നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp | പഴയ ചാറ്റുകൾ നഷ്‌ടപ്പെടാതെ എങ്ങനെ വാട്ട്‌സ്ആപ്പ് നമ്പർ മാറ്റാം?

  WhatsApp | പഴയ ചാറ്റുകൾ നഷ്‌ടപ്പെടാതെ എങ്ങനെ വാട്ട്‌സ്ആപ്പ് നമ്പർ മാറ്റാം?

  നിങ്ങൾ വിദേശത്തേക്കും മറ്റുംപോകുമ്പോൾ ഒരു പുതിയ ഫോൺ നമ്പർ ലഭിക്കുമ്പോൾ ഈ ഫീച്ചർ വളരെ ഉപയോഗപ്രദമാകും. ഇനി ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്നോക്കാം.

  Whatsapp

  Whatsapp

  • Share this:
   പഴയ സ്‌മാർട്ട്‌ഫോണുകളും മൊബൈൽ നമ്പറുകളും മാറ്റുമ്പോൾ പഴയ വാട്ട്സ്ആപ്പ് ചാറ്റുകൾ നഷ്‌ടപ്പെടുമോ എന്ന ഭയം പലർക്കും ഉണ്ടാകാറുണ്ട്. Androidൽ നിന്ന് iOSലേയ്ക്കും തിരിച്ചും വാട്ട്സ്ആപ്പിൽ (WhatsApp) നിന്ന് ചാറ്റുകൾ കൈമാറുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കാം. എന്നാൽ പഴയ ഡാറ്റ നഷ്‌ടപ്പെടാതെ ഫോൺ നമ്പറുകൾ മാറ്റുന്നതിന് ലളിതമായ ഒരു പരിഹാരമുണ്ട്. ആൻഡ്രോയിഡിലും ഐഒഎസിലും ഈ ഓപ്‌ഷൻ ലഭ്യമാണ്. നിങ്ങൾ വിദേശത്തേക്കും മറ്റുംപോകുമ്പോൾ ഒരു പുതിയ ഫോൺ നമ്പർ ലഭിക്കുമ്പോൾ ഈ ഫീച്ചർ വളരെ ഉപയോഗപ്രദമാകും. ഇനി ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്നോക്കാം.

   പുതിയ നമ്പർ ഉപയോഗത്തിലായിരിക്കുമ്പോൾ ഫീച്ചർ പ്രവർത്തിക്കുമെന്നതും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ വൺ ടൈം പാസ് വേർഡ് (OTP) നൽകേണ്ടതിനാൽ സിം കാർഡ് സജീവമാക്കുകയും ഒരു നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടായിരിക്കുകയും വേണം. വാട്ട്സ്ആപ്പ് രജിസ്റ്റർ ചെയ്ത നമ്പർ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   • വാട്ട്സ്ആപ്പ് തുറന്ന് സെറ്റിംഗ്സിലേയ്ക്ക് (Settings) പോകുക.
   • അക്കൗണ്ട് തുറന്ന് change number എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനെ തുടർന്ന്, മുകളിൽ കാണുന്ന Next ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
   • പഴയതും പുതിയതുമായ നമ്പറുകൾ നൽകാൻ ഉപയോക്താക്കളോട് ആവശ്യപ്പെടും, തുടർന്ന് Next ഓപ്ഷൻ ടാപ്പുചെയ്യുക.
   • നിങ്ങളുടെ തീരുമാനത്തെ അടിസ്ഥാനപരമായി സ്ഥിരീകരിക്കുന്ന ഒരു പുതിയ മെസേജ് (Message) കാണാനാകും. ഈ ഘട്ടത്തിൽ, change നെ കുറിച്ച് അവരുടെ കോൺടാക്റ്റുകളെ അറിയിക്കണോ എന്ന് ഉപയോക്താക്കളോട് ചോദിക്കും.
   • ഇവിടെ, ഉപയോക്താക്കൾക്ക് - All contact, contacts I have, Custom എന്നിവ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം.
   • done എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
   ഈ രീതിയിൽ ചെയ്തുകഴിഞ്ഞാൽ, വാട്ട്‌സ്ആപ്പ് റീസ്റ്റാർട്ട് (Restart) ആവുകയും പുതിയ രജിസ്റ്റർ ചെയ്ത നമ്പറിൽ ഒരു OTP ആവശ്യപ്പെടുകയും ചെയ്യും. ഈ രീതിയിൽ, എല്ലാ ചാറ്റുകളും അതേപടി നിലനിൽക്കും, എന്നാൽ നിങ്ങളുടെ നമ്പർ മാത്രം മാറ്റപ്പെടും.

   Also Read- Year Ender 2021| യൂട്യൂബിലെ സൂപ്പർസ്റ്റാർസ്; 2021ൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ക്രിയേറ്റർമാർ

   അതേസമയം, 2021ൽ വാട്ട്‌സ്ആപ്പിന് ലഭിച്ച എല്ലാ ഫീച്ചറുകളുടെയും സമീപകാല കവറേജ് നിങ്ങൾക്ക് പരിശോധിക്കാം. ഇതിൽ Whatsapp പേയ്‌മെന്റുകളും ബിസിനസ് ആപ്പ് അപ്‌ഡേറ്റുകളും ഉൾപ്പെടുന്നു.

   വാട്സ് ആപ്പിലൂടെ പണം കൈമാറുന്ന സേവനം അടുത്തിടെയാണ് കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിയത്. ഇതിനു പിന്നാലെ, വാട്സ് ആപ്പിലൂടെ ഊബർ ( Uber) ബുക്ക് ചെയ്യാനുള്ള അവസരവും വാട്സ് ആപ്പ് ഒരുക്കുന്നുണ്ട്.

   ഊബറും വാട്സ്ആപ്പും ചേർന്നാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ സേവനം ഒരുക്കുന്നത്. ഈ ആഴ്ച്ച മുതൽ പുതിയ സേവനം ലഭ്യമാകുമെന്നാണ് ഊബർ അറിയിച്ചിരിക്കുന്നത്. ഊബർ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് കാബ് ബുക്ക് ചെയ്യേണ്ടത്.

   കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഊബർ ജനപ്രിയ ഓൺലൈൻ ടാക്സി സർവീസാണ്. ഇന്ത്യയിൽ എഴുപതോളം നഗരങ്ങളിലാണ് ഊബർ ലഭിക്കുന്നത്. പുതിയ അപ്ഡേറ്റ് ലഭ്യമായാൽ ഊബർ ആപ്പ് ഇല്ലാതെ തന്നെ കാബ് ബുക്ക് ചെയ്യാനാകും.
   Published by:Rajesh V
   First published: