• HOME
 • »
 • NEWS
 • »
 • money
 • »
 • HONOR 9X Vs Samsung M30s; ഏതാണ് നിങ്ങൾക്ക് യോജിച്ച ഫോൺ?

HONOR 9X Vs Samsung M30s; ഏതാണ് നിങ്ങൾക്ക് യോജിച്ച ഫോൺ?

വിപണിയിൽ HONOR 9Xഉം Samsung M30sഉം തമ്മിൽ കനത്ത മത്സരം ഉണ്ടാകും. മികച്ച ഫീച്ചറുകളും താങ്ങാനാകുന്ന വിലയുമാണ് ഈ ഫോണുകളുടെ സവിശേഷത. ഇവയിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഫോൺ എന്ന് നോക്കാം.

Honor 9X

Honor 9X

 • Last Updated :
 • Share this:
  പുതുവർഷാരംഭത്തിലും സ്മാർട്ട് ഫോൺ വിപണിയിൽ മത്സരത്തിന് ഒരു കുറവുമില്ല. ഇടത്തരം ബജറ്റ് സ്മാർട്ട് ഫോൺ വിഭാഗത്തിൽ HONOR 9Xഉം Samsung M30sഉം തമ്മിലാണ് കനത്ത മത്സരം. മികച്ച ഫീച്ചറുകളും താങ്ങാനാകുന്ന വിലയുമാണ് ഈ ഫോണുകളുടെ സവിശേഷത. ഇവയിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഫോൺ എന്ന് നോക്കാം.

  രൂപകൽപ്പനയും ഡിസ്പ്ലേയും

  HONOR 9Xന്റെ പിൻവശത്ത് ഡ്യുവൽ 3D കർവ്ഡ് പാനൽ ഉണ്ട്, അതിന്റെ മികച്ച ഫിനിഷ് ഫോണിന് ഒരു പ്രീമിയം ലുക്ക് നൽകുന്നു. പിൻ‌ പാനലിൽ‌ X ആകൃതിയിലുള്ള ഡിസൈൻ‌ ആലേഖനം ചെയ്‌തിരിക്കുന്നു. ഇത് ഫോണിന്റെ ലുക്കിന് വ്യത്യസ്തത നൽകുന്നു. മറുവശത്ത്, SAMSUNG M30S രൂപകൽപ്പന Samsung Galaxy M10, M20 എന്നിവയുമായി വളരെ സാമ്യമുള്ളതാണ്. SAMSUNG M30Sന്റെ 6.4 ഇഞ്ച് FHD+ Infinity-U Super AMOLED ഡിസ്‌പ്ലേയുമായി താരതമ്യം ചെയ്യുമ്പോൾ 6.59 ഇഞ്ച് സ്‌ക്രീൻ വലുപ്പമുള്ള ഫുൾ എച്ച്ഡി ഡിസ്‌പ്ലേയാണ് HONOR 9Xനുള്ളത്.
  ഇതുകൂടാതെ, HONOR 9X സ്ക്രീൻ അനുപാതം 91% നൽകുന്നു, എന്നാൽ Samsung M30 യിൽ നിങ്ങൾക്ക് 91.4% സ്ക്രീൻ അനുപാതമാണുള്ളത്. Type-C ചാർജിംഗ് ഉള്ള രണ്ട് ഫോണുകളിലും ഫിംഗർപ്രിന്റ് അൺലോക്ക് ഫീച്ചർ നൽകിയിട്ടുണ്ട്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ, രൂപകൽപ്പനയിലും ഡിസ്പ്ലേയിലും HONOR 9X ആണ് ഒരു പടി മുന്നിൽ.

  ക്യാമറ

  ഇന്നത്തെ കാലത്ത്, ഒരു ഫോൺ വാങ്ങുമ്പോൾ ഏറ്റവും പ്രാധാന്യം നൽകുന്നത് ക്യാമറയ്ക്ക് ആണ്. 48MP main camera, 120 degree view നൊപ്പം 8MP super wide angle lens, കൂടാതെ 2MP depth camera എന്നിങ്ങനെ ട്രിപ്പിൾ ക്യാമറ സെറ്റപ്പിനാലാണ് HONOR 9Xവരുന്നത്. ഫ്രണ്ട് ക്യാമറയെക്കുറിച്ച് പറയുമ്പോൾ, അതിന് സോഫ്റ്റ് ലൈറ്റ്, ബട്ടർഫ്ലൈ ലൈറ്റ്, സ്കേറ്റഡ് ലൈറ്റ് പോലുള്ള 8 വ്യത്യസ്ത മോഡുകൾ പിന്തുണയ്ക്കുന്ന 16 MP പോപ്പ്-അപ്പ് സെൽഫി ക്യാമറയാണുള്ളത്. ഈ ശ്രേണിയിൽ Intelligent Fall Detection, Downward Pressure Protection and Dust, Splash Protection തുടങ്ങിയ സവിശേഷതകളുള്ള പോപ്പ്-അപ്പ് ക്യാമറ HONOR 9X-ൽ മാത്രമാണുള്ളത്.

  അതേസമയം, 48MP + 8MP + 5MP triple camera സംവിധാനമാണ് Samsung M30Sൽ ഉള്ളത്. മികച്ച രീതിയിൽ ഫോട്ടോകൾ എടുക്കാൻ ഇത് സഹായകരമാണ്. എന്നാൽ പോപ്പ്-അപ്പ് സെൽഫി ഫീച്ചർ ഈ മോഡലിൽ ഇല്ല. എന്നിരുന്നാലും, ഇതിന് 16MP Dewdrop ഫ്രണ്ട് ക്യാമറയുണ്ട്. ക്യാമറയുടെ കാര്യത്തിൽ, പോപ്പ് അപ്പ് സെൽഫി സവിശേഷതയുടെ കാര്യത്തിൽ HONOR 9X, Samsung M30sനേക്കാൾ മുന്നിലാണ്.

  പ്രകടനം

  രണ്ട് സ്മാർട്ട്‌ഫോണുകളും ആൻഡ്രോയിഡ് 9.0 OSലാണ് വരുന്നത്, എന്നിരുന്നാലും മികച്ച Kirin 710 F octa core processorൽ ആണ് HONOR 9X പ്രവർത്തിക്കുന്നത്. ഇത് ഫോണിന്റെ പ്രവർത്തനം സുഗമമാക്കുന്നു. എന്നാൽ, Samsung M30s Exynos 9611 processor കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. Kirin 710 F octa core processor HONOR 9Xന് കൂടുതൽ മികവേകുന്നതാണ്. ഇത് Samsung M30s നേക്കാൾ മൾട്ടി ടാസ്‌കിംഗ് വേഗത്തിലാക്കുന്നു. ഈ ഫോണിൽ തടസമില്ലാതെ ഉയർന്ന ഗ്രാഫിക്സ് ഗെയിമുകൾ കളിക്കാൻ കഴിയും. ഈ രണ്ട് മോഡലുകൾക്കും 4/6 GB RAM നൊപ്പം 128 GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളുമുണ്ട്. രണ്ട് ഫോണുകളുടെയും ബാറ്ററി ലൈഫും വളരെ മികച്ചതാണ്, കൂടാതെ വേഗതയേറിയ ചാർജിംഗ് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഫോൺ ചാർജ് ചെയ്യാൻ സഹായിക്കുന്നതാണ് ഇരു മോഡലുകളും. മാത്രമല്ല ഇത് കൂടുതൽ സമയം നിലനിൽക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, Kirin 710 F processor കാരണം, പ്രകടനത്തിന്റെ കാര്യത്തിൽ HONOR 9X, Samsung M30sനേക്കാൾ മേൻമയുണ്ടെന്ന് പറയാം.

  വില

  മേൽപ്പറഞ്ഞ വിവരങ്ങളുമായി ബന്ധപ്പെട്ട്, സവിശേഷതകളുടെ കാര്യത്തിൽ Samsung M30sനേക്കാൾ മികച്ചത് HONOR 9X ആണെന്ന് ഉറപ്പാണ്. അതിനാൽ ഈ രണ്ട് ഫോണുകളുടെയും വില നോക്കാം. HONOR 9X ന്റെ 4GB-128GB വേരിയന്റിന് 13,999 രൂപയാണ് വില, എന്നാൽ ജനുവരി 19 മുതൽ ജനുവരി 22 വരെയുള്ള ആദ്യ ദിന ഓഫർ പ്രകാരം 1,000 രൂപ ഓഫർ ഉൾപ്പടെ 12,999 രൂപയ്ക്ക് HONOR 9X ലഭിക്കും. അതോടൊപ്പം, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, കൊട്ടക് ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവയിലൂടെ ഈ മോഡൽ വാങ്ങുമ്പോൾ 10% അധിക ഓഫറും ലഭിക്കുന്നതാണ്. കൂടാതെ, ഓഫർ സമയത്ത് വാങ്ങുകയാണെങ്കിൽ, ജിയോ റീചാർജ് വൗച്ചറും ലഭിക്കും. 2,200 രൂപയുടെ വൗച്ചറിൽ നിങ്ങൾക്ക് 44 റീചാർജുകൾ വരെ ഉപയോഗിക്കാൻ കഴിയും. 50 രൂപയുടെ 44 റീചാർജ്ജുകൾ വരെ ഉപയോഗിക്കുവാൻ തക്കവണ്ണം 2200 രൂപയുടെ ജിയോ റീചാർജ്ജ് വൗച്ചറുകൾ നൽകുന്നത്.

  അതേസമയം, 6GB + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില Rs. 16,999 രൂപയാണ്, കൂടാതെ ബാങ്ക് ഓഫറിന്റെ സഹായത്തോടെ നിങ്ങൾക്ക് ഇത് 15,299 രൂപയ്ക്ക് വാങ്ങാനാകും. നേരെ മറിച്ച്, SAMSUNG M30s 4GB-64GB വേരിയന്റിന്റെ വില 13,999 രൂപയും 6GB + 128GB വേരിയന്റിന്റെ വില 16,999 രൂപയുമാണ്. വിലയുടെ കാര്യത്തിൽ, രണ്ട് ഫോണുകളുടെയും വില ഒന്നുതന്നെയാണ്, എന്നാൽ മികച്ച സവിശേഷതകളോടെ അതേ വിലയിൽ HONOR 9X ലഭ്യമാണെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

  അന്തിമ അഭിപ്രായം

  താരതമ്യപ്പെടുത്തുമ്പോൾ, കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകൾ HONOR 9X വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, ഈ വില ശ്രേണിയിൽ HONOR 9X പോപ്പ്-അപ്പ് ക്യാമറകൾ നൽകുന്നുവെന്നത് ശ്രദ്ധേയമാണ്. ഓഫർ പ്രയോജനപ്പെടുത്തുന്നതോടെ വളരെ കുറഞ്ഞ വിലയിൽ മികച്ച ഫോൺ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. പ്രോസസറിനെ സംബന്ധിച്ചിടത്തോളം, HONOR ന്റെ Kirin 710 Exynos 9611നേക്കാൾ വേഗതയേറിയതും മികച്ചതുമായി കണക്കാക്കപ്പെടുന്നു. ഇതിനുപുറമെ, HONOR 9X ദീർഘനേരം നിലനിൽക്കുന്ന ബാറ്ററിയാണുള്ളത്
  അതിനാൽ ഈ സവിശേഷതകളെല്ലാം മനസിൽ വച്ചുകൊണ്ട്, ഈ സന്ദർഭത്തിൽ HONOR 9X ഏറ്റവും യോജിച്ച തിരഞ്ഞെടുപ്പാണെന്ന് വ്യക്തമായി പറയാൻ കഴിയും. ഇത്രയും കുറഞ്ഞ വിലയിൽ പോപ് അപ്പ് ക്യാമറയുള്ള ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ ഈ രണ്ട് മോഡലുകളിലും HONOR 9Xന് ആണ് മേൽക്കൈ.

  This is a partnered post
  Published by:Anuraj GR
  First published: