നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വേണോ? ഈ മൊബൈൽ റീചാർജ് പ്ലാനുകൾ ചെയ്യൂ

    നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വേണോ? ഈ മൊബൈൽ റീചാർജ് പ്ലാനുകൾ ചെയ്യൂ

    വിവിധ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന വിധത്തിലുള്ള നിരവധി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാനുകൾ ജിയോ, എയർടെൽ, വൊഡാഫോൺ എന്നീ മൊബൈൽ സേവന ദാതാക്കൾ നൽകുന്നുണ്ട്.

    • Share this:
      വിവിധ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന വിധത്തിലുള്ള നിരവധി പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാനുകൾ ജിയോ, എയർടെൽ, വൊഡാഫോൺ എന്നീ മൊബൈൽ സേവന ദാതാക്കൾ നൽകുന്നുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി+ഹോട്ട്സ്റ്റാർ എന്നീ ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന റീചാർജ് പ്ലാനുകൾ നമുക്ക് പരിചയപ്പെടാം. ഈ പ്ലാനുകൾ പരിധിയില്ലാത്ത ഡാറ്റ സേവനവും കോൾ സംബന്ധിച്ച ആനുകൂല്യങ്ങളും നൽകുന്നവയാണ്.

      ജിയോ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാനുകൾ
      റിലയൻസ് ജിയോ 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്. ആകെ 75 ജി ബിയുടെ എഫ് യു പി ഡാറ്റയാണ് ഈ പ്ലാനിൽ നിന്ന് ലഭിക്കുക. ഈ ഡാറ്റ പരിധി കഴിഞ്ഞാൽ ഓരോ ജി ബിയ്ക്കും 10 രൂപ എന്ന നിരക്കിൽ നൽകേണ്ടി വരും. എല്ലാ മൊബൈൽ നെറ്റ്‌വർക്കുകളിലേക്കും പരിധികളില്ലാത്ത കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 സൗജന്യ എസ് എം എസുകളും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. ജിയോ ടി വി, ജിയോ സിനിമ തുടങ്ങിയ ജിയോയുടെ മറ്റു സേവനങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ എന്നീ പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭിക്കും. 'മൈ ജിയോ' ആപ്പിൽ നിന്ന് നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ എന്നിവ പ്രവർത്തനക്ഷമമാക്കാൻ കഴിയും. മൊബൈലിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനാണ് ഈ റീചാർജിന്റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കുക. ഡിസ്‌നി+ഹോട്ട്സ്റ്റാറിന്റെ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് ലഭിക്കും.

      എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെയും ഭാഗമായി റിലയൻസ് ജിയോ സൗജന്യ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 399 രൂപ, 599 രൂപ, 799 രൂപ, 999 രൂപ, 1499 രൂപ എന്നീ നിരക്കുകളിലാണ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ ലഭ്യമാവുക. ഏതാനും പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ സൗജന്യ ഡിസ്‌നി+ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട്. എന്നാൽ നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ നിങ്ങൾ പോസ്റ്റ്‌പെയ്ഡ് കണക്ഷനിലേക്ക് മാറേണ്ടി വരും. 401 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 3 ജി ബി ഡാറ്റ, അധികമായി 6 ജി ബി ഡാറ്റ, പരിധിയില്ലാത്ത വോയ്‌സ് കോൾ, പ്രതിദിനം 100 എസ് എം എസുകൾ, സൗജന്യ ഡിസ്‌നി+ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ നിങ്ങൾക്ക് ലഭിക്കും. 28 ദിവസത്തെ കാലാവധിയാണ് ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിനുള്ളത്.

      എയർടെൽ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാനുകൾ
      499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാൻ എയർടെലും നൽകുന്നുണ്ട്. ആകെ 75 ജി ബിയുടെ എഫ് യു പി ഡാറ്റയാണ് ഈ പ്ലാനിന്റെ ഭാഗമായി നിങ്ങൾക്ക് ലഭിക്കുക. അത് കൂടാതെ പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ് എം എസുകൾ, എയർടെൽ താങ്ക്സ് റിവാർഡ്സ്, ഒരു വർഷത്തേക്ക് ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാൻ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് നേടാൻ കഴിയുക. ജിയോയുടെ പോസ്റ്റ്‌പെയ്ഡ് പ്ലസ് പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി എയർടെൽ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിലൂടെ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നില്ല. ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷന് യോഗ്യത നേടിക്കഴിഞ്ഞാൽ എയർടെലിന്റെ ആപ്പ് ആയ എയർടെൽ താങ്ക്സ് ആപ്പിൽ നിന്ന് അവ പ്രവർത്തനക്ഷമമാക്കാൻ കഴിയും.

      ഏതെങ്കിലും പ്രീപെയ്ഡ് പ്ലാനിന്റെ ഭാഗമായി എയർടെൽ നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ ഡിസ്‌നി+ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ചില പ്രീപെയ്ഡ് പ്ലാനുകളുടെ ഭാഗമായി ലഭിക്കും . 599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 56 ദിവസത്തെ കാലാവധിയിൽ പ്രതിദിനം 2 ജി ബി ഡാറ്റയും പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും നിങ്ങൾക്ക് ലഭിക്കും. അത് കൂടാതെ പ്രതിദിനം 100 എസ് എം എസ്, പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, ഡിസ്‌നി+ഹോട്ട്സ്റ്റാർ, എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക് എന്നീ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും നിങ്ങൾക്ക് ലഭിക്കും.

      വിയുടെ (വൊഡാഫോൺ ഐഡിയ) പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാനുകൾ
      499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് റീചാർജ് പ്ലാനിൽ ആകെ 75 ജി ബിയുടെ എഫ് യു പി ഡാറ്റയും പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും പ്രതിദിനം 100 എസ് എം എസുകളും നിങ്ങൾക്ക് ലഭിക്കും. കൂടാതെ ആമസോൺ പ്രൈം വീഡിയോ, സീ5 എന്നിവയുടെയും വി മൂവീസ് ആൻഡ് ടി വി ആപ്പിന്റെയും സൗജന്യ സേവനം നിങ്ങൾക്ക് ലഭിക്കും. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കുന്ന ബഡ്ജറ്റ് പ്ലാനുകളൊന്നും വി നൽകുന്നില്ല.

      നെറ്റ്ഫ്ലിക്സ് വേണമെങ്കിൽ വിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി റെഡ് എക്സ് പ്ലാൻ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. പ്രതിമാസം 1,099 രൂപ നിരക്കിലുള്ള പ്ലാൻ ആണിത്. ഒരു വർഷത്തേക്ക് സൗജന്യ നെറ്റ്ഫ്ലിക്സ് (മൊബൈൽ, ടി വി) സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം സീ5, പ്രൈം വീഡിയോ എന്നിവയുടെ സൗജന്യ സേവനവും ഒരു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കും. എന്നാൽ ഡിസ്‌നി+ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ, പരിധിയില്ല കോളിങ്, ഡാറ്റ സേവനങ്ങൾ, പ്രതിദിനം 100 എസ് എം എസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ നിങ്ങൾക്ക് ലഭിക്കില്ല. പ്രീപെയ്ഡ് പ്ലാനുകളിൽ വി ഡിസ്‌നി+ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനുകൾ മാത്രമേ നൽകുന്നുള്ളൂ. 401 രൂപയുടെ പ്ലാൻ അതിന് അനുയോജ്യമാണ്.
      Published by:Naveen
      First published:
      )}