Instagram Reels | ടിക് ടോക്കിന് പകരം ഇൻസ്റ്റഗ്രാം റീൽസ്; ഉപയോഗിക്കേണ്ടത് ഇങ്ങനെ
ടിക് ടോക്കിന്റെ അഭാവത്തിൽ മികച്ച അവസരമാണ് റീൽ അവതരിപ്പിക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിന് ലഭിക്കുന്നത്.

Instagram Reels
- News18 Malayalam
- Last Updated: July 9, 2020, 4:15 PM IST
ടിക് ടോക്ക് നിരോധിച്ചിതോടെ ഇന്ത്യയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം റീൽ. പരീക്ഷണാർത്ഥം പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ലക്ഷക്കണക്കിന് വരുന്ന ടിക് ടോക്ക് ഉപഭോക്താക്കളെയാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്.
ടിക് ടോക്കിന്റെ അഭാവത്തിൽ മികച്ച അവസരമാണ് റീൽ അവതരിപ്പിക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിന് ലഭിക്കുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ഇല്ലാതായതോടെ ചിങ്കാരി, അടക്കമുള്ള ആപ്പുകൾ ലക്ഷണക്കിന് പേർ ഡൗൺലോഡ് ചെയ്തിരുന്നു. ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിന് കോടിക്കണക്കിന് ഉപയോക്താക്കൾ ഉള്ളതിനാൽ പുതിയ മേഖലയിൽ ചുവടുറപ്പിക്കുക എളുപ്പവുമാണ്. ടിക് ടോക്കിന് കടുത്ത വെല്ലുവിളി ഉയർത്താനും ഇതിലൂടെ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമിന് സാധിക്കും. ഇതിനകം സെലിബ്രിറ്റികളടക്കം നിരവധി പേർ റീൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
TRENDING: സ്വപ്ന സുരേഷ് സാഗർ ഏലിയാസ് ജാക്കിയുടെ അവതാരം; മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസങ്കേതം: ബിന്ദു കൃഷ്ണ [NEWS]തിരുവനന്തപുരം നഗരപരിധിയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു [NEWS]തൃശ്ശൂരിൽ പട്ടാപ്പകൽ കത്തിക്കരിഞ്ഞ് യുവാവ്; ഞെട്ടിത്തരിച്ച് നാട്ടുകാർ [PHOTO]
എങ്ങനെയാണ് ഇൻസ്റ്റഗ്രാം റീൽ വീഡിയോ നിർമിക്കുക?
ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ഉണ്ടാകുക എന്നതാണ് ഏറ്റവും ആദ്യം വേണ്ടത്.
പിന്നീട് ചെയ്യേണ്ടത്,
1. ഇൻസ്റ്റഗ്രാമിൽ മുകളിലെ ഇടതു ഭാഗത്തുള്ള ക്യാമറ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
2. ക്യാമറ ഓപ്പൺ ചെയ്തതിന് ശേഷം താഴെ, ലൈവ്, സ്റ്റോറി ഓപ്ഷനുകൾ കാണുന്ന ഭാഗത്ത് പുതുതായി Reels എന്നു കൂടി കാണാം.
3. റീൽ സെലക്ട് ചെയ്ത് വീഡിയോ റെക്കോർഡ് ചെയ്യാം. 15 സെക്കന്റാണ് വീഡിയോയുടെ പരമാവധി ദൈർഘ്യം.
4. വീഡിയോ റെക്കോർഡ് ചെയ്യാനായി നടുവിൽ കാണുന്ന വെള്ള ബട്ടണിൽ അമർത്തിയാൽ മതി. ഇതേ ബട്ടൺ അമർത്തിയാൽ വീഡിയോ സ്റ്റോപ്പ് ചെയ്യാം.
5. കൂടാതെ എഫക്ടുകളും ചേർക്കാനുള്ള ഓപ്ഷൻ ഉണ്ട്.
6. ടൈമർ ഓപ്ഷനും ലഭ്യമാണ്.
7.വീഡിയോയിൽ ആവശ്യമുള്ള മ്യൂസിക് ചേർക്കാനുള്ള ഓപ്ഷനും ഉണ്ട്.
ഇത്രയുമായാൽ നിങ്ങളുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോ തയ്യാർ.
ഓർക്കേണ്ട പ്രധാന കാര്യം, ഇൻസ്റ്റഗ്രാം അപ്ഡേറ്റ് ചെയ്താൽ മാത്രമേ റീൽ ഓപ്ഷൻ ലഭ്യമാകുകയുള്ളൂ.
ടിക് ടോക്കിന്റെ അഭാവത്തിൽ മികച്ച അവസരമാണ് റീൽ അവതരിപ്പിക്കുന്നതിലൂടെ ഇൻസ്റ്റഗ്രാമിന് ലഭിക്കുന്നത്. ചൈനീസ് ആപ്പായ ടിക് ടോക്ക് ഇല്ലാതായതോടെ ചിങ്കാരി, അടക്കമുള്ള ആപ്പുകൾ ലക്ഷണക്കിന് പേർ ഡൗൺലോഡ് ചെയ്തിരുന്നു.