നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • HONOR TechChic: സ്മാര്‍ട്ട്‍ഫോണ്‍ ഇന്‍ഡസ്‍ട്രിയിൽ മുന്നേറ്റം; ടെക്ചിക് സമാർട്ട് ഫോണുമായി HONOR

  HONOR TechChic: സ്മാര്‍ട്ട്‍ഫോണ്‍ ഇന്‍ഡസ്‍ട്രിയിൽ മുന്നേറ്റം; ടെക്ചിക് സമാർട്ട് ഫോണുമായി HONOR

  ടെക് നിപുണരായ പുതുതലമുറക്കുള്ള ചിക് ലൈഫ്‍സ്റ്റൈലാണ് HONOR തുറന്നുകാട്ടുന്നത്. ലൈഫ്സ്‍റ്റൈലും ടെക്നോളജിയും ചേർന്നുള്ള ഈ മികച്ച സമന്വയത്തെ “TechChic” എന്ന് വിളിക്കുകയും ചെയ്യുന്നു..

  News18

  News18

  • Share this:
   വൻകിട മൊബൈൽ കമ്പനികൾ വലിയ സാങ്കേതിക മുന്നേറ്റമാണ് നടത്തുന്നത്, സെയിൽ വർധിപ്പിച്ച് മാർക്കറ്റ് ഷെയർ വിപുലമാക്കുകയാണ് ലക്ഷ്യം. ടെക്നോളജി മാർക്കറ്റിൽ തങ്ങളുടെ ബ്രാൻഡിന്‍റെ പേരിന് പ്രചാരം കൂട്ടാനായി അവർ വൈവിധ്യമാർന്ന ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ഇത്തരത്തിലുള്ള കടുത്ത കിടമത്സരത്തിന്‍റെ സാഹചര്യത്തിൽ മൊബൈൽ കമ്പനികൾ സെയിൽസ് വർധിപ്പിക്കാൻ ഉതകുന്ന ക്രിയാത്മകമായ മാർക്കറ്റിംഗ് വൈദഗ്ധ്യം സ്വായത്തമാക്കി ആധുനിക ടെക്നോളജി ഉപയോഗിക്കുന്നു. ആധുനിക ടെക്നോളജിയുടെ കാര്യം പറയുമ്പോൾ HONOR ന്‍റെ കാര്യം എടുത്തു പറയണം, ബ്രാൻഡ് നാമത്തിന് പ്രചാരം നേടിക്കൊടുത്ത മികച്ച ടെക്‌നോളജി ഉൾപ്പെടുത്തിയ സ്മാർട്ട്‍ഫോണുകളാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

   ടെക് നിപുണരായ പുതുതലമുറക്കുള്ള ചിക് ലൈഫ്‍സ്റ്റൈലാണ് HONOR തുറന്നുകാട്ടുന്നത്. ലൈഫ്സ്‍റ്റൈലും ടെക്നോളജിയും ചേർന്നുള്ള ഈ മികച്ച സമന്വയത്തെ “TechChic” എന്ന് വിളിക്കുകയും ചെയ്യുന്നു.. ഈ പുതിയ പ്രയോഗം സ്റ്റൈലാർന്ന ഹൈ-ടെക്ക് സ്മാർട്ട്‍ഫോണുകൾ ലഭ്യമാക്കുന്ന ബ്രാൻഡ് എന്ന HONOR ന്‍റെ സ്ഥാനം ഉറപ്പിച്ചു, അങ്ങനെ അത് മുൻനിരാ ബ്രാൻഡ് ആകുകയും ചെയ്തു. ആധുനിക ടെക്നോളജി സജ്ജമാക്കിയിട്ടുള്ള ഫോണുകൾ അവതരിപ്പിക്കുന്നതിൽ HONOR പ്രശസ്തമാണ്, Techchic എന്ന പദപ്രയോഗം ആവിഷ്ക്കരിക്കുന്നതിലൂടെ ന്യൂ ജെന്‍ ശ്രേണിയിലുള്ള സ്മാർട്ട്‍ഫോണുകളുമായി സ്മാർട്ട്‍ഫോൺ ഇൻഡസ്ട്രിയിൽ വൻ ചലനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.   നേരത്തെ 2017 ല്‍, ആകര്‍ഷകവും നവീനവുമായ ഡിസൈന്‍ സമന്വയത്തോടെ ഇറക്കിയ HONOR 9 ഒരു കോളിളക്കം തന്നെ വിപണിയല്‍ ഉണ്ടാക്കി. മികച്ച ഡിസൈനിനോടൊപ്പം 15 ലേയര്‍ പ്രോസസ് കെര്‍വ്ഡ് ഔറോറല്‍ ഗ്ലാസ്സ് കൂടിയായപ്പോള്‍ സ്മാര്‍ട്ട്‍ഫോണിന് സവിശേഷമായ രൂപഭംഗിയായി. പിന്നീട് HONOR 10 റിലീസ് ചെയ്തപ്പോള്‍ ടെക്നോളജിയിലെ വന്‍ മുന്നേറ്റത്തോടെ HONOR ആവിഷ്ക്കരിച്ചത് ഡിസ്ക്കളേര്‍ഡ് പോളാര്‍ ലൈറ്റ് കോട്ടിംഗ് ടെക്നോളജിയാണ്. ഡിസൈനിലെ മികവിന് ഒരുപാട് പ്രശംസകളും നല്ല റിവ്യൂകളും ലഭിച്ച അതിന് 2018-2019 ലെ EISA (യൂറോപ്യന്‍ ഇമേജിംഗ് ആന്‍ഡ് സൗണ്ട് അസോസിയേഷന്‍) ലൈഫ്സ്റ്റൈല്‍ സ്മാര്‍ട്ട്‍ഫോണ്‍ ഓഫ് ദി ഇയര്‍ ബഹുമതി നേടാനും കഴിഞ്ഞു.   ഓരോ പുതിയ റിലീസിലും നൂതന ടെക്നോളജിയോടെ HONOR വലിയ മുന്നേറ്റം നടത്തി, അത് പ്രതിയോഗികളെ അസ്വസ്ഥരാക്കുകയും ചെയ്തു. HONOR Magic 2 ല്‍ ഈ മൊബൈല്‍ കമ്പനി അനാവരണം ചെയ്തത് ബട്ടര്‍ഫ്ലൈ സ്‍ക്രീന്‍ ഘടനയും 3D കെര്‍വ് ഒപ്റ്റിക്കല്‍ നാനോമീറ്റര്‍ വാക്വം കോട്ടിംഗ് ടെക്നോളജിയുമാണ്. ഓരോ പുതിയ റിലീസിലും HONOR ശ്രദ്ധേയമായ സാങ്കേതിക മുന്നേറ്റം നടത്തുകയും, അതിന് വലിയ പ്രശംസ ഏറ്റുവാങ്ങുകയും, വലിയ മാര്‍ക്കറ്റ് ഷെയര്‍ നേടിയെടുക്കുകയും ചെയ്തു.   HONOR View20 യുടെ റിലീസോടെ HONOR വലിയ മുന്നേറ്റം കുറിച്ചു, ഔറോറല്‍ നാനോ-ടെക്നോളജി ഡിസൈനാണ് അതില്‍ ഉപയോഗിച്ചത്. വശ്യതയാര്‍ന്ന പഞ്ച്-ഹോള്‍ ഡിസ്പ്ലേയും, അതിവേഗ Kirin 980 ചിപ്‍സെറ്റും അതിനെ എല്ലാംകൊണ്ടും സവിശേമാക്കി. HONOR അതിന്‍റെ സവിശേഷ രൂപഭംഗിയും അതിവേഗ ടെക്നോളജിയും കൊണ്ട് മറ്റ് സ്മാര്‍ട്ട്‍ഫോണ്‍ ബ്രാന്‍ഡുകള്‍ പിന്തുടരേണ്ട നിലവാരം നിര്‍ണയിച്ചു.   Techchic എന്ന സംജ്ഞ നിര്‍ദേശിച്ചുകൊണ്ട്, HONOR ശ്രമിക്കുന്നത് ഇന്നത്തെ യുവതലമുറയ്ക്ക് സാങ്കേതിക തികവിനൊപ്പം അവരുടെ ചിക് ലൈഫ്സ്റ്റൈലും സമന്വയിക്കുന്ന പ്രോഡക്ടുകള്‍ ലഭ്യമാക്കാനാണ്, അതും ന്യായമായ വിലയില്‍. നൂതന സ്റ്റൈലിന്‍റെയും ടെക്നോളജിയുടെയും വശ്യതയാല്‍ ഈ പ്രോഡക്ടുകളോട് യുവജനങ്ങള്‍ അങ്ങേയറ്റം താല്‍പ്പര്യം കാട്ടുന്നുണ്ട്. കളറിന്‍റെയും വശ്യതയുടെയും കാര്യത്തില്‍ തുടക്കം മുതല്‍ HONOR മുന്നിട്ടു നില്‍ക്കുകയാണ്, മുന്നേറുകയുമാണ്. പാരമ്പര്യം മുന്‍നിര്‍ത്തിക്കൊണ്ട്, HONOR ബ്രാന്‍ഡ് HONOR 20 Pro യും HONOR 20 ഉം അവതരിപ്പിച്ചു, നൂതനമായ ഡയനാമിക് ഹോളോഗ്രാഫിക് ബാക്ക് ഡിസൈനാണ് അതിനുള്ളത്. ചെറിയ കാര്യങ്ങളില്‍ പോലും സൂക്ഷ്മത പുലര്‍ത്തുന്നതിനാല്‍ ഈ ബ്രാന്‍ഡിന് വലിയ അംഗീകാരമാണ് ലഭിച്ചത്. എല്ലാറ്റിലും ഉപരിയായി Techchic എന്ന സംജ്ഞ HONOR ആവിഷ്ക്കരിച്ചത് ഈ മികവുറ്റ ബ്രാന്‍ഡ് ഹൈടെക്, അള്‍ട്രാ മോഡേണ്‍ ഡിസൈന്‍, ആകര്‍ഷകമായ നിറഭേദങ്ങള്‍ എന്നിവ സമന്വയിപ്പിച്ച് സ്മാര്‍ട്ട്‍ഫോണുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രസിദ്ധമായതിനാലാണ്. ആധുനിക ടെക്നോളജിയും നിര്‍മ്മാണ ചാരുതയും കൊണ്ട് ഉപഭോക്തൃ സമൂഹത്തെ അമ്പരിപ്പിക്കാനാണ് ഈ ബ്രാന്‍ഡ് ശ്രമിക്കുന്നതും അതില്‍ വിജയിച്ചിട്ടുള്ളതും.   ടെക്നോളജിയുടെ കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികവുള്ള സ്മാര്‍ട്ട്‍ഫോണുകള്‍ ലഭ്യമാക്കുന്നതില്‍ HONOR വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്, അതികൊണ്ടുതന്നെ ആഗോളമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന വന്‍കിട മൊബൈല്‍ കമ്പനികള്‍ക്കൊപ്പമാണ് അതിന് സ്ഥാനം. ഓരോ സ്മാര്‍ട്ട്‍ഫോണ്‍ മോഡല്‍ അവതരിപ്പിക്കുമ്പോഴും HONOR ഗണ്യമായ മുന്നേറ്റമാണ് കുറിക്കുന്നത്. സ്റ്റൈലിന്‍റെ പ്രതീകമായി അറിയപ്പെടുന്ന HONOR സ്മാര്‍ട്ട്‍ഫോണുകള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്, മറ്റ് പ്രമുഖ ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് കടുത്ത മത്സരം നല്‍കുകയും ചെയ്യുന്നു. ക്രിയാത്മകമായ മാര്‍ക്കറ്റിംഗ് വൈദഗ്ധ്യവും ആധുനിക ടെക്നോളജിയും സംയോജിപ്പിച്ചു കൊണ്ട്, HONOR ഇപ്പോള്‍ വിപണിയില്‍ ഗണ്യമായ സ്ഥാനം ഉറപ്പിച്ചു, ബഹുമതിയുള്ള ബ്രാന്‍ഡ് നാമം ആകുകയും ചെയ്തു.സ്മാര്‍ട്ട്‍ഫോണുകളും, TV, വെയറബിള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രോഡക്ടുകളുടെ ആകര്‍ഷകമായ നിരയാണ് 2020 ലേക്ക് HONOR കരുതിവെച്ചിരിക്കുന്നത്, ഈ TechChic ബ്രാന്‍ഡില്‍ എന്തൊക്കെ ഉണ്ടാകുമെന്നാണ് എല്ലാ വരും ഉറ്റുനോക്കുക.
   Published by:Rajesh V
   First published:
   )}