Reliance Jio-Facebook Mega deal |ഫേസ്ബുക്ക് ജിയോയുടെ 43574 കോടി രൂപയുടെ ഓഹരികൾ വാങ്ങിയത് എന്തുകൊണ്ട്?

Reliance Jio-Facebook Mega deal |ഇന്ത്യയിലുടനീളം 60 ദശലക്ഷം ചെറുകിട ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് ജിയോ-ഫേസ്ബുക്ക് കരാർ

News18 Malayalam | news18-malayalam
Updated: April 22, 2020, 3:22 PM IST
Reliance Jio-Facebook Mega deal |ഫേസ്ബുക്ക് ജിയോയുടെ 43574 കോടി രൂപയുടെ ഓഹരികൾ വാങ്ങിയത് എന്തുകൊണ്ട്?
Reliance Jio
  • Share this:
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) ടെലികോം വിഭാഗമായ ജിയോയുടെ 5.7 ബില്യൺ ഡോളർ (43,574 കോടി രൂപ) മതിപ്പുള്ള ഓഹരി ഫേസ്ബുക്ക് വാങ്ങി. ജിയോയുടെ 9.9 ശതമാനം വരുന്ന ഓഹരിയാണ് ഫെയ്‌സ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയ രംഗത്തെ വമ്പൻമാരായ ഫേസ്ബുക്കിന് അതിവേഗം വളരുന്ന ഇന്ത്യൻ വിപണിയിൽ ഉറച്ച ചുവടുവെപ്പാകുന്ന ഈ കരാർ റിലയൻസിന് സംബന്ധിച്ച് ടെലികോം-എണ്ണ മേഖലയിലെ കടം കുറയക്കുന്നതിനും സഹായകരമാകും.

“ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നു, കൂടാതെ ജിയോ രാജ്യത്ത് സൃഷ്ടിച്ച ഡിജിറ്റൽ കുതിച്ചുചാട്ടത്തോടുള്ള ഞങ്ങളുടെ താൽപര്യവും എടുത്തുകാണിക്കുന്നു” ഫേസ്ബുക്ക് വ്യക്തമാക്കുന്നു.

റിലയൻസ് ജിയോയുടെ ഓഹരി വാങ്ങുന്നതിലൂടെ ഫേസ്ബുക്കിന് എന്ത് നേട്ടമുണ്ടാകും:

ഫെയ്‌സ്ബുക്ക് ഇപ്പോൾ റിലയൻസ് ജിയോയുടെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയായി.

ജിയോയുടെ 388 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ഫേസ്ബുക്ക് അതിവേഗം എത്തിപ്പെടുന്നു.

ഇന്ത്യയിലുടനീളം 60 ദശലക്ഷം ചെറുകിട ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.

വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാൻ ആളുകളെയും ബിസിനസുകളെയും സഹായിക്കാനാകും.

ഉദാഹരണത്തിന്, ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പിൻബലത്തോടെ ജിയോയുടെ ചെറുകിട ബിസിനസ് സംരംഭമായ ജിയോമാർട്ട് പ്രവർത്തനം വിപുലീകരിക്കപ്പെടും ചെറുകിട കച്ചവടക്കാരും പലചരക്ക് കടയുടമകളുമായും ബന്ധപ്പെട്ട് ഷോപ്പിംഗ് എളുപ്പമാക്കാനും ആത്യന്തികമായി ഉൽപ്പന്നങ്ങൾ തടസ്സമില്ലാതെ മൊബൈൽഫോൺ ഉപയോഗിച്ച് വാങ്ങാനും ആളുകളെ പ്രാപ്തരാക്കും.
BEST PERFORMING STORIES:Reliance Jio-Facebook Mega deal | റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ [NEWS]Covid 19: 'കൊറോണ വൈറസ് മൃഗങ്ങളിൽനിന്ന് ഉണ്ടായത്'; ലാബിൽനിന്ന് പുറത്തുവന്നതല്ല: ലോകാരോഗ്യസംഘടന [NEWS]COVID 19| ലോകത്ത് മരണ സംഖ്യ 1,77,000 കടന്നു; അമേരിക്കയിൽ മാത്രം 45,000 പേരുടെ ജീവനെടുത്തു [NEWS]
ജിയോയുമായുള്ള ഞങ്ങളുടെ കരാർ പുതിയ വാതിലുകൾ തുറക്കുന്നതിലും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും അവിടത്തെ ജനങ്ങളുടെ അഭിവൃദ്ധിക്കും ആക്കം കൂട്ടും.

ഇന്ത്യയിലെ ഒരു കമ്പനിയിൽ ഫേസ്ബുക്ക് ഓഹരി വാങ്ങുന്നത് ഇതാദ്യമല്ല. സോഷ്യൽ കൊമേഴ്‌സ് കമ്പനിയായ മീഷോയിലും ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ അൺഅക്കാഡമിയിലും ന്യൂനപക്ഷ ഓഹരി ഫേസ്ബുക്കിന് സ്വന്തമാണ്.

മൂന്ന് വർഷം മുമ്പ് സമാരംഭിച്ചതിനുശേഷം, ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ, ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറി. കുറഞ്ഞനിരക്കിൽ മൊബൈൽ ഇൻറർനെറ്റ് ലഭ്യമാക്കിയ ജിയോ 340 ദശലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി.

ടെലികോം മേഖലയിലെ പ്രതിസന്ധി മൂലം ജിയോയ്ക്കും മറ്റുമുണ്ടായ കടഭാരം കുറയ്ക്കാൻ ഇപ്പോഴത്തെ കരാർ സഹായിക്കും. 2016 ൽ ജിയോ ആരംഭിക്കുന്നതിനുവേണ്ടി മുകേഷ് അംബാനി ഏകദേശം 40 ബില്യൺ ഡോളറാണ് നിക്ഷേപിച്ചത്. ഇ-കൊമേഴ്‌സ്, പലചരക്ക് തുടങ്ങിയ ഉപഭോക്തൃ സേവന രംഗത്തേക്കും ജിയോമാർട്ടിലൂടെ ഈ വർഷമാദ്യം റിലയൻസ് കടന്നു. പുതിയ ഇടപാടിലൂടെ ജിയോമാർട്ട് സേവനം വിപുലീകരിക്കുകയാണ് ജിയോ ചെയ്യാൻ പോകുന്നത്.

2021 മാർച്ചോടെ അറ്റ ​​കടം പൂജ്യമായി കുറയ്ക്കാനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിന് സഹായിക്കുന്നതാണ് ഫേസ്ബുക്കുമായുള്ള കരാർ.

ചില ബിസിനസുകളിൽ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നതിലൂടെ കടം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ആർ‌ഐ‌എൽ കഴിഞ്ഞ കുറെ നാളായി നടത്തിവരുന്നു. എണ്ണ മേഖലയിൽ സൗദി അരാംകോയുമായി 20 ശതമാനം ഓഹരികൈമാറ്റം നടത്തുന്നതിനുള്ള കരാറായിട്ടുണ്ട്. കെമിക്കൽസ് ബിസിനസിൽ കനേഡിയൻ സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റുമായും ടവർ ബിസിനസിൽ മറ്റൊരു കമ്പനിയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അടുത്ത കാലത്തായി ഇന്ത്യ ഒരു നിർണായക വിപണിയായി മാറിയിട്ടുണ്ട്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഉപയോക്താക്കൾ ഇന്ത്യയിൽ ഉണ്ട്. പേയ്‌മെന്റ് സേവനം ആരംഭിക്കാൻ പോകുന്ന വാട്ട്‌സ്ആപ്പിന് ഇന്ത്യയിൽ 340 ദശലക്ഷം ഉപയോക്താക്കളുമുണ്ട്.

ദ്രുതഗതിയിലുള്ള വളർച്ച നേടിയ ഫേസ്ബുക്ക് ഇന്ത്യയിൽ സൌജന്യ ഇന്‍റർനെറ്റ് സേവനം നൽകാനുള്ള പദ്ധതി ടെലികോം റെഗുലേറ്ററായ ട്രായിയുടെ ഇടപെടൽ കാരണം സാധ്യമായില്ല. ടെലികോം മുതൽ ഇ-കൊമേഴ്‌സ്, ഹോം ഇൻറർനെറ്റ് തുടങ്ങിയമേഖലകളിലും മേഖലകളിൽ ശക്തമായ സാനിദ്ധ്യമുള്ള ജിയോയുമായുള്ള കൂട്ടുകെട്ട് ഇന്ത്യയിൽ ഫേസ്ബുക്കിന് കൂടുതൽ ഇടം ലഭിക്കുന്നതാണ്.

Disclaimers: Reliance Industries Ltd., which also owns Jio, is the sole beneficiary of Independent Media Trust which controls Network18 Media & Investments Ltd.
First published: April 22, 2020, 1:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading