HONOR 8C - 10,000 രൂപയിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളിൽ മികച്ചതോ?

ചുരുക്കത്തിൽ, ഉപയോഗിക്കാൻ എളുപ്പമായ സൗകര്യങ്ങളുമായാണ് HONOR 8C വിപണിയിലുള്ളത്. മിതമായ വിലക്ക് നിരവധി സവിശേഷതകളുള്ള, കാഴ്ച്ചയിൽ മികച്ചുനിൽക്കുന്ന ഫോൺ നിങ്ങൾ തേടുന്നുവെങ്കിൽ തീർച്ചയായും ഇത് വാങ്ങാം

News18 Malayalam | news18-malayalam
Updated: October 17, 2019, 7:27 PM IST
HONOR 8C - 10,000 രൂപയിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളിൽ മികച്ചതോ?
ചുരുക്കത്തിൽ, ഉപയോഗിക്കാൻ എളുപ്പമായ സൗകര്യങ്ങളുമായാണ് HONOR 8C വിപണിയിലുള്ളത്. മിതമായ വിലക്ക് നിരവധി സവിശേഷതകളുള്ള, കാഴ്ച്ചയിൽ മികച്ചുനിൽക്കുന്ന ഫോൺ നിങ്ങൾ തേടുന്നുവെങ്കിൽ തീർച്ചയായും ഇത് വാങ്ങാം
  • Share this:
ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ മേഖല ബജറ്റ് സ്മാർട്ട്ഫോണുകൾ മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. അതിലേക്കാണ് HONOR അവരുടെ TechChic സ്മാർട്ട്‌ഫോൺ ശ്രേണിയുമായി എത്തുന്നത്. ഈ ഫോൺ കൂടുതൽ ചർച്ചയാകുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. ടെക്കികൾ‌ അതിൻറെ സവിശേഷതകളിൽ ആകൃഷ്ടരായെങ്കിൽ ഞങ്ങളും HONOR 8Cയെ ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ‌ കണ്ടെത്തി. ഈ ഫോൺ പ്രതീക്ഷകൾക്കൊത്ത് ഉയർന്നുവോയെന്ന് നമുക്ക് നോക്കാം.

ഡിസൈനും ഡിസ്‌പ്ലേയും

HONOR 8Cയുടെ 720x1520 പിക്‌സൽ റെസൊല്യൂഷനുള്ള 15.9 സെൻറിമീറ്റർ (6.26 ഇഞ്ച്) HD+ ഡിസ്പ്ലേയിൽ ചെറിയ ഒരു നോച്ച് കൂടി അടങ്ങിയിരിക്കുന്നു. 19.5:9 ആസ്പെക്റ്റ് റേഷ്യോയും വർണാഭമായ ഡിസ്‌പ്ലേയും HD+ റെസൊല്യൂഷനുമായി ഈ ഫോണുകൾ അവിശ്വസനീയമായ കാഴ്ച അനുഭവം വാഗ്ദാനം ചെയ്യുന്നു.

3D പ്രിൻറിങ്ങും നാനോ-ലെവൽ പാറ്റേൺ ഡിസൈനും കൊണ്ട് സൃഷ്ടിക്കുന്ന ക്യാറ്റ്‌സ് ഐ ഡിസൈനുള്ള ആദ്യ ഫോണാണ് HONOR 8C. ഇത് മൊത്തത്തിൽ കാഴ്ചയിൽ മികച്ചതും ഇതിൻറെ പ്ലാസ്റ്റിക് ബോഡി മിനിമൽ ഡിസൈനിലുമാണ്. 167 ഗ്രാം മാത്രം ഭാരമുള്ള ഈ ഫോൺ കയ്യിൽ സൗകര്യമായി കൊണ്ടുനടക്കാം. കുറഞ്ഞ വെളിച്ചത്തിലും ഫേസ് റെക്കഗ്നിഷൻ കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഇതിൻറെ ലോ-ലൈറ്റ് ഫേസ് അൺലോക്ക് ഫീച്ചർ അതിശയപ്പെടുത്തുന്നതാണ്. വായനയിൽ താൽപര്യമുള്ളവരെ കണക്കിലെടുത്ത് HONOR തങ്ങളുടെ ഫോണിൽ TUV Rheinland സാക്ഷ്യപ്പെടുത്തിയ നൂതനമായ നേത്ര സംരക്ഷണ സംവിധാനവും ലഭ്യമാക്കുന്നുണ്ട്.

പെർഫോമൻസ്

പെർഫോമൻസ് 40 ശതമാനം മെച്ചപ്പെടുത്തുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 632 ചിപ്‌സെറ്റ് ഒക്റ്റാ-കോർ (8x1.8 GHz) ഉള്ള വിപണിയിലെ ആദ്യ സ്മാർട്ട്ഫോണാണ് HONOR 8C. മൈക്രോ SD കാർഡ് കൊണ്ട് 256 GB വരെ കൂട്ടാവുന്ന 32 GB, 64 GB മോഡലുകളിൽ 4GB RAM ആയാണ് ഇത് വരുന്നത്. ഇതേ വിലയിൽ ലഭ്യമായ മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൻറെ പെർഫോമൻസും ഗെയിമിങ് അനുഭവവും വളരെ മികച്ചതാണ്. ഗെയിമിങിൽ താൽപര്യമുള്ളവർക്ക് കളിക്കുമ്പോൾ ശല്യങ്ങൾ ഒഴിവാക്കാൻ ഉപയോഗിക്കാവുന്ന ഗെയിമിംഗ് DND മോഡും ഇതിലുണ്ട്.

ബാറ്ററി ആയുസ്സ്

മികച്ച പ്രകടനം നൽകുന്ന 4000mAh ബാറ്ററിയും ഈ ഫോണിലുണ്ട്. ഫോണിനൊപ്പം വരുന്ന ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ ഒപ്റ്റിമൈസേഷനുകൾ ബാറ്ററിയുടെ ശേഷി പിന്നെയും ഉയർത്തുന്നു. ഒരൊറ്റ ചാർജിങ്ങിൽ രണ്ട് ദിവസം നിലനിൽക്കുമെന്നാണ് ഫോൺ ഉയർത്തുന്ന വാദം. കനത്ത ഉപയോഗത്തിന് ശേഷവും ബാറ്ററി ആയുസ്സ് രാത്രി മുഴുവൻ നീണ്ടുനിൽക്കും.

HONOR 20i Vs Realme 3 Pro: മികച്ച ഫോൺ തെരഞ്ഞെടുക്കാം

ക്യാമറ സവിശേഷതകൾ

HONOR 8Cയിൽ f/1.8 അപർച്ചെറുള്ള 13MP പ്രൈമറി റിയർ ക്യാമറ, f/2.4 അപർച്ചെറുള്ള 2MP സെക്കൻഡറി ഡെപ്ത് സെൻസർ എന്നിവയുണ്ട്. AI പിന്തുണയുള്ള സെൽഫി ക്യാമറയിലാകട്ടെ f/2.0 അപർച്ചെറുള്ള 8MP ക്യാമറയും, കൂടിയ വെളിച്ചം, സാധാരണ വെളിച്ചം, കുറഞ്ഞ വെളിച്ചം എന്നീ അവസ്ഥകളിൽ മികച്ച സെൽഫികൾ എടുക്കാൻ സഹായിക്കുന്ന സോഫ്റ്റ് ലൈറ്റ് LED ഫ്ലാഷുമുണ്ട്. വില നോക്കുമ്പോൾ ക്യാമറയുടെ ഗുണനിലവാരം വളരെ മികച്ചതാണ്.

വില

ഈ ഫോണിൻറെ 4+64GB മോഡൽ 8,999 എന്ന അതിശയകരമായ വിലയിൽ തുടങ്ങുന്നു. HONOR 8C നൽകുന്ന സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ വില തുച്ഛമാണ്. HONOR 8C ഉള്ളപ്പോൾ നിങ്ങൾക്ക് അധികം പണം ചിലവിടാതെ തന്നെ ഒരു പുതിയ സ്മാർട്ഫോൺ അനുഭവം സ്വന്തമാക്കാം.

അന്തിമവിധി

ചുരുക്കത്തിൽ, ഉപയോഗിക്കാൻ എളുപ്പമായ സൗകര്യങ്ങളുമായാണ് HONOR 8C വിപണിയിലുള്ളത്. മിതമായ വിലക്ക് നിരവധി സവിശേഷതകളുള്ള, കാഴ്ച്ചയിൽ മികച്ചുനിൽക്കുന്ന ഫോൺ നിങ്ങൾ തേടുന്നുവെങ്കിൽ തീർച്ചയായും ഇത് വാങ്ങാം, ഇതിനുവേണ്ടി ചെലവിടുന്ന പണം വെറുതെയാവില്ല. HONOR കുടുംബത്തിൻറെ ഭാഗമാകുന്നത്‌ തന്നെ ഒരു ഓണർ ആണല്ലോ.

ഇവിടെ വാങ്ങാം
8C ഫ്ലിപ്പ്കാർട്ടിൽ: https://bit.ly/2MLkRFx
First published: October 17, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading