• HOME
  • »
  • NEWS
  • »
  • money
  • »
  • TECH HOW TO CHECK IF IPHONE SUPPORTS FAST CHARGING OR NOT NAV

നിങ്ങളുടെ ഐ ഫോൺ വേഗത്തിൽ ചാർജ് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?

ചില മോഡലുകളിൽ മാത്രമേ ഈ സംവിധാനമുള്ളൂ എന്നതിനാൽ നിങ്ങളുടെ ഐ ഫോണിൽ ഫാസ്റ്റ് ചാർജിങ് സൗകര്യം ഉണ്ടോ എന്ന് ഒരുപക്ഷേ നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാകും.

ചില മോഡലുകളിൽ മാത്രമേ ഈ സംവിധാനമുള്ളൂ എന്നതിനാൽ നിങ്ങളുടെ ഐ ഫോണിൽ ഫാസ്റ്റ് ചാർജിങ് സൗകര്യം ഉണ്ടോ എന്ന് ഒരുപക്ഷേ നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാകും.

ചില മോഡലുകളിൽ മാത്രമേ ഈ സംവിധാനമുള്ളൂ എന്നതിനാൽ നിങ്ങളുടെ ഐ ഫോണിൽ ഫാസ്റ്റ് ചാർജിങ് സൗകര്യം ഉണ്ടോ എന്ന് ഒരുപക്ഷേ നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാകും.

  • Share this:
    2017 മുതൽ പുറത്തിറങ്ങിയ ആപ്പിളിന്റെ ഐ ഫോണുകളെല്ലാം യു എസ് ബി പി ഡി ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നവയാണ്. ഇപ്പോൾ എല്ലാ സ്മാർട്ട്ഫോണുകളിലും വ്യാപകമായിക്കഴിഞ്ഞ ഒരു ചാർജിങ് രീതി കൂടിയാണ് ഇത്. ചാർജ് ചെയ്യാനെടുക്കുന്ന വേഗത വർദ്ധിപ്പിച്ചുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ ഫോൺ പൂർണമായും ചാർജ് ചെയ്യാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. എന്നാൽ, ചില മോഡലുകളിൽ മാത്രമേ ഈ സംവിധാനമുള്ളൂ എന്നതിനാൽ നിങ്ങളുടെ ഐ ഫോണിൽ ഫാസ്റ്റ് ചാർജിങ് സൗകര്യം ഉണ്ടോ എന്ന് ഒരുപക്ഷേ നിങ്ങൾക്ക് സംശയം തോന്നുന്നുണ്ടാകും.

    നിലവിൽ ഐ ഫോൺ 11 പ്രോ, ഐഫോൺ പ്രോ മാക്സ് എന്നീ മോഡലുകളുടെ കൂടെ മാത്രമേ ഫാസ്റ്റ് ചാർജറുകൾ ലഭിക്കുന്നുള്ളൂ. ഐ ഫോൺ 12 മോഡലുകളുടെ കൂടെ ചാർജറുകളൊന്നും വിൽക്കുന്നില്ല. അതിനാൽ, നിങ്ങളുടെ ഐ ഫോണിന് ഫാസ്റ്റ് ചാർജിങിനുള്ള ശേഷിയുണ്ടോ എന്ന് കണ്ടെത്തുക വളരെ പ്രധാനമാണ്.

    നിങ്ങളുടെ ചാർജർ വേഗത്തിൽ ചാർജ് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കാം?
    ഈ സംശയത്തിന് പരിഹാരം കാണാൻ ഏതെങ്കിലും ഔദ്യോഗിക സൂത്രവാക്യം തേടി പോകേണ്ട കാര്യമില്ല. ബാറ്ററിയുടെ ചാർജ് 80 ശതമാനം കഴിഞ്ഞാൽ ഫാസ്റ്റ് ചാർജിങ് അവസാനിക്കുന്ന വിധത്തിലാണ് ഈ ഐ ഫോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോണിന്റെ ചാർജ് 0 ശതമാനത്തിനും 79 ശതമാനത്തിനും ഇടയിലാണെങ്കിലേ ഫാസ്റ്റ് ചാർജിങ് പ്രവർത്തിക്കുകയുള്ളൂ. 20 വാട്ടിന് മുകളിൽ ശേഷിയുള്ള അഡാപ്‌റ്റർ വാങ്ങേണ്ട കാര്യമില്ല. കാരണം, 20 വാട്ട് വരെ ശേഷിയുള്ള അഡാപ്റ്ററിൽ മാത്രമേ ഐ ഫോണുകൾ പ്രവർത്തിക്കുകയുള്ളൂ.

    നിങ്ങളുടെ ഐ ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ നിങ്ങൾക്ക് വേണ്ടത്:
    - ഒരു യു എസ് ബി-സി കേബിൾ
    - കുറഞ്ഞത് 18 വാട്ട് ശേഷിയുള്ള ഒരു അഡാപ്‌റ്റർ

    യു എസ് ബി പവർ ഡെലിവറി (യു എസ് ബി പി ഡി) സംവിധാനം പിന്തുണയ്ക്കുന്നുണ്ടെങ്കിൽ യു എസ് ബി സി പോർട്ട് ഉള്ള ഏതൊരു ചാർജറും ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഇവ കൈവശം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഐ ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ പ്രയാസമൊന്നും ഉണ്ടാകില്ല.

    ഐ ഓ എസ് 14-ൽ നിങ്ങളുടെ ഐ ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുമോ എന്ന് എങ്ങനെ അറിയാം?
    നിങ്ങൾക്ക് അതറിയാൻ കഴിയില്ല. ഐ ഫോൺ വേഗത്തിൽ ചാർജ് ചെയ്യുന്നുണ്ടോ എന്ന് അറിയാൻ സൂചനകളൊന്നും ഐ ഓ എസ് 14 നൽകുന്നില്ല. ഐ ഫോൺ ഉപയോക്താക്കൾക്ക് ഫാസ്റ്റ് ചാർജിങ് സംബന്ധിച്ച നോട്ടിഫിക്കേഷനുകൾ ആപ്പിൾ നൽകുന്നുണ്ടോ, എപ്പോൾ നൽകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും അറിയില്ല. എങ്കിലും നിങ്ങൾക്ക് മറ്റൊരു മാർഗം പിന്തുടരാവുന്നതാണ്.

    - ഐ ഫോണിന്റെ ചാർജ് പൂജ്യത്തിലേക്ക് എത്തിക്കുക,
    - അനുയോജ്യമായ ചാർജറുമായി അത് ബന്ധിപ്പിക്കുക.
    - ടൈമർ സജ്ജീകരിക്കുക.
    - ആദ്യത്തെ 50 ശതമാനം ചാർജ് ആവാൻ 30 മിനിറ്റിൽ കൂടുതൽ സമയമെടുത്താൽ കേബിളിനോ ചാർജറിനോ എന്തോ തകരാറുണ്ടെന്ന് ഉറപ്പിക്കാം.
    Published by:Naveen
    First published:
    )}