നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ജിയോകോളുകൾ ഇനിമുതൽ സൗജന്യമല്ല; പക്ഷേ, നിങ്ങളുടെ ജിയോ ഫോണിൽ നിന്ന് സുഹൃത്തുക്കളെ സൗജന്യമായി വിളിക്കാം. എങ്ങനെ ?

  ജിയോകോളുകൾ ഇനിമുതൽ സൗജന്യമല്ല; പക്ഷേ, നിങ്ങളുടെ ജിയോ ഫോണിൽ നിന്ന് സുഹൃത്തുക്കളെ സൗജന്യമായി വിളിക്കാം. എങ്ങനെ ?

  വിഷമിക്കേണ്ട, മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വോയ്‌സ് കോളുകളും അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പുതിയ ടോപ്പ്-അപ്പ് വൗച്ചറുകൾ ജിയോ പ്രഖ്യാപിച്ചു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   വിശാൽ മാത്തൂർ

   റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് അവരുടെ ജിയോ ഫോണിൽ നിന്ന് മറ്റ് മൊബൈൽ നെറ്റ് വർക്കുകളിലേക്കുള്ള കോളുകൾ ഇനിമുതൽ സൗജന്യമായിരിക്കില്ല. ഇത്രയും നാൾ പരിധിയില്ലാത്ത സൗജന്യകോളുകൾ ആയിരുന്നു റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. എന്നാൽ, ഇത് നിർത്തലാക്കുന്നു എന്ന വാർത്ത കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന ആശങ്ക ജിയോ ഉപഭോക്താക്കൾക്ക് ഉണ്ടാകും, ഒപ്പം ടെലകോം മേഖലയ്ക്ക് മൊത്തത്തിലും. ജിയോ കണക്ഷൻ ഉപയോഗിക്കുന്ന ഉപഭോക്താക്കളിൽ നിന്ന് എയർടെൽ, വോഡഫോൺ - ഐഡിയ, ബി എസ് എൻ എൽ തുടങ്ങി ഏത് നെറ്റ് വർക്കിലേക്കും കോളുകൾ ചെയ്യുന്നതിന് റിലയൻസ് ജിയോ 0.06 പൈസ സെക്കൻഡിന് ഈടാക്കും. അതായത്, റിലയൻസ് ജിയോയിൽ നിന്ന് മറ്റേതൊരു മൊബൈൽ നെറ്റ് വർക്കിലേക്കും വിളിക്കുന്ന ലോക്കൽ, എസ് ടി ഡി കോളുകൾക്ക് ഇനിമുതൽ പണം നൽകണം. എന്നാലും വിഷമിക്കേണ്ട, മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വോയ്‌സ് കോളുകളും അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്ന പുതിയ ടോപ്പ്-അപ്പ് വൗച്ചറുകൾ ജിയോ പ്രഖ്യാപിച്ചു.

   10 രൂപയുടെ ടോപ് - അപ് വൗച്ചർ ജിയോ ഇതര മൊബൈലുകളിലേക്ക് 124 മിനിറ്റ് ഐയുസി ഇതര കോളുകളും 1 ജിബി സൗജന്യ അധിക ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 20 രൂപയുടെ ടോപ് - അപ് വൗച്ചർ 2 ജിബി ഡാറ്റയ്‌ക്കൊപ്പം 249 മിനിറ്റ് കോളും നൽകുന്നു. 50 രൂപയുടെ ടോപ് - അപ് വൗച്ചർ ചെയ്താൽ മറ്റ് മൊബൈൽ നെറ്റ്‌വർക്കുകളിലേക്ക് 656 മിനിറ്റ് കോളുകളും 5 ജിബി ഡാറ്റയും ലഭിക്കും. 100 രൂപ വൗച്ചർ 1,362 മിനിറ്റ് കോളും 10 ജിബി അധിക ഡാറ്റയും നൽകുന്നു.

   ഈ ടോപ് - അപ് പായ്ക്കുകൾ നിങ്ങളുടെ പതിവ് റീചാർജ് അല്ലെങ്കിൽ ബില്ലിംഗ് പ്ലാനിന് മുകളിലായിരിക്കും. ഈ പായ്ക്കുകൾ ബണ്ടിൽ ചെയ്യുന്ന സൗജന്യകോളുകൾ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങളുടെ നിലവിലുള്ള സബ്സ്ക്രിപ്ഷനിൽ ഈ പായ്ക്കുകളിലേതെങ്കിലും ചേർത്താൽ, നിങ്ങളിൽ നിന്ന് മിനിറ്റിന് 6 പൈസ ഈടാക്കില്ല.

   ജിയോയിൽ നിന്ന് എയർടെല്ലിലേക്കോ വോഡാഫോണിലേക്കോ ഇനി സൗജന്യവിളിയില്ല; നിങ്ങൾ വിഷമിക്കേണ്ടതുണ്ടോ?

   എന്നാൽ, ജിയോ ടു ജിയോ വോയ്‌സ് കോളുകൾക്കും, ജിയോ മൊബൈൽ കണക്ഷനിലെ ഇൻകമിംഗ് കോളുകൾക്കും, നിങ്ങളുടെ ജിയോ കണക്ഷനിൽ നിന്ന് ഒരു ലാൻഡ്‌ലൈനിലേക്കുള്ള കോളുകൾക്കും 0.06 രൂപ ചാർജ് ബാധകമല്ല. വാട്ട്‌സ്ആപ്പ്, ആപ്പിൾ ഫേസ്‌ടൈം പോലുള്ള അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനും ചാ‍‌‌ർജുകൾ ബാധകമല്ല.

   ഒരു മൊബൈൽ നെറ്റ്‌വർക്കിന്‍റെ ഉപഭോക്താക്കൾ മറ്റൊരു ഓപ്പറേറ്ററുടെ മൊബൈൽ നെറ്റ്‌വർക്കിലേക്ക് ഔട്ട്‌ഗോയിംഗ് മൊബൈൽ കോളുകൾ ചെയ്യുമ്പോൾ, അതായത് മറ്റ് മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന അവരുടെ സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒരു മൊബൈൽ ടെലകോം ഓപ്പറേറ്റർ നൽകുന്ന മറ്റൊരു താരിഫാണ് ഇന്റർകണക്ട് യൂസേജ് ചാർജ് അല്ലെങ്കിൽ ഐയുസി. ഉദാഹരണത്തിന്, ഒരു വ്യക്തി തന്‍റെ റിലയൻസ് ജിയോ കണക്ഷനിൽ നിന്ന് എയർടെൽ മൊബൈൽ കണക്ഷൻ ഉപയോഗിക്കുന്നയാളെ കോൾ ചെയ്യണമെങ്കിൽ, റിലയൻസ് ജിയോ എയർടെലിന് മിനിറ്റിന് 0.60 രൂപ നൽകേണ്ടി വരും. കാരണം കോൾ എയർടെൽ നെറ്റ്‌വർക്കിൽ എത്തി. രണ്ട് വ്യത്യസ്ത നെറ്റ്‌വർക്കുകൾക്കിടയിലുള്ള ഈ കോളുകളെ ട്രായ് നിർവചിച്ചിരിക്കുന്നത് മൊബൈൽ ഓഫ്-നെറ്റ് കോളുകൾ എന്നാണ്. ഐയുസി ചാർജുകൾ മിനിറ്റിൽ 0.60 രൂപയായി ട്രായ് നിശ്ചയിച്ചിട്ടുണ്ട്.

   2020 ജനുവരിയിൽ എല്ലാ ഓപ്പറേറ്റർമാരും ഐയുസി ചാർജുകൾ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ഈ താരിഫ് മാറ്റം പഴയ പടിയാക്കുന്നു. അതുവരെ എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവയും നിലവിലുള്ള ഉപഭോക്താക്കൾക്കായി ഈ നിരക്കുകൾ നടപ്പിലാക്കുന്നത് കാണാൻ കഴിയുമോ?

   First published: