പതിനായിരം രൂപയിൽ താഴെയുള്ള മികച്ച ഫോണിനുള്ള അവാർഡ് Honor 10 Liteന്? കാരണം ഇതാണ്

Amazon, Flipkart, എന്നിവയിലെ ഫെസ്റ്റീവ് സെയിലില്‍ 3+32GB വേരിയന്റിന് 7,999 രൂപയും 4+64GB വേരിയന്റിന് 8,999 രൂപയും 6+64GB വേരിയന്റിന് 9,999 രൂപയുമാണ് വില

news18
Updated: September 28, 2019, 1:31 PM IST
പതിനായിരം രൂപയിൽ താഴെയുള്ള മികച്ച ഫോണിനുള്ള അവാർഡ് Honor 10 Liteന്? കാരണം ഇതാണ്
Amazon, Flipkart, എന്നിവയിലെ ഫെസ്റ്റീവ് സെയിലില്‍ 3+32GB വേരിയന്റിന് 7,999 രൂപയും 4+64GB വേരിയന്റിന് 8,999 രൂപയും 6+64GB വേരിയന്റിന് 9,999 രൂപയുമാണ് വില
  • News18
  • Last Updated: September 28, 2019, 1:31 PM IST
  • Share this:
സ്മാര്‍ട്ട്‍ഫോണ്‍ ഉപയോക്താക്കളെ, 10,000 രൂപയ്ക്ക് താഴെ വരുന്ന ക്വാളിറ്റി സ്മാര്‍ട്ട്‍ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് ഒടുവിലിതാ സന്തോഷ വാര്‍ത്ത. Honor 10 Lite ന് ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്, പ്രത്യേകിച്ചും അതിന്‍റെ രൂപഭംഗി, ആകര്‍ഷകമായ ബാക്ക് ഡിസൈന്‍, നിസ്തുലമായ ക്യാമറ ഓഫറിംഗുകള്‍ മുതലായവ വളരെ മത്സരക്ഷമമായ വിലയില്‍ ലഭ്യമാകുന്നതാണ് കാരണം. ഈ ഉത്സവകാലത്ത് Honor അത് എക്കാലത്തെയും മത്സരക്ഷമത ഉള്ളതാക്കും. അതുകൊണ്ട്, നിങ്ങളുടെ പഴയ ഫോണ്‍ മാറ്റാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍, അഥവാ സ്മാര്‍ട്ട്‍ഫോണ്‍ ഗിഫ്റ്റ് നല്‍കുന്നുണ്ടെങ്കില്‍, നിങ്ങള്‍ Honor 10 Lite എന്താണ് ഓഫര്‍ ചെയ്യുന്നതെന്ന് നോക്കാന്‍ താല്‍പ്പര്യപ്പെടും.

ക്യാമറ വിവരണം

ക്യാമറ ഈ ഡിവൈസില്‍ തികച്ചും നിസ്തുലമെന്ന് തന്നെ പറയാം, വൈഡ് f/1.8 അപെര്‍ചര്‍ ലെന്‍സുള്ള, LED ഫ്ലാഷും, ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസുമുള്ള 13MP + 2MP റിയര്‍ AI ക്യാമറയാണ് സജ്ജമാക്കിയിരിക്കുന്നത്. 24MP AI സെല്‍ഫി ക്യാമറ പ്രദാനം ചെയ്യുന്നത് പകല്‍, രാത്രി ലൈറ്റിംഗില്‍ മേല്‍ത്തരം സെല്‍ഫി അനുഭവമാണ്, കാരണം അതിലുള്ളത് 4-ഇന്‍-1 ലൈറ്റിംഗ് ഫ്യൂഷനും എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ ടെക്നോളജിയുമാണ്. പക്ഷെ എല്ലാറ്റിലുമുപരി, വെളിച്ചക്കുറവുള്ള സെറ്റിംഗിലും ഉപയോക്താവിന് 4128 x 3096 പിക്സല്‍ മികവുള്ള ഫോട്ടോകളും വീഡിയോകളും ലഭിക്കുമെന്ന് ഉറപ്പാണ്. ഫേസ് ഡിറ്റക്ഷന്‍, ടച്ച് ടു ഫോക്കസ്, ഡിജിറ്റല്‍ സൂം എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ കണക്കിലെടുത്താല്‍, പൊതുവെയുള്ള അനുഭവം വളരെ തൃപ്തികരമായിരിക്കും.മാത്രമല്ല, AR മോഡ് തീര്‍ച്ചയായും നിങ്ങളുടെ ഫോട്ടോഗ്രഫി അനുഭവം ഒന്നുകൂടി രസകരമാക്കും, വ്യത്യസ്ത ഇഫെക്ടോടെ ഫോട്ടോകളും വീഡിയോകളും എടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ബാക്ക്ഗ്രൗണ്ട് ഇഷ്ടമനുസരിച്ച് മാറ്റാന്‍ കഴിയും. Honor വിളിക്കാന്‍ ഇഷ്ടപ്പെടുന്ന ‘AI ബ്യൂട്ടി’ ആല്‍ഗരിതം നിങ്ങളുടെ പ്രായം, ലിംഗത്വം, സ്കിന്‍ ടോണ്‍ എന്നിവ അനുസരിച്ച് ബ്യൂട്ടി ഇഫെക്ടുകള്‍ കസ്റ്റമൈസ് ചെയ്യാമെന്നത് നിങ്ങള്‍ക്ക് സന്തോഷമേകും. സ്കിന്‍ സ്മൂതനിംഗ്, സ്കിന്‍ ടോണ്‍ അഡജ്സ്റ്റ്മെന്‍റ്, ആക്നെ റിമൂവല്‍, കണ്ണുകളുടെ ബ്രൈറ്റനിംഗ് എന്നിവയിലൂടെ മനോഹരമായ നാച്യുറല്‍ ലുക്ക് വരുത്താന്‍ നിങ്ങള്‍ക്കാകും.

ഡിസൈനും ഡിസ്പ്ലേയും

Honor 10 Lite അവതരിപ്പിക്കുന്നത് ഡ്യൂഡ്രോപ് നോച്ച് ഡിസ്പ്ലേയാണ്, അതിന്‍റെ സ്ക്രീന്‍ സൈസ് 15.77 സെ.മീ (6.21 ഇഞ്ച്), FHD+ സ്ക്രീന്‍ റസല്യൂഷന്‍ 1080 x 2340 പിക്സലുമാണ്. ഡിസ്പ്ലേ അങ്ങനെ വളരെ ആകര്‍ഷകമാകുന്നു, കൂടുതലും ബേസല്‍-ലെസ് ഡിസൈനാണ്, അത് 91% സ്ക്രീന്‍-ടു-ബോഡി അനുപാതം വാഗ്ദാനം ചെയ്യുന്നു. മറ്റ് ചില ബ്രാന്‍ഡുകള്‍ക്ക് ബ്ലൂ ലൈറ്റ് ഫില്‍റ്റര്‍ ഉള്ള സ്ഥാനത്ത് Honor ന് സ്മാര്‍ട്ട്‍ഫോണില്‍ TUV റീയിന്‍ലാന്‍ഡ് സര്‍ട്ടിഫൈഡ് ഐ കെയര്‍ മോഡാണ് ഉള്ളത്. ഇതിന്‍റെ ടച്ച്സ്ക്രീനില്‍ തികച്ചും മള്‍ട്ടി-ടച്ച് ഫംഗ്ഷനാണുള്ളത്. സ്റ്റൈലാര്‍ന്ന ഗ്രേഡിയന്‍റ് ഡിസൈനിലുള്ള ഫോണിന്‍റെ മികവുറ്റ രൂപഭംഗി അതിശയിപ്പിക്കും. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ഉപയോക്താവിന്‍റെ കൈകളില്‍ സുന്ദരമായി കാണാനാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മിഡ്നൈറ്റ് ബ്ലാക്ക്, സഫയര്‍ ബ്ലൂ, സ്കൈ ബ്ലൂ വേരിയന്‍റുകളിലാണ് Honor 10 Lite ലഭിക്കുക. ഗ്ലാസ് ഫിനിഷ് ബാക്ക് ആകട്ടെ ഫോണിനെ ഒതുക്കവും സ്റ്റൈലും ഉള്ളതാക്കുന്നു.പെര്‍ഫോമന്‍സ്

Honor 10 Lite ന് ഊര്‍ജ്ജം പകരുന്നത് കിരിന്‍ 710 Octa-Core പ്രോസസ്സറാണ്, നൂതന Android 9 (Pie), EMUI 9.1 അപ്ഡേറ്റ്, 4GB RAM എന്നിവയുടെ ലഭ്യത സുഗമമായ പെര്‍ഫോമന്‍സ് പ്രദാനം ചെയ്യുന്നു, മെച്ചപ്പെട്ട GPU 3.0 ഗ്രാഫിക്സ് പ്രോസസ്സിംഗ്, പ്രത്യേകിച്ച് ഗെയിമിംഗ് വേളയില്‍ മെച്ചപ്പെട്ട സ്പീഡ് ക്രമീകരണം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സ്റ്റട്ടര്‍-ഫ്രീ–അനുഭവം പ്രതീക്ഷിക്കാം, വലിച്ചിലോ, ഹൈ ഫ്രെയിം റേറ്റോ ഉണ്ടാകില്ല. PUBG, ASPHALT 9, ഫോര്‍ട്ട്‍നൈറ്റ് പോലുള്ള ചില ഗ്രാഫിക് ഹെവി ഗെയിമുകള്‍ കളിക്കുമ്പോള്‍, വളരെ സുഗമമായ പ്രവര്‍ത്തനം ആയിരുന്നെന്ന് ഞങ്ങള്‍ ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കും.

ഓണർ 10 ലൈറ്റിലെ സമീപകാല EMUI 9.1 അപ്ഡേറ്റ് വളരെ രസകരമായ ഫീച്ചർ സജ്ജമാക്കി, അത് വീഡിയോ എല്ലാ ഇൻകമിംഗ് കോളുകൾക്കുമുള്ള റിംഗ്ടോൺ ആക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു, HONOR അവകാശപ്പെടുന്നതുപോലെ അത് AI എൻഹാൻസ്ഡ് കോളുകൾ, AI വിഷൻ, AI സീൻ റെക്കഗ്നിഷൻ എന്നിങ്ങനെയുള്ള എൻഹാൻസ്ഡ് AI ശേഷിയും പ്രദാനം ചെയ്യുന്നു.അതിശയിപ്പിക്കുന്ന വില

ഇനി കാതലായ കാര്യത്തിലേക്ക് കടക്കാം - Honor 10 Lite സ്മാർട്ട്‍ഫോണിന്‍റെ വില. Amazon, Flipkart, എന്നിവയിലെ ഫെസ്റ്റീവ് സെയിൽ വേളയിൽ ഈ സ്മാർട്ട്‍ഫോൺ 3+32GB വേരിയന്‍റിന് രൂ.7,999, 4+64GB വേരിയന്‍റിന് രൂ. 8,999, 6+64GB വേരിയന്‍റിന് രൂ.9,999 എന്നീ തോതിൽ ലഭ്യമായിരിക്കും, നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നതല്ലെന്ന് തീർത്ത് പറയാംഎന്താണ് തീരുമാനം?

ഈ വിലയിൽ, മാർക്കറ്റിൽ ഇപ്പോൾ കിട്ടുന്ന മറ്റ് ബജറ്റ് സ്മാർട്ട്‍ഫോണുകളെ അപേക്ഷിച്ച് Honor 10 Lite വാങ്ങാൻ കൂടുതൽ ആലോചിക്കേണ്ട കാര്യമില്ല. ഈ ഫോൺ അതിശയകരമായും ആകർഷകമാണ്, ആസ്വാദ്യകരമായ അനുഭവമാണ് ഓഫർ ചെയ്യുന്നതും. ഇപ്പോൾ നിങ്ങൾക്ക് പണം മുടക്കാവുന്ന ഏറ്റവും മികച്ച സ്മാർട്ട്‍ഫോണാണ് ഇതെന്ന് നിസംശയം പറയാം.

First published: September 28, 2019, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading