ടാറ്റയുടെ പുതിയ "സൂപ്പർ ആപ്പ്" ആയ ടാറ്റ ന്യൂ (Tata Neu) പുറത്തിറക്കി. പേയ്‌മെന്റുകൾ, ഷോപ്പിംഗ്, ഫ്ലൈറ്റ് ബുക്കിംഗ്, ഹോട്ടൽ ബുക്കിംഗ്, ബിൽ പേയ്മെന്റ്, ഫുഡ് ഡെലിവറി എന്നിങ്ങനെ എല്ലാ സേവനങ്ങളും ഒരുമിച്ച് ലഭിക്കുന്ന ഒറ്റ ആപ്പാണിത്. ഈ ആപ്പ് പ്രധാനമായും മത്സരിക്കുക പേടിഎമ്മിനോടായിരിക്കും.
ടാറ്റ പേ വഴി പേയ്‌മെന്റുകൾ, ക്യുമിൻ, സ്റ്റാർബക്സ് എന്നിവ വഴി ഫുഡ് ഡെലിവറി, ടാറ്റ ക്ലിക് വഴി ഷോപ്പിംഗ്, ബിഗ് ബാസ്‌ക്കറ്റ് വഴി പലചരക്ക് സാധനങ്ങൾ, താജ് വഴി ഹോട്ടലുകൾ, എയർ ഏഷ്യ വഴി വിമാനങ്ങൾ എന്നിങ്ങനെ ടാറ്റയുടെ സ്വന്തം സംരംഭങ്ങൾ വഴിയാണ് ടാറ്റ ന്യൂ ആപ്പ് ഈ സേവനങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്നത്.
ഐഒഎസ് (iOS), ആൻഡ്രോയിഡ് (Android) ഉപയോക്താക്കൾക്കായി ആപ്പ് പുറത്തിറക്കി. ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ (Google Play Store) നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ (Apple App Store) നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ടാറ്റാ ന്യൂ ആപ്പ് മറ്റ് ഓൺലൈൻ ഷോപ്പിംഗ് സേവനങ്ങൾക്ക് ഇനി പ്രധാന ബദലായി മാറിയേക്കും. പേടിഎം (Paytm), ആമസോൺ (Amazon), ഫ്ലിപ്കാർട്ട് (Flipkart) എന്നിവയ്ക്കാണ് ടാറ്റാ ന്യൂ പ്രധാന എതിരാളിയായി മാറുക. ടാറ്റാ ന്യൂ ആപ്പ് വാഗ്ദാനം ചെയ്യുന്ന സേവനം അടിസ്ഥാനമാക്കി ഇത് മറ്റ് ഷോപ്പിംഗ് ആപ്പുകളിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് നോക്കാം.
സേവനങ്ങൾ ടാറ്റ ഉൽപ്പന്നങ്ങൾ വഴിടാറ്റ ന്യൂ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത അത് വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും നിലവിലുള്ള ടാറ്റ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ടാറ്റ പേ വഴി പേയ്‌മെന്റുകൾ സുഗമമാക്കുന്നു. ടാറ്റ ക്ലിക് വഴി ഷോപ്പിംഗ് റീട്ടെയ്ൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിന് ആപ്പ് ബിഗ് ബാസ്‌കറ്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എയർ ഏഷ്യ വഴി വിമാന ടിക്കറ്റുകളും, താജ് വഴി ഹോട്ടലുകളും ബുക്ക് ചെയ്യാം.
ഇ-കൊമേഴ്‌സ് അല്ലെങ്കിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം മാത്രമല്ല
ടാറ്റാ ന്യൂ എന്നത് ആമസോൺ അല്ലെങ്കിൽ ഫ്ലിപ്കാർട്ട് പോലെയുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം മാത്രമല്ല. പേടിഎം അല്ലെങ്കിൽ ആമസോൺ പേ (Amazon Pay) പോലെയുള്ള ഒരു പേയ്‌മെന്റ് സേവനവുമല്ല. പേയ്‌മെന്റുകൾ, ഇ-കൊമേഴ്‌സ്, ഫ്ലൈറ്റുകൾ, ഹോട്ടലുകൾ എന്നിങ്ങനെ ഉപയോക്താക്കൾക്ക് ആപ്പ് നിരവധി സേവനങ്ങൾ ഒരുമിച്ച് വാഗ്ദാനം ചെയ്യുന്നു. പേടിഎം ഇത്തരത്തിലുള്ള സേവനം വാഗ്ദാനം ചെയ്യുന്ന ഒരു ആപ്പാണ്. ആമസോണിന്റെ പേയ്‌മെന്റുകൾക്കുള്ള ആമസോൺ പേ, പലചരക്ക് സാധനങ്ങൾക്കുള്ള ആമസോൺ ഫ്രഷ് എന്നിങ്ങനെ വിവിധ സേവനങ്ങൾ ആമസോണിനുമുണ്ട്.
ആമസോൺ പേടിഎമ്മിൽ നിന്നും ടാറ്റ ന്യൂ ആപ്പിൽ നിന്നും വ്യസ്തമാകുന്നത് എങ്ങനെ?അതത് വിഭാഗങ്ങളിലെ വിശ്വസനീയമായ സ്ഥാപനങ്ങളിൽ നിന്ന് സേവനങ്ങൾ ലഭിക്കുകയും എല്ലാ സേവനങ്ങളും ഒരിടത്ത് തന്നെ ലഭിക്കുകയും ചെയ്യുന്നു എന്നതാണ് ടാറ്റാ ന്യൂവിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പുതിയ ഉപയോക്താക്കൾക്കായി ഓരോ വിഭാഗത്തിനും കീഴിൽ നിരവധി ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.