ലോകത്തിന്റെ എല്ലാ കോണുകളിലും ഇന്ന് 5G നെറ്റ്‌വർക്ക് ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ചില രാജ്യങ്ങളിൽ ഇപ്പോഴും കണക്റ്റിവിറ്റി സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇൻറർനെറ്റ് വേഗതയ്ക്ക് പുതിയ മാനം നൽകിയ 5G ഉപഭോക്താവിനെ സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തിലേക്കാണ് നയിച്ചു കൊണ്ടിരിക്കുന്നത്.
ഓഗ‍്‍മെൻറഡ് റിയാലിറ്റിയുടെയും (AR) വിർച്വൽ റിയാലിറ്റിയുടെയും (VR) പുത്തൻ പരിണാമത്തിനായുള്ള കുതിപ്പിന്റ നെക്സ്റ്റ്-ജനറേഷൻ കണക്റ്റിവിറ്റി ഉറവിടമായി 5G വിശേഷിപ്പിക്കപ്പെടുന്നു. ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ ഇത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. IoT സാങ്കേതിക വിദ്യയുടെ കാര്യത്തിലും 5Gക്ക് വലിയ സംഭാവനകൾ നൽകാൻ സാധിക്കും. 5Gയുടെ ഭാവിയെക്കുറിച്ച് നമ്മൾ സ്വപ്നം കണ്ട് തുടങ്ങുമ്പോഴേക്കും അതിനെയും വെല്ലുന്ന പുത്തൻ സാങ്കേതിക വിദ്യയുടെ മേഖലയിലേക്ക് ലോകം ചുവടുവെക്കുകയാണ്. 5G അഡ്വാൻസ‍്‍ഡ് ആണ് ഇനി സാങ്കേതിക മേഖലയെ നയിക്കാൻ പോവുന്നത്.
അങ്ങനെയാണെങ്കിൽ എന്താണ് 5G അഡ്വാൻസ്ഡ്? നിലവിലുള്ള 5G നെറ്റ്‌വർക്കിൽ നിന്ന് ഇത് എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു? എന്തൊക്കെ പുതിയ ഫീച്ചറുകളാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? 5G അഡ്വാൻസ‍്‍ഡിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
Also Read-
സേവ് ചെയ്യാത്ത നമ്പറുകളിലേക്കും ഇനി വാട്‌സ്ആപ്പ് മെസേജ് അയയ്ക്കാം; കൂടുതൽ വിശദാംശങ്ങള്എന്താണ് 5G അഡ്വാൻസ്ഡ്?നിലവിലുള്ള 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അപ്‌ഗ്രേഡ് വേർഷനാണ് 5G അഡ്വാൻസ‍്‍ഡ് എന്ന് ലളിതമായി പറയാം. ഇൻറർനെറ്റ് വേഗത നിലവിലുള്ളതിനേക്കാളും കൂടുതൽ വർധിക്കുമെന്ന് സാങ്കേതിക വിദഗ്ദർ വ്യക്തമാക്കുന്നു. സ്ഥിരമായി ഒരേ വേഗതയിലുള്ള ഇൻറർനെറ്റ് കണക്ടിവിറ്റി നൽകാനും 5G അഡ്വാൻസ‍്‍ഡിന് സാധിക്കും. 5G നെറ്റ്‌വർക്ക് വാഗ്ദാനം ചെയ്യുന്ന നിലവിലുള്ള ഫീച്ചറുകളെയാകെ മാറ്റിമറിച്ച് കൊണ്ടായിരിക്കും 5G അഡ്വാൻസ‍്‍ഡിന്റെ വരവ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള കാര്യങ്ങളിൽ ഉപഭോക്താക്കൾക്കും പുതിയ അനുഭവമായിരിക്കും ലഭിക്കുക.
വിപണിയിൽ എപ്പോഴാണ് 5G അഡ്വാൻസ‍്‍ഡ് ലഭിച്ച് തുടങ്ങുക?5G അഡ്വാൻസ്‌ഡിന്റെ ആദ്യ പതിപ്പ് 2024-ലാണ് പുറത്തിറങ്ങുകയെന്നാണ് സൂചന. അതിനാൽ 2025-ന് മുമ്പ് എന്തായാലും 5G അഡ്വാൻസ്‌ഡിന്റെ വരവ് നമുക്ക് പ്രതീക്ഷിക്കാം.
Also Read-
പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു; 30 ദിവസം വരെ വാലിഡിറ്റിഎന്തെല്ലാം മാറ്റങ്ങളാണ് വരാൻ പോവുന്നത്?പ്രകൃതിയിൽ നിന്നുള്ള ഓരോ മാറ്റങ്ങളെയും വരെ നേരിട്ടറിയിക്കുന്ന തരത്തിൽ ഉപഭോക്താക്കൾക്ക് അനുഭവങ്ങളുടെ പുതിയ തലമായിരിക്കും തുറന്നിടുക. ഉദാഹരണത്തിന് ബെഡ് റൂമിൽ ഇരുന്ന് കൊണ്ട് തന്നെ ഒരാൾക്ക് പുറത്തുള്ള കടലിലെ തിരമാലയുടെ ഇളക്കവും ശബ്ദവും വരെ തൊട്ടടുത്തെന്ന പോലെ അനുഭവിക്കാൻ സാധിക്കും. അവധിക്കാലം തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ഒരു വിദേശരാജ്യത്തേക്ക് ടൂർ ബുക്ക് ചെയ്യുന്നുവെന്ന് കരുതുക. ആ രാജ്യത്തിലെ നിലവിലെ കാലാവസ്ഥ എന്തെന്ന് നിങ്ങൾക്ക് സ്വന്തം നാട്ടിലിരുന്ന് അറിയാൻ സാധിക്കും. ലൈവായി നടക്കുന്ന ഒരു പരിപാടി ഓൺലൈനിൽ യഥാർഥത്തിൽ ഉള്ളത് പോലെത്തന്നെ നിങ്ങളിലേക്കെത്തുമെന്നതും 5G അഡ്വാൻസ്‌ഡിന്റെ പ്രത്യേകതയാണ്.
ഏത് ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നത് 5Gയുടെ പ്രത്യേകതയാണ്. സെൽഫ് ഡ്രൈവിങ് കാറുകളുടെ അടുത്ത തലമുറയെ 5G അഡ്വാൻസ്‌ഡിലൂടെ കാണാൻ സാധിക്കും. ലോകമെമ്പാടും നെറ്റ്‌വർക്ക് വികസിച്ചുവെങ്കിലും, ഏത് തരത്തിലുള്ള കണക്റ്റിവിറ്റിയും എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇടങ്ങൾ നിരവധിയുണ്ട്. ആ വിടവ് നികത്താനും 5G അഡ്വാൻസ്‌ഡിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.