• HOME
 • »
 • NEWS
 • »
 • money
 • »
 • ബജറ്റ് സെഗ്മെന്റിലെ താരമാകാൻ OPPO A12; വിൽപന ആരംഭിച്ചു

ബജറ്റ് സെഗ്മെന്റിലെ താരമാകാൻ OPPO A12; വിൽപന ആരംഭിച്ചു

OPPO A12 | ഈ ഫോൺ വാങ്ങാനായി ആകർഷകമായ ഓഫറുകളും പ്രയോജനപ്പെടുത്താം. ജൂൺ 21ന് മുമ്പായി ഫോൺ വാങ്ങുന്നവർക്ക് ആറുമാസത്തെ അധിക വാറണ്ടി ലഭിക്കുന്നതാണ്.

OPPO A12

OPPO A12

 • Last Updated :
 • Share this:
  ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ OPPO അവരുടെ A സീരിസിലെ OPPO A12 ഇന്ത്യയിൽ അവതരിപ്പിച്ചു. ജൂൺ 10ന് ഇതിന്റെ വില്പന ആരംഭിച്ചു. ആകർഷകമായ വിവിധ ഓഫറുകളോടെയാണ് ഫോൺ എത്തുന്നത്. OPPO A12ൻറെ വിവിധ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

  ഡിസൈനും ഡിസ്പ്ലേയും

  കണ്ണുകൾക്ക് സുരക്ഷിതമായ 6.22 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ 89% സ്ക്രീൻ : ബോഡി അനുപാതം നൽകുന്നു. ഡിസ്പ്ലേയിൽ അടങ്ങിയിട്ടുള്ള ബ്ലൂലൈറ്റ് ഫിൽറ്റർ ഉപയോക്താവിന്റെ കണ്ണുകളുടെ സമ്മർദ്ദം കുറച്ച് കാഴ്ചയെ സംരക്ഷിക്കുന്നു. 8.33 മില്ലിമീറ്റർ വീതിയും 165 ഗ്രാം ഭാരവുമുള്ള ഈ ഫോൺ ഒരു കൈകൊണ്ട് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. ഇതിന്റെ ഏറ്റവും ആകർഷകമായ ഘടകം ഡിസൈൻ തന്നെയാണ്. 3D ഡയമണ്ട് ബ്ലേസ് ഡിസൈനിൽ വരുന്ന ഫോൺ നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.

  സ്റ്റോറേജും ബാറ്ററിയും

  4230mAh ബാറ്ററിയാണ് പുതിയ OPPO A12നുള്ളത്. വീഡിയോകൾ എട്ടു മണിക്കൂർ വരെ തുടർച്ചയായി കാണാൻ ഇത് സഹായിക്കും. അതുകൊണ്ട് തന്നെ പാട്ടുകൾ കേൾക്കാനോ ഗെയിമുകൾ കളിക്കാനോ പ്രിയപ്പെട്ടവരോട് സംസാരിക്കാനോ കൂടുതൽ സമയം ചെലവഴിക്കാം. ഇതിൽ തന്നെ 3GB RAM, 32GB ROM ഉള്ളവയും 4GB RAM, 64GB ROM ഉള്ളവയും ലഭ്യമാണ്. കാർഡുകൾക്കായി മൂന്ന് സ്ലോട്ടുകൾ ഉള്ളതിനാൽ മെമ്മറി 256GB വരെ ഉയർത്താം. മികച്ച ഗെയിമിംഗ് അനുഭവവും നേടാം.  കാമറ

  OPPO A12ൻറെ പിന്നിലെ ഡ്യുവൽ കാമറയിൽ 13MPയുടെ പ്രധാന കാമറയും 2MPയുടെ മറ്റൊരു കാമറയും ഉണ്ട്. സെൽഫി കാമറ 5MPയാണ്. 6x സൂമും ബർസ്റ്റ് മോഡും ഫോണിൽ ലഭ്യമാണ്. പിക്സൽസ് ഗ്രേഡ് കളർ മാപ്പിംഗ് അൽഗോരിതം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇതിലെ ഡിജിറ്റൽ കളർ മോഡ് വെളിച്ചം കുറവുള്ളപ്പോഴും വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്നു. AI ബ്യൂട്ടിഫിക്കേഷൻ മുഖേന മികച്ച ചിത്രങ്ങൾ സ്വാഭാവികമായി പകർത്താനും കഴിയും.

  മികച്ച സുരക്ഷ

  ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രത്യേകപരിഗണന നൽകുന്നു. OPPO A12ൻറെ പിന്നിലെ പാനലിലുള്ള വിരലടയാളം സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യം കാര്യങ്ങൾക്ക് വേഗത കൂട്ടുന്നു. കൂടാതെ, വളരെ വേഗത്തിൽ ഫോൺ തുറക്കുവാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഫേസ് ഐഡി ഉപയോഗിക്കാനുള്ള സാങ്കേതികവിദ്യയും ഇതിലുണ്ട്.

  3GB + 32GB മെമ്മറി നൽകുന്ന ഫോണുകൾ വെറും 9,990 രൂപക്ക് ലഭ്യമാണ്. 4GB + 64GB മെമ്മറി നൽകുന്നവയാകട്ടെ 11,490 രൂപയാണ് വില.

  ഓഫർ

  ഈ ഫോൺ വാങ്ങാനായി ആകർഷകമായ ഓഫറുകളും പ്രയോജനപ്പെടുത്താം. ജൂൺ 21ന് മുമ്പായി ഫോൺ വാങ്ങുന്നവർക്ക് ആറുമാസത്തെ അധിക വാറണ്ടി ലഭിക്കുന്നതാണ്.

  ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാർഡ് EMIയോ ഫെഡറൽ ബാങ്കിന്റെ ഡെബിറ്റ് കാർഡ് EMIയോ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുന്നവർക്ക് വിലയുടെ 5% തുക ക്യാഷ്ബാക്കായി ലഭിക്കും. കൂടാതെ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് EMIയുടെ മേൽ 6 മാസം വരെ പലിശയും ഈടാക്കില്ല.

  ബജാജ് ഫിൻസർവ്, IDFC ഫസ്റ്റ് ബാങ്ക്, HDB ഫൈനാൻഷ്യൽ സർവീസസ്, ICICI ബാങ്ക് എന്നിവരും ആകർഷകമായ വിവിധ ഓഫറുകൾ മുന്നോട്ടുവെക്കുന്നു. ചിലവാക്കുന്ന തുകയ്ക്ക് മികച്ച അനുഭവം ആയിരിക്കും OPPO A12 നൽകുക. ഇത്രയും സവിശേഷതകൾ ഉള്ളതുകൊണ്ടു തന്നെ ഈ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച സ്മാർട്ഫോൺ കൂടിയാണ് ഇത്.

  Published by:Joys Joy
  First published: