HOME » NEWS » Money » TECH HONOR 9X REVIEW A POP UP SMART PHONE AVAILABE AT CHEAPEST PRICE

HONOR 9X Review: HONOR 9X കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച പോപ്-അപ്പ് ഫോൺ ആകുന്നതെങ്ങനെ?

രൂപകൽപന പോലെ തന്നെ സവിശേഷമാർന്നതാണ് ഫോണിലെ സൗകര്യങ്ങളും.

News18 Malayalam | news18
Updated: January 16, 2020, 9:52 PM IST
HONOR 9X Review: HONOR 9X കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച പോപ്-അപ്പ് ഫോൺ ആകുന്നതെങ്ങനെ?
HONOR 9X
  • News18
  • Last Updated: January 16, 2020, 9:52 PM IST
  • Share this:
ജനപ്രിയമായ X ശ്രേണിയിൽ പുതുവർഷത്തിൽ മികച്ച തുടക്കം കുറിച്ച് ഹോണർ. ഹോണർ 9X പുറത്തിറക്കി സ്മാർട് ഫോൺ വിപണിയിൽ ഒരു പടി കൂടി മുൻപിലെത്തിയിരിക്കുകയാണ് ഇവർ. 48 MPയുടെ പ്രധാന ക്യാമറയടക്കമുള്ള ട്രിപ്പിൾ ക്യാമറയാണ് ഇതിന്‍റെ മുഖ്യ ആകർഷണം. കൂടാതെ, X എന്ന് ആലേഖനം ചെയ്ത കറുത്ത പാനൽ ഫോണിനെ കാഴ്ചയ്ക്ക് കൂടുതൽ ആകർഷകമാക്കുന്നുമുണ്ട്. രൂപകൽപന പോലെ തന്നെ സവിശേഷമാർന്നതാണ് ഫോണിലെ സൗകര്യങ്ങളും.

ഫോണിന്‍റെ പ്രധാന സവിശേഷതകൾ;

മികച്ച രൂപകൽപനയും ഡിസ്പ്ലേയും: HONOR 9Xന്‍റെ ഫുൾ വ്യൂ ഡിസ്പ്ലേയും പിറകിലെ ഗ്ലോസിയായ വളഞ്ഞ പാനലും ഫോണിനെ കാഴ്ച്ചയിൽ മനോഹരമാക്കുന്നു. പുറകിൽ ആലേഖനം ചെയ്ത X ആകട്ടെ ആ ഭംഗിക്ക് ആക്കം കൂട്ടുന്നു.

6.59 ഫുൾ HD ഡിസ്പ്ലേയും 1080x2340 പിക്സൽ റെസല്യൂഷനുമാണ് Honor 9Xനുള്ളത്. തടസങ്ങളില്ലാതെ ദൃശ്യങ്ങൾ കാണാനും ഗെയിമുകൾ കളിക്കാനും ഫുൾ ഡിസ്പ്ലേ മൂലം കഴിയുന്നു. സെൽഫി എടുക്കാൻ ഇഷ്ടപ്പെടുന്നവർക്കായി പോപ്-അപ്പ് സെൽഫി ക്യാമറയുമുണ്ട്. വെളിച്ചം കൂടുതലും കുറവുമുള്ള ഇടങ്ങളിൽ വീഡിയോയിലെ കോൺട്രാസ്റ്റ് ക്രമീകരിക്കുന്ന AI വീഡിയോ എൻഹാൻസ്മെന്‍റാണ് HONOR 9Xലെ മറ്റൊരു സവിശേഷത. കണ്ണുകളുടെ ആയാസം കുറച്ച് അവയെ സംരക്ഷിക്കാനായി നീലവെളിച്ചം നീക്കം ചെയ്യുന്ന TUV റൈൻലൻഡ് അംഗീകരിച്ച സാങ്കേതികവിദ്യയും മേന്മയാണ്.

പ്രോസസറും സോഫ്റ്റ് വെയറും: കൂടിയ വേഗതയിൽ ഒരേസമയം പല പ്രവൃത്തികൾ ചെയ്യാൻ പ്രാപ്തമാക്കുന്ന Kirin 710F ഒക്റ്റാ-കോർ മിഡ്-റേഞ്ച് ചിപ്സെറ്റ് ആണ് HONOR 9Xന്‍റെ കരുത്ത്. ഇതിൽ 4GB RAMഉം 128GB ഇന്‍റേണൽ മെമ്മറിയും ദൈനംദിന കാര്യങ്ങൾ സുഗമമാക്കുന്നു. GPU Turbo 3.0 കൂടിയാകുമ്പോൾ ഇതിന്‍റെ സവിശേഷതകൾ മികച്ചതും വില താരതമ്യേന തുച്ഛവുമാണ്. 6GB RAMഉം 128GB മെമ്മറിയും ഗെയിമുകൾ കളിക്കുന്നവർക്ക് മികച്ച ഗ്രാഫിക്സ് അനുഭവം പ്രദാനം ചെയ്യുന്നു. ഇപ്പോൾ EMUI 9.1.0ൽ പ്രവർത്തിക്കുന്ന Honor 9X വൈകാതെ Android 10ലേക്ക് മാറുന്നതാണ്. 4000 mAh ബാറ്ററിയും വേഗതയേറിയ ചാർജിങും തടസ്സമില്ലാത്ത വിനോദം ഉറപ്പു നൽകുന്നു.

ക്യാമറ: 48MP പ്രധാന ക്യാമറ ഉൾപ്പെടെയുള്ള ട്രിപ്പിൾ ക്യാമറ സംവിധാനമാണുള്ളത്. സൂം ചെയ്ത് മികച്ച ചിത്രങ്ങളെടുക്കാൻ ഇത് സഹായിക്കുന്നു. 8MP വൈഡ് ആംഗിൾ ലെൻസ് 120 ഡിഗ്രിയിൽ ചിത്രങ്ങൾ പകർത്തുമ്പോൾ 2MP ഡെപ്ത് ക്യാമറ മികച്ച പോർട്രെയ്റ്റുകൾ പകർത്താൻ സഹായിക്കും. ഇതിനു പുറമേ AI സഹായത്തോടെ പ്രവർത്തിക്കുന്ന 16MPയുടെ മോട്ടറൈസ്ഡ് പോപ്-അപ്പ് ക്യാമറ സെൽഫി പ്രേമികളെ തൃപ്തിപ്പെടുത്തും. ഫോട്ടോ പ്രേമികൾക്ക് മികച്ച അനുഭവം ആയിരിക്കും ഈ ഫോൺ സമ്മാനിക്കുകയെന്നതിൽ തർക്കമില്ല.

വില: ഇത്രയും മികച്ച സവിശേഷതകളും രൂപകൽപനയും ഉണ്ടെങ്കിൽ കൂടി HONOR 9X ഫോണുകൾ സാധാരണക്കാരന് താങ്ങാവുന്ന വിലകളിൽ ലഭ്യമാണ്. 4GB RAMഉം 128GB ഇന്‍റേണൽ സ്റ്റോറേജുമുള്ള ഫോണിനു 13,999 രൂപയാണ് വിലയെങ്കിലും വൈകാതെ 1,000 രൂപ കുറഞ്ഞ് 12,999 രൂപക്ക് ലഭിക്കുന്നതാണ്. ICICI ബാങ്കിന്‍റെ ക്രെഡിറ്റ് കാർഡോ Kotak ബാങ്കിന്‍റെ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുമ്പോൾ ഇതിനുപുറമെ 10% ഡിസ്കൗണ്ട് കൂടി ലഭിക്കുന്നു. മാത്രമല്ല ഓഫർ കാലയളവിൽ വാങ്ങുകയാണെങ്കിൽ 50 രൂപ വീതം 44 തവണയായി ഉപയോഗിക്കാവുന്ന 2,200 രൂപയുടെ Jio റീചാർജ് വൗച്ചറും നിങ്ങൾക്ക് ലഭിക്കും.

മനോഹരമായ HONOR 9X ഫോൺ ഉപഭോക്താക്കൾക്ക് നൽകുന്നത് ഏറ്റവും മികച്ച ദൃശ്യാനുഭവമാണ്. ഫോട്ടോഗ്രാഫിയെ സ്നേഹിക്കുന്നവർക്ക് എന്തുകൊണ്ടും ചേരുന്ന ഫോണാണ് ഇത്.
Youtube Video
Published by: Joys Joy
First published: January 16, 2020, 9:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories