ഡിജിറ്റൽ പേയ്മെന്റുകൾ (digital payments) നടത്താനാണ് ഇന്ന് ആളുകൾക്ക് കൂടുതൽ താല്പര്യം. ഉപയോക്താക്കൾക്ക് അവരുടെ വാട്ട്സ്ആപ്പ് ( WhatsApp) വഴി പണമിടപാടുകൾ (transactions) നടത്താൻ സഹായിക്കുന്ന ഒരു ഇൻ-ചാറ്റ് പേയ്മെന്റ് (in-chat payment) ഫീച്ചർ വാട്ട്സ്ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് വാട്ട്സ്ആപ്പ് പേയിലൂടെ (WhatsApp Pay) പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന യുപിഐ അധിഷ്ഠിത (UPI-based) പേയ്മെന്റ് സേവനമാണിത്.
വാട്ട്സ്ആപ്പ് പേ വഴി എങ്ങനെ ഇടപാട് നടത്താം?വാട്ട്സ്ആപ്പ് പേ ഉപയോഗിക്കുന്നത്തിനായി ഉപയോക്താവ് ആദ്യം കോണ്ടാക്ടിൽ ഉള്ള ഒരാളുമായി പേയ്മെന്റ് നടത്തണം. പേയ്മെന്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളെ തെരെഞ്ഞെടുത്ത ശേഷം പേയ്മെന്റ് റിക്വസ്റ്റ് നടത്തണം. മറ്റേ ആൾ അത് അംഗീകരിച്ച് കഴിഞ്ഞാൽ ഉപയോക്താവിന് അവരുടെ യുപിഐ അക്കൗണ്ട് വാട്ട്സ്ആപ്പിൽ തുറക്കാൻ കഴിയും.
വാട്ട്സ്ആപ്പ് പേ: ഇടപാട് രീതികൾ?വാട്ട്സ്ആപ്പ് പേ ഉപയോഗിക്കുന്ന ആർക്ക് വേണമെങ്കിലും യുപിഐ ഐഡിയിലൂടെ അവരുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ളവർക്കും ഇല്ലാത്തവർക്കും പണം അയയ്ക്കാൻ സാധിക്കും. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആളുകൾക്ക് പണം അയയ്ക്കാൻ ക്യുആർ കോഡ് സംവിധാനവും വാട്ട്സ്ആപ്പ് പേയിൽ ഉണ്ട്. പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും മാത്രമല്ല ബാങ്ക് അക്കൗണ്ടിലുള്ള തുക പരിശോധിക്കാനും ഇതുവഴി സാധിക്കും. ഉപയോക്താക്കൾക്ക് ചാറ്റിലൂടെ നേരിട്ട് പണം അയയ്ക്കാൻ സാധിക്കും. ചാറ്റിനുള്ളിലെ അറ്റാച്ച് മെന്റ് ഓപ്ഷന് അടുത്ത് രൂപ ചിഹ്നം ഉണ്ട്. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് പണമിടപാടുകൾ നടത്താവുന്നതാണ്.
വാട്ട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറിലേക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ചേർക്കാനും കഴിയും. ഇതിൽ നിന്ന് നിങ്ങളുടെ പ്രാഥമിക അക്കൗണ്ട് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും വാട്ട്സ്ആപ്പ് നിങ്ങൾക്ക് നൽകുന്നു. ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പ് പേയ്മെന്റുകൾ നടത്താൻ താൽപര്യമില്ലെങ്കിൽ ഒരു ബാങ്ക് അക്കൗണ്ടോ അല്ലെങ്കിൽ എല്ലാ ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്യാവുന്നതുമാണ്.
വാട്ട്സ്ആപ്പ് പേയ്മെന്ന്റിലെ പ്രൈമറി ബാങ്ക് അക്കൗണ്ട് മാറ്റുന്നത് എങ്ങനെയാണെന്ന് നോക്കാം
Also Read-Apple iPhone | 2021ൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 സ്മാർട്ഫോണുകളിൽ ഏഴ് സ്ഥാനങ്ങൾ ആപ്പിൾ ഐഫോണിന്ആൻഡ്രോയിഡ് ഫോൺഘട്ടം 1: നിങ്ങളുടെ ഫോണിലുള്ള വാട്ട്സ്ആപ്പ് തുറക്കുക
ഘട്ടം 2: മോർ ഓപ്ഷൻസ് ക്ലിക്ക് ചെയ്യുക
ഘട്ടം 3: പേയ്മെന്റുകൾ എന്നത് തിരഞ്ഞെടുക്കുക
ഘട്ടം 4: ഇവിടെ കാണുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ പ്രൈമറി ആക്കാൻ ആഗ്രഹിക്കുന്ന അക്കൗണ്ട് തിരഞ്ഞെടുക്കുക
ഘട്ടം 5: മെയ്ക്ക് പ്രൈമറി അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക
ഐ ഫോൺഘട്ടം 1: വാട്ട്സ്ആപ്പ് തുറന്ന് സെറ്റിങ്സിലേക്ക് പോകുക
ഘട്ടം 2: പേയ്മെന്റിൽ ക്ലിക്കുചെയ്യുക
ഘട്ടം 3: ബാങ്ക് അക്കൗണ്ടിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 4: മെയ്ക്ക് പ്രൈമറി അക്കൗണ്ട് എന്നതിൽ ക്ലിക്ക് ചെയ്യുക
വാട്ട്സ്ആപ്പ് പേയിൽ നിന്ന് ഒരു ബാങ്ക് അക്കൗണ്ടോ അല്ലെങ്കിൽ എല്ലാ ബാങ്ക് അക്കൗണ്ടുകളും നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ പിന്തുടരേണ്ട ഘട്ടങ്ങൾ ഇതാ:
ഘട്ടം 1: വാട്ട്സ്ആപ്പിലേക്ക് പോവുക
ഘട്ടം 2: പേയ്മെന്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കുക
ഘട്ടം 4: റിമൂവ് ബാങ്ക് അക്കൗണ്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.