• HOME
  • »
  • NEWS
  • »
  • money
  • »
  • Mobile Data Consumption | ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിമാസം ഉപയോഗിക്കുന്ന മൊബൈൽ ഡാറ്റ എത്രത്തോളം?

Mobile Data Consumption | ഒരു ശരാശരി ഇന്ത്യക്കാരൻ പ്രതിമാസം ഉപയോഗിക്കുന്ന മൊബൈൽ ഡാറ്റ എത്രത്തോളം?

ഓരോ ഉപയോക്താവിന്റെയും ശരാശരി പ്രതിമാസ ഡാറ്റ ട്രാഫിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.6 ശതമാനം വർദ്ധിച്ചു

  • Share this:
    കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ മൊബൈൽ (Mobile) ബ്രോഡ്‌ബാൻഡ് (Broadband) വരിക്കാരുടെ എണ്ണം 345 മില്യണിൽ നിന്ന് 765 മില്യണായി ഇരട്ടിയിലധികം വർദ്ധിച്ചു. ഒരുമാസത്തെ ശരാശരി മൊബൈൽ ഡാറ്റ (Mobile Data) ഉപഭോഗം ഇപ്പോൾ 17 ജിബിയിലാണ് എത്തി നിൽക്കുന്നതെന്ന് പുതിയ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2021ൽ മൊബൈൽ ബ്രോഡ്‌ബാൻഡ് ഡാറ്റ ഉപയോഗത്തിൽ ഇന്ത്യ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തുകയും 4G മൊബൈൽ ഡാറ്റ ഉപയോഗം 31 ശതമാനം വർധനവ് രേഖപ്പെടുത്തുകയും ചെയ്തു. ഓരോ ഉപയോക്താവിന്റെയും ശരാശരി പ്രതിമാസ ഡാറ്റ ട്രാഫിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 26.6 ശതമാനം വർദ്ധിച്ചു. തിങ്കളാഴ്ച്ച പുറത്തിറക്കിയ നോക്കിയയുടെ വാർഷിക 'മൊബൈൽ ബ്രോഡ്‌ബാൻഡ് ഇൻഡെക്സ് റിപ്പോർട്ട് 2022'ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2021ൽ 40 മില്യണിലധികം വരിക്കാരെ 4G സേവനങ്ങളിലേക്ക് കൂട്ടിച്ചേർക്കുകയോ അപ്‌ഗ്രേഡ് ചെയ്യുകയോ ചെയ്തതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

    “ഇന്ത്യയുടെ മൊബൈൽ ബ്രോഡ്‌ബാൻഡ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിൽ 4G നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വരാനിരിക്കുന്ന 5G സ്‌പെക്‌ട്രം ലേലവും ഈ വർഷാവസാനം ആരംഭിക്കാനിരിക്കുന്ന വാണിജ്യ സേവനങ്ങളുടെ ആരംഭവും ഇന്ത്യയിലെ ഡിജിറ്റൽ വിഭജനത്തിന് പരിഹാരം കാണാൻ സഹായിക്കും," നോക്കിയയിലെ എസ്‌വിപിയും ഇന്ത്യാ മാർക്കറ്റ് മേധാവിയുമായ സഞ്ജയ് മാലിക് പറഞ്ഞു.

    ഇന്ത്യയിലെ ജെനറേഷൻ ഇസഡ് (Gen Z) വിഭാഗം പ്രതിദിനം ശരാശരി 8 മണിക്കൂർ സമയം ഇന്റർനെറ്റിൽ ചെലവഴിക്കുന്നു. ഇന്ത്യയിലെ 90 ശതമാനം ഇന്റർനെറ്റ് ഉപയോക്താക്കളും അവരുടെ പ്രാദേശിക ഭാഷയിലുള്ള ഉള്ളടക്കം ഉപയോഗിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 53 ശതമാനം വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) ഉയർന്നതോടെ, ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായി.

    Also Read- YouTube ആൻഡ്രോയ്ഡ് ആപ്പിൽ ഇനി 'ട്രാൻസ്‌ക്രിപ്ഷൻ' ഫീച്ചറും; ഇത് പ്രവർത്തിക്കുന്നത് എങ്ങനെ?

    2021ൽ 30 മില്യൺ 5G ഉപകരണങ്ങൾ ഉൾപ്പെടെ 160 മില്യണിലധികം സ്‌മാർട്ട്‌ഫോണുകളുടെ ഏറ്റവും ഉയർന്ന കയറ്റുമതിയ്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ സജീവമായ 4G ഉപകരണങ്ങൾ 80 ശതമാനവും 5G ഉപകരണങ്ങളുടെ എണ്ണം 10 മില്യണും കവിഞ്ഞു. 5ജി സേവനങ്ങളുടെ വരുമാനം അഞ്ച് വർഷത്തിനുള്ളിൽ 164 ശതമാനം സിഎജിആറിൽ വളരാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2030-ഓടെ ആഗോള ജിഡിപിയുടെ 1 ശതമാനം അല്ലെങ്കിൽ 1.3 ട്രില്യൺ ഡോളർ വരുമാനം 5G സാങ്കേതികവിദ്യ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയാണെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മികച്ച വിൽപ്പനയാണ് നടക്കുന്നത് എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ ആൻഡ്രോയിഡ് ഫോണിലേക്ക് മാറുന്ന ആളുകളുടെ എണ്ണവും വർദ്ധിക്കുകയാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഫോണുകൾക്കായി ചെലവഴിച്ചിരുന്ന തുകയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
    Published by:Rajesh V
    First published: