HONOR 20i Vs Realme 3 Pro: മികച്ച ഫോൺ തെരഞ്ഞെടുക്കാം

4GB RAM ഉള്ള, 12,000 രൂപ വിലമതിക്കുന്ന ഫോണുകളായ HONOR 20iയും Realme 3 Proയും കടുത്ത മത്സരത്തിലാണ്. നിങ്ങൾ ഏത് തിരഞ്ഞെടുക്കും?

News18 Malayalam | news18-malayalam
Updated: October 17, 2019, 6:59 PM IST
HONOR 20i Vs Realme 3 Pro: മികച്ച ഫോൺ തെരഞ്ഞെടുക്കാം
4GB RAM ഉള്ള, 12,000 രൂപ വിലമതിക്കുന്ന ഫോണുകളായ HONOR 20iയും Realme 3 Proയും കടുത്ത മത്സരത്തിലാണ്. നിങ്ങൾ ഏത് തിരഞ്ഞെടുക്കും?
  • Share this:
മൊബൈൽഫോൺ വിപണിയിൽ വമ്പൻ മത്സരമാണ് നടക്കുന്നത്. ഈ മത്സരത്തെ അതിജിവീക്കാൻ തങ്ങളുടെ ഉൽപന്നങ്ങളിൽ വൈവിധ്യങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മൊബൈൽ നിർമാതാക്കൾ. എല്ലാ മൊബൈൽ നിർമാതാക്കളും അതുല്യമായ വിപണന തന്ത്രങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടാൻ ശ്രമിക്കുന്നു. വിപണിയിൽ കാലുറപ്പിക്കാൻ മൊബൈൽ ഫോൺ കമ്പനികൾ ആകർഷകമായ വിലയിൽ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഫോണിൻറെ സവിശേഷതകളും രൂപകൽപനയും അതുല്യമായ പാക്കേജിങ്ങും കമ്പനിയുടെ ബ്രാൻഡ് ഇമേജ് വർധിപ്പിക്കുന്നു. ഇന്ന് നമ്മുടെ കൈവശം 4GB RAM ഉള്ള HONOR 20iയും Realme 3 Proയും ഉണ്ട്. നമുക്ക് അവ രണ്ടും താരതമ്യം ചെയ്‌തു നോക്കാം.

HONOR 20iയും Realme 3 proയും നേർക്കുനേർ

HONORഉം Realmeയും ഉപയോക്താക്കൾ വാങ്ങാൻ ആഗ്രഹിക്കുന്ന രണ്ട് ബ്രാൻഡുകളാണ്, എന്തെന്നാൽ മിതമായ വിലക്ക് മികച്ച ഫോൺ സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ചോദ്യമതല്ല, 12,000 രൂപയിൽ ഒതുങ്ങുന്ന ഫോണുകളിൽ ഇവയിൽ ഏതാണ് വേറിട്ടുനിൽക്കുന്നത്? മൊബൈൽ വിപണിയിൽ ചുവടുറപ്പിക്കാൻ HONORഉം Realmeയും മത്സരിക്കുന്നതിനാൽ ഏതാണ് മികച്ചതെന്ന് ശ്രദ്ധയോടെ തെരഞ്ഞെടുക്കാം.

ഡിസൈനും ഡിസ്പ്ലേയും

ഈ രണ്ട് ഫോണുകളും വാട്ടർ ഡ്രോപ് FHD+ ഡിസ്പ്ലേയുമായാണ് എത്തുന്നത്. HONOR 20iയുടെ FHD+ ഡിസ്‌പ്ലേ 15.77 സെൻറിമീറ്ററും (6.21 ഇഞ്ച്) Realme 3 proയുടേത് 16 സെൻറിമീറ്ററൂമാണ് (6.3 ഇഞ്ച്). പാനലിൻറെ ഗുണനിലവാരവും വലുപ്പവും സമാനമാണ്. എന്നാൽ 7.95 മില്ലിമീറ്റർ മാത്രം കനവും 164 ഗ്രാം ഭാരവുമുള്ള HONOR 20i, 8.3 മില്ലീമീറ്റർ കനവും 172 ഗ്രാം ഭാരം വരുന്നതുമായ Realme 3 Proവിനെക്കാൾ ആകർഷകമാണ്.

കൂടാതെ ഗ്രേഡിയൻറ് ബാക്കുള്ള, വ്യത്യസ്ത നിറങ്ങളിൽ ലഭ്യമായ HONOR 20i കൂടുതൽ ആകർഷകവും കയ്യിൽ പിടിക്കാൻ സ്റ്റൈൽ തികഞ്ഞതുമാണ്. താരതമ്യം വരുമ്പോൾ ലൈറ്റ് പാറ്റേൺ ഡ്യുവാലിറ്റി ഡിസൈനും സ്പീഡ്‌വേ പാറ്റേണും ഉള്ള Realme 3 Pro അത്ര ആകർഷകമായി തോന്നണമെന്നില്ല. HONOR 20i മിഡ്‌നൈറ്റ് ബ്ലാക്ക്, ഫാൻറം റെഡ്, ഫാൻറം ബ്ലൂ എന്നീ നിറങ്ങളിൽ വരുമ്പോൾ Realme 3 Pro ലൈറ്റ്നിങ് പർപ്പിൾ, നൈട്രോ ബ്ലൂ, കാർബൺ ഗ്രേ നിറങ്ങളിൽ വരുന്നു.

ഹാർഡ്‌വെയർ

2.2GHz ഒക്റ്റാ-കോർ Kirin 710 ചിപ്‌സെറ്റും GPU Turbo 2.0യുമാണ് HONOR 20iയുടേത്. Adreno 616 GPU സഹിതമുള്ള 2.2GHz Snapdragon 710 AIE പ്രോസസറാണ് Realme 3 Proയുടേത്. HONOR 20iൽ 4GB RAM ഉള്ളപ്പോൾ Realme 3 Pro 4+64GB, 6+64GB, 6+128GB എന്നിവയുള്ള മോഡലുകൾ നൽകുന്നു. രണ്ട് സ്മാർട്ട്‌ഫോണുകളും നിങ്ങൾക്ക് മികച്ച ഗെയിമിംഗ് അനുഭവം നൽകുകയും ദൈനംദിന ആവശ്യങ്ങളിൽ ഏറെ പിന്തുണയ്ക്കുകയും ചെയ്യുന്നു

ക്യാമറ

മൊബൈൽ ഫോണുകളുടെ കാര്യത്തിൽ അവഗണിക്കാൻ കഴിയാത്ത ഘടകമാണ് ക്യാമറ. ചിത്രങ്ങൾ മനോഹരമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. അതിനാൽ തന്നെ നല്ല ലെൻസുകളുള്ള മൊബൈൽ ഫോൺ വേണ്ടത് പ്രധാനമാണ്. ക്യാമറ നോക്കുകയാണെങ്കിൽ, ട്രിപ്പിൾ ക്യാമറ സജ്ജീകരണമുള്ള HONOR 20i Realme 3 Proവിനേക്കാൾ മികച്ചുനിൽക്കുന്നു. ഇതിന് 24 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുണ്ട്. Realmeയിൽ ആകട്ടെ, 16MP പ്രൈമറി സെൻസറും 5MP സെക്കൻഡറി ഡെപ്ത് സെൻസിംഗ് ക്യാമറയും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണുള്ളത്. മുൻവശത്ത് HONOR 20iക്ക് 32MP സെൽഫി ക്യാമറ ഉള്ളപ്പോൾ Realme 3 Proക്ക് 25MP ഫ്രണ്ട് ഫേസിംഗ് സെൻസറാണുള്ളത്.

AI ഇനേബിൾഡ് ക്യാമറകൾ, ലോ ലൈറ്റ് ക്യാപ്ച്ചറുകൾ, പോർട്രെയ്റ്റ് മോഡ്, മോടികൂട്ടൽ എന്നീ സവിശേഷതകൾ രണ്ടു ഫോണുകളുടെയും ക്യാമറകളിൽ ലഭ്യമാണ്. എന്നാൽ HONOR 20iയിലെ സൂപ്പർ നൈറ്റ് മോഡ് കുറഞ്ഞ വെളിച്ചത്തിൽ പോലും മികച്ച ചിത്രങ്ങൾ എടുക്കുന്നു, മാത്രമല്ല സൂപ്പർ വൈഡ് ആംഗിൾ നിങ്ങൾക്ക് 120 ഡിഗ്രി FOV നൽകുന്നു.

ബാറ്ററിയും ഓപ്പറേറ്റിങ് സിസ്റ്റവും

HONOR 20iക്ക് 3,400mAh ബാറ്ററിയും Realme 3 Proക്ക് 4,045mAh ബാറ്ററിയുമാണുള്ളത്. HONORന്റെ EMUI 9.1 കസ്റ്റം OS നിങ്ങളുടെ സ്മാർട്ട്‌ഫോൺ അനുഭവം വളരെ മെച്ചപ്പെട്ടതാക്കുന്നു. ഉദാഹരണത്തിന്, HONOR 20iലെ ബാറ്ററി മാനേജ്മെന്റ് ഫങ്ഷൻ നിങ്ങളുടെ ഫോണിനെ ഒരു ദിവസത്തിൽ കൂടുതൽ പ്രവർത്തിക്കാൻ സഹായിക്കുന്നതിനാൽ അതിന് Realme 3 Pro യുടെ 4,045mAh ബാറ്ററിയുമായി എളുപ്പത്തിൽ കിടപിടിക്കാനാകും. AI എൻഹാൻസ്ഡ് കോളുകൾ, AI വിഷൻ, AI സീൻ റെക്കഗ്നിഷൻ, TUV Rheinland സാക്ഷ്യപ്പെടുത്തിയ നേത്ര സംരക്ഷണ മോഡ് എന്നിവയാണ് മറ്റ് സവിശേഷതകൾ.

രണ്ടു ഫോണുകളും ആൻഡ്രോയ്ഡിൻറെ ഏറ്റവും പുതിയ OS ആയ Pieയിലാണ് പ്രവർത്തിക്കുന്നത്. എന്നിരുന്നാലും HONORൻറെ EMUI ലളിതവും സ്ക്രോളിങ് വേഗമേറിയതും ആയതിനാൽ Color OSനേക്കാൾ മികച്ചുനിൽക്കുന്നു.

വില

ആമസോണിലും ഫ്ലിപ്കാർട്ടിലും നിലവിലുള്ള ഓഫറുകൾ പ്രകാരം രണ്ടു ഫോണുകളുടെയും 4GBയുള്ള മോഡൽ 11,999 രൂപക്ക് ലഭ്യമാണ്. HONOR 20i നൽകുന്ന 128GB മെമ്മറി 512GBയായി വർദ്ധിപ്പിക്കാം. എന്നാൽ Realme 3 Proയുടെ 64GB മെമ്മറി 256GB വരെ മാത്രമെ വർദ്ധിപ്പിക്കാനാകൂ.

അന്തിമവിധി

സവിശേഷതകൾ നോക്കുമ്പോൾ HONOR 20iയും Realme 3 Proയും മികച്ചു തന്നെ നിൽക്കുന്നു. എന്നാലും ചില നൂതനമായ സവിശേഷതകൾ HONOR 20iനെ കൂടുതൽ നല്ല സ്മാർട്ട്ഫോൺ ആക്കുന്നുവെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഉപഭോക്താക്കൾക്ക് വേണ്ടത് കാഴ്ചയിലെ ആകർഷണവും, മികച്ച ക്യാമറയും, കൂടുതൽ മെമ്മറിയും, ഭേദപ്പെട്ട UIയുമാണ്. ഈ കാരണങ്ങളാൽ HONOR 20i Realme 3 Proവിനേക്കാൾ ഏറെദൂരം മുന്നിൽ നിൽക്കുന്നു.

ഇവിടെ വാങ്ങാം

20i ആമസോണിൽ: https://amzn.to/2VIIF0S
20i ഫ്ലിപ്പ്കാർട്ടിൽ: https://bit.ly/2Mken1L

First published: October 17, 2019, 6:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading