• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഹോക്കിംഗ്‌സിന്റെ നാവായിരുന്നത് ഇന്റല്‍ സോഫ്റ്റ്‌വെയര്‍

gopika.gs
Updated: April 2, 2018, 9:22 PM IST
ഹോക്കിംഗ്‌സിന്റെ നാവായിരുന്നത് ഇന്റല്‍ സോഫ്റ്റ്‌വെയര്‍
Physicist Stephen Hawking sits on stage during an announcement of the Breakthrough Starshot initiative with investor Yuri Milner in New York April 12, 2016. REUTERS/Lucas Jackson
gopika.gs
Updated: April 2, 2018, 9:22 PM IST
സോഫ്റ്റ്‌വെയര്‍ മോട്ടോര്‍ ന്യൂറോണ്‍ എന്ന രോഗത്തെയും ശാരീരിക അസ്വസ്ഥകളെയും വെല്ലുവിളിച്ച് വില്‍ചെയറിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച സ്റ്റീഫന്‍ ഹോക്കിംഗ് സംസാരിച്ചിരുന്നത് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ. ഇന്റല്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത അസിസ്റ്റീവ് കോണ്ടാക്സ്റ്റ് അവയര്‍ ടൂള്‍ കിറ്റ് (എസിഎറ്റി) എന്ന സോഫ്റ്റ്‌വെയറാണ് ഇത്രകാലവും ഈ ശാസ്ത്രജ്ഞന്റെ നാവായി പ്രവര്‍ത്തിച്ചത്.

എ സി എ റ്റി കവിളിലെ മസിലുകളെ ചലിപ്പിക്കുകയും അവയുടെ ചലനം വിവിധ സെന്‍സറുകലുടെ സഹായത്താല്‍ ഡാറ്റാ രൂപത്തിലേക്ക് മാറ്റുകയും ചെയ്യും. അടുത്തിടെ വിഖ്യാത ശാസ്ത്രജ്ഞനു വേണ്ടി രൂപകല്‍പന ചെയ്ത സോഫ്റ്റ്‌വെയര്‍ ഇന്റല്‍ തന്നെ സൗജന്യമായി വിതരണം ചെയ്തിരുന്നു. സ്റ്റീഫന്‍ ഹോക്കിംഗിന്റെ അവസ്ഥയ്ക്ക് സമാനമായ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഈ സംവിധാനം ഉപകാരപ്രദമാകുമെന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് ഇന്റല്‍ തയാറായത്. എ സി എ റ്റി സോഫ്റ്റ്‌വെയറിന്‍റെ സോഴ്‌സ് കോഡ് പ്രമുഖ കോഡ് ഷെയറിംഗ് വെബ്സൈറ്റായ ഗിറ്റ്ഹബ് (Gitthub)ലൂടെ ഇന്റല്‍ പരസ്യപ്പെടുത്തിയത്. ഇന്റലിന്റെ ഈ നീക്കം ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മോട്ടോര്‍ ന്യൂറോണ്‍ രോഗികള്‍ക്ക് ഏറെ സഹായകമായിരുന്നു.

കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകളെയും സംസാരശേഷിയെയും തളര്‍ത്തിക്കൊണ്ട് മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് (എംഎന്‍ഡി) ഹോക്കിംഗ്‌സിനെ ബാധിച്ചത്. 1942-ല്‍ ജനുവരി എട്ടിന് ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ച സ്റ്റീഫന്‍ ഹോക്കിംഗ് പതിനേഴാം വയസ്സിലാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് നിന്നും ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടിയത്.
First published: March 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍