാധ്യമങ്ങളും ജനങ്ങൾക്ക് വളരെ സഹായകരമായിരുന്നു.

    എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളുടേയും ശൈലി ഏതാണ്ട് ഒന്നുതന്നെ ആയതിനാൽ, പ്ലാറ്റ്ഫോമുകൾ തമ്മിലുള്ള വ്യത്യാസം തുലോം കുറവാണ്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററും മറ്റുള്ളവരുടെ അതേ പാതയിലാണ്. ടെക്സ്റ്റുകൾ കൂടാതെ, ചിത്രങ്ങൾ, വീഡിയോകൾ, ജിഫ് എന്നിവയും ട്വിറ്റർ ഉപയോക്താക്കൾക്ക് പങ്കിടാൻ കഴിയും. ട്വിറ്ററിൽ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് വളരെ എളുപ്പമാണെങ്കിലും, വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കില്ലയെന്നുള്ള കാര്യത്തില്‍ ഈ പ്ലാറ്റ്ഫോം ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

    സ്ക്രീൻ റെക്കോർഡുചെയ്ത് വീഡിയോ നിങ്ങളുടെ ഫോണിൽ സേവ് ചെയ്യാനും തുടർന്ന് നിങ്ങള്‍ക്ക് ആവശ്യമായത് ലഭിക്കുന്നതിന് അതിനെ എഡിറ്റുചെയ്യാനുമുള്ള ഓപ്ഷൻ തീർച്ചയായും എല്ലാവർക്കും ലഭ്യമാണ്. എന്നാൽ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ഇത്തരത്തിലുള്ള നിരവധി ഘട്ടങ്ങളിലൂടെ പോകുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ട്വിറ്ററിലെ ഒരു വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് ഇതിനെക്കാളും എളുപ്പത്തിലുള്ള മറ്റ് ധാരാളം വഴികളുണ്ട്.

    ഘട്ടം 1: നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വീഡിയോ കണ്ടെത്തുക. നിങ്ങളുടെ ഡെസ്ക്ടോപ്പിൽ നിന്ന് നിങ്ങൾ ട്വിറ്റർ ഉപയോഗിക്കുന്നുവെങ്കിൽ, അഡ്രസ്സ് ബാറിലേക്ക് പോയി URL (യു ആര്‍ എല്‍ ലിങ്ക്) പകർത്തുക. നിങ്ങളുടെ മൊബൈൽ ഫോണിലാണ് നിങ്ങൾ ട്വിറ്റർ ഉപയോഗിക്കുന്നതെങ്കിൽ, ട്വീറ്റിന്റെ ചുവടെ വലതുവശത്തുള്ള ഷെയർ ബട്ടൺ ടാപ്പുചെയ്ത് 'കോപ്പി ലിങ്ക്' (ലിങ്ക് കോപ്പി ചെയ്യുക) ഓപ്ഷൻ തിരഞ്ഞെടുക്കാം.

    ഘട്ടം 2: ലിങ്ക് കോപ്പി ചെയ്തശേഷം, നിങ്ങളുടെ ബ്രൗസറിൽ Save Tweet Vid അല്ലെങ്കിൽ Twitter Video Downloader പോലുള്ള ഒരു മൂന്നാം കക്ഷി (തേര്‍ഡ് പാര്‍ട്ടി) വെബ്സൈറ്റിലേക്ക് പോകുക. വീഡിയോ അഡ്രസ് ബാറിൽ ലിങ്ക് പേസ്റ്റ് ചെയ്യുക, ശേഷം ഡൗൺലോഡ് ബട്ടണിൽ ടാപ്പുചെയ്യുക.

    ഘട്ടം 3: നിങ്ങൾക്ക് ഇഷ്ടമുള്ള ക്വാളിറ്റി തിരഞ്ഞെടുക്കാൻ ഡൗൺലോഡ് ബട്ടണിൽ റൈറ്റ് ക്ലിക്ക് ചെയ്യാം.

    ഘട്ടം 4: മുകളിൽ സൂചിപ്പിച്ച എല്ലാ ഘട്ടങ്ങളും നിങ്ങൾ പിന്തുടർന്നുകഴിഞ്ഞാൽ 'ലിങ്ക് സേവ് ചെയ്യുക' എന്ന ഓപ്ഷൻ ക്ലിക്കുചെയ്യുക. തുടർന്ന് ഒരു പുതിയ വിൻഡോ ഓപ്പൺ ആയി വരുന്നതാണ്‌. ഇവിടെ നിങ്ങൾക്ക് വീഡിയോ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം തിരഞ്ഞെടുക്കാവുന്നതാണ്.
    Published by:Jayesh Krishnan
    First published:
    )}