• HOME
  • »
  • NEWS
  • »
  • money
  • »
  • Indian Army | വെടിയുണ്ട അടങ്ങുന്ന ട്രാക്കിനെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന RFID സാങ്കേതികവിദ്യ സൈനികരെ എങ്ങിനെ സഹായിക്കുന്നു ?

Indian Army | വെടിയുണ്ട അടങ്ങുന്ന ട്രാക്കിനെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന RFID സാങ്കേതികവിദ്യ സൈനികരെ എങ്ങിനെ സഹായിക്കുന്നു ?

വാണിജ്യ വ്യവസായ മന്ത്രാലയം രൂപീകരിച്ച ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനായ ജിഎസ്-1 ഇന്ത്യയുമായി കൂടിയാലോചിച്ച് ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ആര്‍എഫ്‌ഐഡി ടാഗിംഗ് നടപ്പിലാക്കുന്നത്.

  • Share this:
    ഇന്ത്യൻ സെെന്യത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് സൈന്യം (Indian Army) തങ്ങളുടെ വെടിമരുന്ന് ശേഖരണത്തിന്റെ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID ) ടാഗിംഗ് ബുധനാഴ്ച ആരംഭിച്ചു.

    ആര്‍എഫ്‌ഐഡി ടാഗ് സ്ഥാപിച്ച വെടിമരുന്നിന്റെ ആദ്യ ചരക്ക് വെടിമരുന്ന് ഖഡ്കിയില്‍ നിന്ന് പുല്‍ഗാവിലെ സെന്‍ട്രല്‍ വെടിമരുന്ന് ഡിപ്പോയിലേക്ക് (സിഎഡി) അയച്ചതായി സൈന്യം അറിയിച്ചു.

    ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിന്റെ (OFB) കോര്‍പ്പേറേറ്റ് വല്‍ക്കരണത്തിന് ശേഷം പുതുതായി രൂപീകരിച്ച സ്ഥാപനമായ പൂനെയിലെ മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡുമായി (എംഐഎല്‍) ചേര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഓര്‍ഡനന്‍സ് സര്‍വീസസ് ഡയറക്ടറേറ്റാണ് ആര്‍എഫ്‌ഐഡി നടപ്പിലാക്കുന്നത്.

    സൈന്യത്തിന് വെടിമരുന്ന് ആര്‍എഫ്‌ഐഡി ടാഗിംഗ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ആണ് അത് സൈനികരെ എങ്ങനെ സഹായിക്കും എന്ന്  പരിശോധിക്കാം.

    പദ്ധതി നടപ്പാലാക്കുന്നത്  വഴി വെടിമരുന്ന് ഡിപ്പോകളില്‍ നടത്തുന്ന എല്ലാ സാങ്കേതിക പ്രവര്‍ത്തനങ്ങളുടെയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും സാധിക്കും.

    വാണിജ്യ വ്യവസായ മന്ത്രാലയം രൂപീകരിച്ച ഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനായ ജിഎസ്-1 ഇന്ത്യയുമായി കൂടിയാലോചിച്ച് ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ആര്‍എഫ്‌ഐഡി ടാഗിംഗ് നടപ്പിലാക്കുന്നത്. പുതിയ സാങ്കേതികവിദ്യ സൈനികരുടെ വെടിമരുന്ന് സംഭരണവും ഉപയോഗവും സുരക്ഷിതമാക്കുകയും മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങല്‍ക്ക് സഹായിക്കുകയും ചെയ്യുന്നു. ആയുധങ്ങളെയും, സൈനികരെയും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ ഇത് സഹായിക്കുന്നു

    Facebook | മുൻനിര ടെലികോം കമ്പനികൾ പ്രീ പെയ്ഡ് ഡാറ്റാ നിരക്ക് വർധിപ്പിച്ചത് ഉപഭോക്താക്കളുടെ എണ്ണം കുറച്ചു: ഫേസ്ബുക്ക്

    ഇന്ത്യൻ ടെലികോം കമ്പനികൾ പ്രീപെയ്ഡ് ഡാറ്റ നിരക്ക് (Prepaid Data) വർധിപ്പിച്ചതോടുകൂടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ (Facebook Users) ഗണ്യമായ കുറവ് വന്നതായി മാതൃകമ്പനി മെറ്റാ (Meta). 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ രാജ്യത്ത് ഫേസ്ബുക്കിന്റെ മൊത്തത്തിലുള്ള വളർച്ചയെ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവ് ബാധിച്ചതായാണ് കമ്പനി വെളിപ്പെടുത്തുന്നത്. നവംബറിൽ ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനികളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ പ്രീപെയ്ഡ് താരിഫ് നിരക്കുകൾ 25 ശതമാനം വരെ വർദ്ധിപ്പിച്ചിരുന്നു.

    സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ കമ്പനി തിരിച്ചടികൾ നേരിട്ടതായി മെറ്റാ സിഎഫ്ഒ ഡേവ് വെഹ്‌നർ ആണ് അറിയിച്ചത്. “ഏഷ്യ-പസഫിക് മേഖലയിലും ബാക്കി രാജ്യങ്ങളിലും കോവിഡ് വീണ്ടും വ്യാപിച്ചത് ഫേസ്ബുക്കിന്റെ ഉപയോക്തൃ വളർച്ചയെ മുന്നോട്ട് നയിച്ചതായി മനസിലാക്കാൻ കഴിയുന്നു. എന്നാൽ ഡാറ്റാ പാക്കേജ് നിരക്കിലെ വർദ്ധനവ് ഇന്ത്യയിലെ ഉപയോക്തൃ വളർച്ചയെ ബാധിച്ചു", ഡേവ് വെഹ്‌നർ വ്യക്തമാക്കി. വോഡഫോൺ ഐഡിയ (VIL), ഭാരതി എയർടെൽ എന്നിവയ്ക്ക് പിന്നാലെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും പ്രീപെയ്ഡ് താരിഫ് നിരക്കുകളിൽ 20 ശതമാനം വരെ വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 1 മുതൽ ഇത് പൂർണമായി പ്രാബല്യത്തിൽ വരികയും ചെയ്തു.

    Also Read- Gmail Update | ജിമെയ്‌ലിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുന്നു; ഫെബ്രുവരി 8 മുതല്‍ പുതിയ 'ഇന്റഗ്രേറ്റഡ് വ്യൂ'; വിശദാംശങ്ങൾ

    പ്രീപെയ്ഡ് ഡാറ്റയുടെ വിലവർദ്ധന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ബാധിച്ചു. പ്രത്യേകിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് കൗണ്ടർപോയിന്റ് റിസർച്ച് ഡയറക്ടർ തരുൺ പഥക് പറയുന്നു. ദശലക്ഷക്കണക്കിന് പ്രീപെയ്ഡ് ഉപയോക്താക്കളാണ് ഇന്ത്യയിലുള്ളത്. പുതിയ ഉപയോക്താക്കൾക്ക് സാമ്പത്തികമായി താങ്ങാനാവുന്ന എൻട്രി ലെവൽ സ്മാർട്ട്ഫോണുകളും വിപണിയിലുണ്ട്. ഇതിലൂടെ ഒരു ഇന്റർനെറ്റ് വിപ്ലവം തന്നെയാണ് ഉണ്ടാകുന്നത്.

    എന്നാൽ പ്രീപെയ്ഡ് ഡാറ്റ നിരക്കുകളുടെ വില വർദ്ധനയ്ക്ക് ശേഷം ഉപയോക്താക്കളുടെ സോഷ്യൽ മീഡിയ ഉപയോഗം കുറഞ്ഞു. നമ്മുടേതുപോലെ, നിരക്കുകളിലെ വ്യതിയാനത്തിന് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വിപണിയിൽ ഡാറ്റ നിരക്ക് വർദ്ധനവ് ഫേസ്ബുക്കിന്റെ വളർച്ചയെ സാരമായി ബാധിച്ചു എന്ന് തരുൺ പഥക് വ്യക്തമാക്കുന്നു.
    Published by:Jayashankar Av
    First published: