One Plus 8T 5G ഫോൺ; ലോഞ്ചിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഒക്‌ടോബർ 14 ബുധനാഴ്ച്ച ഇന്ത്യൻ സമയം 7.30PM നാണ് OnePlus 8T 5G ലോഞ്ച്.

News18 Malayalam | news18-malayalam
Updated: October 13, 2020, 7:22 PM IST
One Plus 8T 5G ഫോൺ; ലോഞ്ചിനെക്കുറിച്ച് അറിയേണ്ടതെല്ലാം
OnePlus 8T 5G
  • Share this:
OnePlus അതിന്‍റെ പുതിയ സ്‍മാർട്ട്‍ഫോണായ OnePlus 8T 5G മുൻകൂട്ടി പ്രഖ്യാപിച്ചിരുന്ന സമയത്തുതന്നെ പുറത്തിറക്കും. ഈ വർഷം പുറത്തിറക്കിയ  OnePlus 8 5G യേക്കാൾ അപ്‍ഗ്രേഡ് ചെയ്തതാണ്  OnePlus 8T 5G. ഇത്തവണ കമ്പനി എന്തൊക്കെയാണ് ഓഫർ ചെയ്യുന്നത്? ഫോൺ ലോഞ്ച് ഇവന്‍റ്  എങ്ങനെ കാണും, പുതിയ സ്‍മാർട്ട്‍ഫോൺ എങ്ങനെ പ്രീ-ബുക്ക് ചെയ്യാം? OnePlus 8T 5G ലോഞ്ചിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ.

സവിശേഷതകൾ

ഫോണിന് 6.55-ഇഞ്ച് 120Hz AMOLED ഫ്ലാറ്റ് ഡിസ്‍പ്ലേയും, 1,100 നിറ്റ് പരമാവധി ബ്രൈറ്റ്‍നെസ്സും, 4,500 mAh ബാറ്ററിക്ക് 65W ഫാസ്റ്റ് ചാർജ്ജറും, പിന്നിൽ ഒരു ക്വാഡ്-ക്യാമറയും  ഉണ്ടായിരിക്കും. Android 11 അടിസ്ഥാനമാക്കി അത് OxygenOS 11 പ്രവർത്തിപ്പിക്കും, Qualcomm Snapdragon 865+ പ്രോസസ്സർ ഊർജ്ജമേകും, 8GB + 128GB and 12GB + 256GB എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് ഫോൺ പുറത്തിറക്കുന്നത്.

നാല് ക്യാമറ സെൻസറുകളും LED ഫ്ലാഷും ക്യാമറയിലുണ്ടെന്ന വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ക്യാമറയുടെ സവിശേഷതൾ സ്ഥിരീകരിച്ചില്ലെങ്കിലും കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നത് റിയർ ക്യാമറ സെറ്റപ്പിൽ ഒരു പ്രൈമറി 48MP ക്യാമറയും, 16MP അൾട്രാ-വൈഡ് ലെൻസും, 5MP മാക്രോ ക്യാമറയും, 2MP ഡെപ്ത്ത് സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് ഒരു 32MP സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

ലോഞ്ച്

OnePlus 8T 5G ലോഞ്ചിന്‍റെ ആഘോഷത്തിനായി വെർച്വൽ റിയാലിറ്റി (VR) സംവിധാനം OnePlus വേൾഡിൽ  ഒരുക്കിയിട്ടുണ്ട്. OnePlus വേൾഡിൽ പ്രവേശിച്ചാൽ, ഉപയോക്താക്കൾക്ക് അവരുടേതായ സ്വന്തം അവതാർ സൃഷ്ടിച്ച്, ഇന്‍ററാക്‌ടീവ് ഗെയിമിംഗ് സോൺ ആസ്വദിക്കാം, വെർച്വൽ #ShotonOnePlus ഗാലറി സന്ദർശിച്ച് റിവാർഡ് പോയിന്‍റുകൾ നേടാം, ഒന്നാമതാകുന്ന ജേതാവിന് പുതിയ OnePlus 8T 5G കരസ്ഥമാക്കുകയും ചെയ്യാം.



OnePlus 8T 5G ഒക്‌ടോബർ 14 ബുധനാഴ്ച്ച ഇന്ത്യൻ സമയം 7.30PM  നാണ് ലോഞ്ച്. OnePlus YouTube channel ലെ ലൈവ്‍സ്‍ട്രീമിലൂടെയോ OnePlus വേൾഡ് എക്സ്‍പീരിയൻസിലൂടെയോ നിങ്ങൾക്ക് അതിൽ പങ്കെടുക്കാം.  OnePlus വേൾഡിൽ ലൈവ്‍സ്‍ട്രീം കാണാനുള്ള വിശദാംശങ്ങൾക്ക്, ലിങ്ക്  ഇവിടെ സന്ദർശിക്കുക. OnePlus വേൾഡിൽ  ഇവിടെ രജിസ്റ്റർ ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തുക.

Amazon.in ലും OnePlus.in ലും നോട്ടിഫൈ മി എന്നതിൽ ക്ലിക്ക് ചെയ്താൽ  OnePlus 8T 5G യെക്കുറിച്ച് മുടങ്ങാതെ അപ്‍ഡേറ്റുകൾ നേടാം.

OnePlus 8T 5G പ്രീ-ബുക്കിംഗ്


പുതിയ OnePlus ഡിവൈസിനുള്ള പ്രീ-ബുക്കിംഗ് സെപ്റ്റംബർ 25 ന് ആരംഭിച്ചു.  ഒക്‌ടോബർ 16 വരെ എല്ലാ  OnePlus എക്സ്‍ക്ലൂസീവ് സ്റ്റോറുകളിലും ബുക്ക് ചെയ്യാം. 2000 രൂപയാണ് പ്രീ-ബുക്കിംഗിന് നൽകേണ്ടത്.  പ്രീ-ബുക്ക് ചെയ്യുന്നവർക്കാണ് ഡിവൈസ് ആദ്യം ലഭിക്കുക.

OnePlus ലോഞ്ച് ചെയ്ത് മിനിട്ടുകൾക്കകം വിറ്റു തീരാറുണ്ട്. കഴിഞ്ഞ വർഷം OnePlus 7T ലോഞ്ച് ചെയ്ത് എഴുപത് സെക്കന്‍റിനുള്ളിൽ വിറ്റുതീർന്നു. അതുകൊണ്ട് മാർക്കറ്റിൽ വന്നാലുടൻ ഈ ഡിവൈസ് നിങ്ങൾക്ക് കിട്ടുമെന്ന് ഉറപ്പാക്കാൻ പ്രീ-ബുക്കിംഗ് ആണ് ബുദ്ധിപരമായ മാർഗം
Published by: Aneesh Anirudhan
First published: October 13, 2020, 7:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading