സാങ്കേതികവിദ്യയിലെ വളര്‍ച്ചയ്ക്കൊപ്പം ഒരാള്‍ സ്ക്രീനില്‍ ചെലവഴിക്കുന്ന സമയത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഒരു വ്യക്തി ഒരു ദിവസം ഇന്ന് ശരാശരി 5-6 മണിക്കൂര്‍ സമയം ചെലവഴിക്കുന്നുണ്ട്. സ്ക്രീനുകളുമായുള്ള ദീര്‍ഘനേരത്തെ ഈ ഇടപഴകലിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍, കമ്പനികള്‍ 'ഡാര്‍ക്ക് മോഡ്' (Dark Mode) സംവിധാനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇത് കണ്ണുകള്‍ക്കുണ്ടാകുന്ന ആയാസം ഒരുപരിധി വരെ കുറയ്ക്കും.
മിക്ക മൊബൈല്‍ ആപ്ലിക്കേഷനുകളും ഡാര്‍ക്ക് മോഡ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇതുവരെ സജ്ജീകരിച്ചിട്ടില്ല. മൈക്രോസോഫ്ട് വേഡില്‍ (Microsoft Word) ഒരു കോളേജ് വിദ്യാര്‍ത്ഥി ഒരു തീസിസ് എഴുതുകയോ ഇമെയിലുകളും കത്തുകളും എഴുതുകയോ ആകട്ടെ. വൈറ്റ്-സ്ക്രീനിലായിരിക്കും എഴുതുന്നത്. എന്നാല്‍ രാത്രിയിലാണ് ഇത്തരത്തില്‍ സിസ്റ്റം ഉപയോഗിക്കുന്നതെങ്കില്‍ ഇത് നിങ്ങളുടെ കണ്ണുകളെ കൂടുതല്‍ ബാധിക്കും.
ഈ പ്രശ്നം പരിഹരിക്കുന്നതിന്, മൈക്രോസോഫ്ട് വേഡ് ലളിതമായ ഒരു നടപടിക്രമമാണ് കൊണ്ടുവന്നിരിക്കുന്നത്. അതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ മൈക്രോസോഫ്ട് വേഡില്‍ ഡാര്‍ക്ക് മോഡ് ആക്ടിവേറ്റ് ചെയ്യാനും കണ്ണുകളും ആയാസം കുറയ്ക്കാനും സാധിക്കും.
മൈക്രോസോഫ്റ്റ് 365 സബ്സ്ക്രിപ്ഷനോടൊപ്പംനിങ്ങള്ക്ക് മൈക്രോസോഫ്റ്റ് 365 സബ്സ്ക്രിപ്ഷന് ഉണ്ടെങ്കില്‍, നിങ്ങളുടെ വേഡ് ഡാര്‍ക്ക് മോഡിലേക്ക് മാറ്റുന്നത് അനായാസമാണ്.
മൈക്രോസോഫ്ട് വേഡ് തുറക്കുക
File > Options > Word Options എന്നതിലേക്ക് പോകുക.
'ജനറല്‍' എന്ന് പേരിട്ടിരിക്കുന്ന ടാബ് കണ്ടെത്തുക. അതില്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങള്‍ക്ക് 'ഓഫീസ് തീം' ഓപ്ഷന് കാണാം.
ഓപ്ഷനോട് ചേര്‍ന്നുള്ള താഴേക്കുള്ള ആരോയില്‍ ക്ലിക്കുചെയ്യുക, ഒരു ഡ്രോപ്പ്ഡൗണ്‍ മെനു ദൃശ്യമാകും.
മൈക്രോസോഫ്റ്റ് വേഡില്‍ ഡാര്‍ക്ക് മോഡ് സജീവമാക്കാന്‍ 'ബ്ലാക്ക്' തീം തിരഞ്ഞെടുത്ത് ടിക് മാര്‍ക്ക് ക്ലിക്കുചെയ്യുക.
Also Read-
3D Printer | നിര്‍മ്മാണ മാലിന്യങ്ങള്‍ ഫര്‍ണിച്ചറുകളാക്കി മാറ്റുന്ന 3D പ്രിന്റര്‍ വികസിപ്പിച്ച് ഗുവാഹത്തി IITയിലെ ഗവേഷകസംഘംമൈക്രോസോഫ്റ്റ് 365 സബ്സ്ക്രിപ്ഷന് ഇല്ലാതെ എങ്ങനെ ഡാര്‍ക്ക് മോഡിലേയ്ക്ക് മാറ്റാം?നിങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് 365 സബ്സ്ക്രിപ്ഷന് ഇല്ലെങ്കില്‍ ഡാര്‍ക്ക് മോഡിലേയ്ക്ക് മാറ്റുന്ന രീതി അല്‍പ്പം ദൈര്‍ഘ്യമേറിയതാണ്. എന്നാല്‍ അതും ബുദ്ധിമുട്ടുള്ള ഒന്നല്ല. നിങ്ങളുടെ മൈക്രോസോഫ്റ്റ് വേഡില്‍ ഡാര്‍ക്ക് തീം സജീവമാക്കുന്നതിനുള്ള പരിഹാര മാര്‍ഗ്ഗം ഇതാ.
Also Read-Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്മൈക്രോസോഫ്റ്റ് വേഡ് തുറക്കുക.
മൈക്രോസോഫ്റ്റ് റിബണില്‍, ഡിസൈന്‍ ടാബ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ ഡിസൈന്‍ ടാബില്‍ എത്തിക്കഴിഞ്ഞാല്‍, 'പേജ് കളര്‍' എന്ന ഒരു ഓപ്ഷന് കാണാം
ഡ്രോപ്പ്ഡൗണ്‍ വിന്‍ഡോയില്‍, പേജിന്റെ നിറം 'വൈറ്റ്-ഓണ്‍-ബ്ലാക്ക്' ആയി തിരഞ്ഞെടുക്കുക.
ഇതോടെ സ്ക്രീന്‍ ഡാര്‍ക്ക് മോഡിലാകും.
ഈ പരിഹാര മാര്‍ഗ്ഗത്തിന്റെ ഒരേയൊരു പോരായ്മ ഇത് ശാശ്വതമായി നിലനില്‍ക്കില്ല എന്നതാണ്. പേജ് ക്ലോസ് ചെയ്ത ശേഷം വീണ്ടും വേഡ് തുറക്കുമ്പോഴെല്ലാം ഇതേ രീതി വീണ്ടും തുടരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.