നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഫേസ്‌ബുക്ക് ഡാറ്റ ചോർച്ച; നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണോ? ഇങ്ങനെ പരിശോധിക്കാം

  ഫേസ്‌ബുക്ക് ഡാറ്റ ചോർച്ച; നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണോ? ഇങ്ങനെ പരിശോധിക്കാം

  നിങ്ങളുടെ മൊബൈൽ നമ്പറോ മറ്റ് വിവരങ്ങളോ ഓൺലൈനിൽ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും

  Representative photo (Image: Reuters)

  Representative photo (Image: Reuters)

  • Share this:
   ഏപ്രിൽ മൂന്നിനാണ് 106 രാജ്യങ്ങളിൽ നിന്നുള്ള 533 മില്യൺ ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നത്. ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പർ, ഫേസ്‌ബുക്ക് ഐഡി, ജന്മദിന വിവരങ്ങൾ തുടങ്ങിയ ഡാറ്റയാണ് ചോർന്നിരിക്കുന്നത്. ബിസിനസ്സ് ഇൻസൈഡർ റിപ്പോർട്ട് അനുസരിച്ച്, യു എസിൽ 3.2 കോടിയിലധികം ഉപയോക്താക്കളുടേയും യുകെയിൽ 1.1 കോടിയും ഇന്ത്യയിൽ 60 ലക്ഷം ഉപയോക്താക്കളുടേയും വ്യക്തിഗത വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

   ഫോസ്‌ബുക്ക് ഉപയോക്താക്കൾക്ക് പുറമേ, ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റേയും സഹസ്ഥാപകരായ ക്രിസ് ഹ്യൂസ്, ഡസ്റ്റിൻ മോസ്കോവിറ്റ്സ് എന്നിവരുടേയും സ്വകാര്യ വിവരങ്ങൾ ഓൺലൈനിൽ ചോർന്നിട്ടുണ്ട്. സുക്കർബർഗിന്റെ ഫോൺ നമ്പർ, സ്ഥലം, പേര്, ജനന തീയതി, വിവാഹ സംബന്ധമായ വിവരങ്ങൾ, ഫേസ്ബുക്ക് ഐഡി എന്നിവയാണ് സ്വകാര്യ ഡാറ്റയിൽ ഉൾപ്പെടുന്നത്.

   സുരക്ഷാ വിദഗ്ധനായ അലോൺ ഗാലാണ് ഫേസ്‌ബുക്ക് ഡാറ്റ ചോർന്നതിന്റെ വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

   ''ഫേസ്‌ബുക്കിലെ എല്ലാ 533,000,000 റെക്കോർഡുകളും ചോർന്നിരിക്കുകയാണ്. നിങ്ങൾക്ക് ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ട് ഉണ്ടാക്കാനായി നിങ്ങൾ കൊടുത്തിരിക്കുന്ന നമ്പർ ചോർന്നിരിക്കുന്നു എന്നാണ് ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്. നിങ്ങളുടെ ഡാറ്റയിലുള്ള ഈ ശ്രദ്ധക്കുറവ് ഫേസ്‌ബുക്ക് അംഗീകരിക്കുന്നതായി ഇതുവരെ കണ്ടിട്ടില്ല'' .അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

   ഉപയോക്താക്കളുടെ ഫോൺ നമ്പർ, ഫേസ്‌ബുക്ക് ഐഡി, ഉപയോക്താവിന്റെ മുഴുവൻ പേര്, ലൊക്കേഷൻ, മുമ്പ് നൽകിയ ലൊക്കേഷൻ, ജനന തീയതി, ഇമെയിൽ വിലാസം, അക്കൗണ്ട് സൃഷ്‌ടിച്ച തീയതി, റിലേഷൻഷിപ്പ് സ്‌റ്റാറ്റസ്, ബയോ തുടങ്ങിയ വിവരങ്ങൾ ചോർന്നിട്ടുണ്ടെന്ന് സൈബർ ക്രൈം ഇന്റലിജൻസ് സ്ഥാപനമായ ഹഡ്‌സൺ റോക്കിന്റെ സഹസ്ഥാപകൻ ആയ ഗാൽ പറഞ്ഞു.

   സോഷ്യൽ എഞ്ചിനീയറിംഗ്, സ്‌കാമിംഗ്, ഹാക്കിംഗ്, മാർക്കറ്റിംഗ് എന്നിവയ്‌ക്കായി ഉപയോക്താക്കളുടെ ഈ വ്യക്തിഗത വിവരങ്ങൾ സൈബർ കുറ്റവാളികൾ ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

   എന്നാൽ ഈ വിവരങ്ങൾ രണ്ട് വർഷം മുമ്പ് ചോർന്നതാണെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം.

   Also Read-മകൻ വിവാഹം കഴിക്കുന്നത് നഷ്ടപ്പെട്ട സ്വന്തം മകളെയെന്ന് അമ്മ; വിവാഹ ദിനത്തിലെ ട്വിസ്റ്റും ഒടുവിലെ സന്തോഷവും

   2019ലെ ഡാറ്റയാണെന്നും 2019 ഓഗസ്റ്റിൽ തന്നെ ഈ പ്രശ്‌നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തതിട്ടുണ്ടെന്നും ഒരു ഫേസ്ബുക്ക് വക്താവ് അറിയിച്ചു. എന്നിരുന്നാലും നിങ്ങളുടെ മൊബൈൽ നമ്പറോ മറ്റ് വിവരങ്ങളോ ഓൺലൈനിൽ ചോർന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിയും.

   അതിനായി രണ്ട് സൈറ്റുകൾ നിലവിലുണ്ട്.

   അതിൽ പ്രധാനപ്പെട്ട ഒന്നാണ്, Have I Been Pwned അല്ലെങ്കിൽ https://haveibeenpwned.com/. ലിങ്കിൽ ക്ലിക്കുചെയ്ത് വെബ്‌സൈറ്റ് സന്ദർശിക്കുക, ശേഷം ഡാറ്റ ചോർന്നിട്ടുണ്ടോ എന്നറിയാൻ നിങ്ങളുടെ ഇമെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകുക. ശേഷം, Pwned? ക്ലിക്കുചെയ്യുക. തുടർന്ന് സൈറ്റിൽ താഴെ ഒരു നോട്ടിഫിക്കേഷൻ ദൃശ്യമാകും. അതിൽ ഡാറ്റ ചോർന്നിട്ടുണ്ടോ ഇല്ലയോ എന്ന് ദൃശ്യമാകും.

   The News Each Day അല്ലെങ്കിൽnewseachday.comസൈറ്റും ഡാറ്റ ചോർന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന സൈറ്റ് ആണ്. box.Live TV എന്ന സേർച്ച് ബോക്‌സിൽ നിങ്ങളുടെ നമ്പർ നൽകി ഡാറ്റ ചോർന്നിട്ടുണ്ടോ എന്ന് കണ്ടെത്താവുന്നതാണ്.
   Published by:Naseeba TC
   First published:
   )}