10,000 രൂപയില്‍ താഴെയുള്ള ബെസ്റ്റ് ഫോൺ അവാര്‍ഡ് നേടി Honor 10 Lite

Amazon, Flipkart, എന്നിവയിലെ ഫെസ്റ്റീവ് സെയിലില്‍ 3+32GB വേരിയന്റിന് 7,999 രൂപയും 4+64GB വേരിയന്റിന് 8,999 രൂപയും 6+64GB വേരിയന്റിന് 9,999 രൂപയുമാണ് വില.

news18-malayalam
Updated: September 26, 2019, 6:16 PM IST
10,000 രൂപയില്‍ താഴെയുള്ള ബെസ്റ്റ് ഫോൺ അവാര്‍ഡ് നേടി Honor 10 Lite
Amazon, Flipkart, എന്നിവയിലെ ഫെസ്റ്റീവ് സെയിലില്‍ 3+32GB വേരിയന്റിന് 7,999 രൂപയും 4+64GB വേരിയന്റിന് 8,999 രൂപയും 6+64GB വേരിയന്റിന് 9,999 രൂപയുമാണ് വില.
  • Share this:
പതിനായിരം രൂപയിൽ താഴെ വിലയുള്ള ക്വാളിറ്റി സ്മാര്‍ട്ട്‌ഫോണ്‍ അന്വേഷിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. Honor 10 Lite ഇന്ത്യൻ വിപണിയിൽ വൻപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.  ആകർഷകമായ രൂപഭംഗി, ക്യാമറ എന്നിവയാണ് ഈ ഫോണിനെ വ്യത്യസ്തമാക്കുന്നത്.

ക്യാമറ:  വൈഡ് f/1.8 അപെര്‍ചര്‍ ലെന്‍സ്, LED ഫ്ലഷ്, ഫേസ് ഡിറ്റക്ഷനും ഓട്ടോഫോക്കസുമുള്ള 13MP + 2MP  AI ആണ് റിയർ ക്യാമറ. 24MP AI യാണ് സെല്‍ഫി ക്യാമറ. 4-ഇന്‍-1 ലൈറ്റിംഗ് ഫ്യൂഷനും എക്‌സ്‌പോഷര്‍ കോമ്പന്‍സേഷന്‍ ടെക്‌നോളജിയുമുള്ളതിനാൽ പകല്‍, രാത്രി വ്യത്യാസമില്ലാതെ ഗുണമേന്മയുള്ള സെൽഫി ലഭിക്കും. വെളിച്ചക്കുറവുള്ളപ്പോഴും 4128 x 3096 പിക്‌സല്‍ മികവുള്ള ഫോട്ടോകളും വീഡിയോകളും ലഭിക്കും.

ഡിസൈനും ഡിസ്‌പ്ലേയും : ഡ്യൂഡ്രോപ് നോച്ച് ഡിസ്‌പ്ലേ.  സ്‌ക്രീന്‍ സൈസ് 15.77 സെ.മീ (6.21 ഇഞ്ച്), FHD+ സ്‌ക്രീന്‍ റസല്യൂഷന്‍ 1080 x 2340 പിക്‌സൽ. ഗ്രേഡിയന്റ് ഡിസൈനിലുള്ള ഫോണിന്റെ മികവുറ്റ രൂപഭംഗി അതിശയിപ്പിക്കുന്നതാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, സഫയര്‍ ബ്ലൂ, സ്‌കൈ ബ്ലൂ  എന്നീ നിറങ്ങളിൽ Honor 10 Lite ലഭിക്കും. ഗ്ലാസ് ഫിനിഷ് ബാക്ക് ഫോണിനെ ഒതുക്കവും സ്‌റ്റൈലുമുള്ളതാക്കുന്നു.

പെര്‍ഫോമന്‍സ് : Honor 10 Lite ന് ഊര്‍ജ്ജം പകരുന്നത് കിരിന്‍ 710 Octa-Core പ്രോസസ്സറാണ്, Android 9 (Pie), EMUI 9.1 അപ്‌ഡേറ്റ്, 4GB RAM എന്നിവ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു. മെച്ചപ്പെട്ട GPU 3.0 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് ഗെയിമിംഗ് സമയത്ത് മികച്ച വേഗത ക്രമീകരിക്കും.  PUBG, ASPHALT 9, ഫോര്‍ട്ട്‌നൈറ്റ് തുടങ്ങിയവ മികച്ച രീതിയിൽ കളിക്കാനാകും.

അതിശയിപ്പിക്കുന്ന വില ; Amazon, Flipkart, എന്നിവയിലെ ഫെസ്റ്റീവ് സെയിലില്‍ 3+32GB വേരിയന്റിന് 7,999 രൂപയും 4+64GB വേരിയന്റിന് 8,999 രൂപയും 6+64GB വേരിയന്റിന് 9,999 രൂപയുമാണ് വില.

വിധി; വില കുറഞ്ഞതും മെച്ചപ്പെട്ടതുമായ സ്മാർട്ട് ഫേൺ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചാണ് Honor 10 Lite വിപണിയിൽ ഇറക്കിയിരിക്കുന്നത്. 10000 രൂപയിൽ താഴെ വാങ്ങാവുന്ന മികച്ച ഫേണാണ്  Honor 10 Lite എന്ന് നിസംശയം പറയാം.
First published: September 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading