പുതിയ കരുത്തുറ്റ ഹോണർ‌ 9X പ്രോയിൽ നിങ്ങളുടെ ഇഷ്ട ആപ്പുകൾ എങ്ങനെ ലഭിക്കും ?

HONOR 9X Pro | ഉപഭോക്താക്കൾക്ക് ഒട്ടേറെ സാദ്ധ്യതകൾ തുറന്നിടുന്ന AppGalleryയിൽ ഏറ്റവും മികച്ചുനിൽക്കുന്നത് അതിൻറെ സുരക്ഷാ മുൻകരുതലുകളാണ്. ആപ്പ് രജിസ്ട്രേഷൻ മുതൽ ബാക്കെൻഡ് സെക്യൂരിറ്റിയും ഡൗൺലോഡ് സെക്യൂരിറ്റിയും വരെ നാല് സുരക്ഷാകവചങ്ങളാണ് എല്ലാ ആപ്പുകൾക്കും ഉള്ളത്.

News18 Malayalam | news18-malayalam
Updated: May 20, 2020, 12:53 PM IST
പുതിയ കരുത്തുറ്റ ഹോണർ‌ 9X പ്രോയിൽ നിങ്ങളുടെ ഇഷ്ട ആപ്പുകൾ എങ്ങനെ ലഭിക്കും ?
HONOR 9X Pro App Gallery
  • Share this:
HONOR അവരുടെ മികച്ച ഉൽപ്പന്നങ്ങളുടെ ശ്രേണി കൊണ്ട് ഇന്ത്യൻ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. അവരുടെ പുതിയ സ്മാർട്ട്ഫോണായ HONOR 9X PROയിൽ അടങ്ങിയിട്ടുള്ള Huawei AppGallery കൂടുതൽ മികച്ച അനുഭവം പ്രദാനം ചെയ്യാൻ ശ്രമിക്കുന്നു.

HONOR സ്മാർട്ട്ഫോണുകൾ പോലെ തന്നെ പാരമ്പര്യം അവകാശപ്പെടാൻ ആപ്പ് ഗ്യാലറിക്കും ക്കും സാധിക്കും. 2011ൽ ഇറങ്ങിയ ഇത് ലോകത്തെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ ആപ്പ് വിതരണ മാർഗമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നടന്ന ആദ്യ ഡെവലപ്പേഴ്സ് ഡേ സമ്മിറ്റ് മുതൽ ആപ്പ് ഗ്യാലറി സൃഷ്ടിച്ച 13 ലക്ഷം ഡെവലപ്പർമാരുടെ ശൃംഖല 170 രാജ്യങ്ങളിലായി 40 കോടി ഉപഭോക്താക്കൾക്കായി ആപ്പുകൾ നിർമിക്കുന്നു. ഇപ്പോഴിതാ ആപ്പ് ഗ്യാലറി യിലെ ആഗോളതലത്തിലും പ്രാദേശികമായും പ്രിയങ്കരമായ ആപ്പുകൾ ഇന്ത്യൻ ഉപഭോക്താക്കൾക്കും ഉപയോഗിച്ചുനോക്കാം.ഇന്ത്യയുടെ പ്രിയപ്പെട്ട ആപ്പുകൾ ഉപയോഗിക്കൂ

ഇന്ത്യയിൽ ഏറ്റവും പ്രചാരത്തിലുള്ള ചില ആപ്പുകൾ ആപ്പ്ഗ്യാലറിയിൽ ലഭ്യമാണ്. Huaweiയുടെയും HONORൻറെയും ഓൺലൈൻ സ്ട്രീമിംഗ് ചാനലായി വന്നിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിനോദ ബ്രാൻഡായ ഹംഗാമയാണ്. കൂടാതെ HONOR 9X PROയിൽ മികച്ച നാവിഗേഷൻ സൗകര്യങ്ങൾ ഒരുക്കാനായി HONOR MapmyIndiaയുമായി ചേർന്ന് അവരുടെ Move ആപ്പ് ലഭ്യമാക്കുന്നു. ലോകത്ത് ആദ്യമായി നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന കീബോർഡ് ആപ്പായ Xploreeയും AppGalleryയിൽ ലഭ്യമാണ്.

ലൈഫ്സ്റ്റൈൽ, യാത്ര, ഗെയിമിംഗ്, ഇ-കൊമേഴ്സ്, വിനോദം തുടങ്ങി 18 ഇനങ്ങളിലായി ആപ്പുകളുടെ ഒരു മികച്ച ശേഖരം AppGalleryയിലുണ്ട്. ആഗോള ആപ്പുകളായ Truecaller, Viber, Tik Tok, Booking.com മുതലായവയും ഇന്ത്യൻ ആപ്പുകളായ Zee 5, Shemaroo, PayTM, Flipkart, MX Player, Zomato, HDFC, ICICI, Byju’s, Cleartrip മുതലായവയും ഇതിലുണ്ട്. ഇന്ത്യയിൽ പ്രചാരത്തിലുള്ള 150 ആപ്പുകളിൽ 95 ശതമാനവും ഇതിൽ പെടുന്നു. മാത്രമല്ല HONOR 9X PROയിലെ AppGalleryയിൽ ആപ്പുകൾ എളുപ്പത്തിൽ ഡൗൺലോഡും ഇൻസ്റ്റോളും ചെയ്യാമെന്നത് കാര്യങ്ങൾ ലളിതമാക്കുന്നു.HONOR 9X Proയിൽ ആപ്പുകൾ ഡൗൺലോഡും ഇൻസ്റ്റോളും ചെയ്യാംഉപഭോക്താക്കൾക്ക് AppGalleryയിൽ നിന്ന് അവർക്ക് വേണ്ട ആപ്പുകൾ പല രീതിയിൽ ഡൗൺലോഡും ഇൻസ്റ്റോളും ചെയ്യാം. ഏറ്റവും എളുപ്പം AppGalleryയിൽ നിന്ന് നേരിട്ട് ഇൻസ്റ്റോൾ ചെയ്യുന്നതാണ്. സെർച്ച് ബാറിൽ ആപ്പിനായി സെർച്ച് ചെയ്ത ഇൻസ്റ്റോൾ ചെയ്യാം.കൂടാതെ ഉപഭോക്താക്കൾക്ക് പഴയ സ്മാർട്ട്ഫോണിൽ നിന്നുള്ള ആപ്പുകളും അതിലെ വിവരങ്ങളും Phone Clone ആപ്പ് ഉപയോഗിച്ച് അവരുടെ പുതിയ HONOR 9X Proയിലേക്ക് നീക്കാം.

ഇതിനായി നിങ്ങളുടെ പഴയ ഫോണിലും പുതിയ HONOR 9X Proയിലും Phone Clone ആപ്പ് ഇൻസ്റ്റോൾ ചെയ്യുക. Phone Clone ആപ്പിൽ പഴയ ഫോണും പുതിയ ഫോണും രജിസ്റ്റർ ചെയ്തു കഴിഞ്ഞ് ഏതെല്ലാം ആപ്പുകൾ പുതിയ HONOR 9X Proയിലേക്ക് നീക്കണം എന്ന് തീരുമാനിക്കാം.HONOR 9X Proയിൽ നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്യാനുള്ള മറ്റൊരു മാർഗം Xender AG Assistant ഉപയോഗിച്ചാണ്.ആദ്യം AppGalleryയിൽ നിന്ന് Xender ആപ്പ് ഇൻസ്റ്റോൾ ചെയ്യുക. അതിലുള്ള AG assistant വഴി നിങ്ങൾക്ക് APK Pureൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. ഒരു തവണ നിങ്ങൾ ഡൗൺലോഡ് ചെയ്യാൻ സമ്മതം നൽകി കഴിഞ്ഞാൽ ബാക്കി HONOR 9X Pro നോക്കിക്കോളും.

ആപ്പുകൾ ലഭിക്കാൻ നല്ല ഒരിടമാണ് APK Pure. ഇതുപയോഗിച്ച് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക മാത്രമല്ല അപ്ഡേറ്റ് ചെയ്യാനും മാനേജ് ചെയ്യാനും സാധിക്കുന്നു.നിങ്ങൾ ചെയ്യേണ്ടതെന്തെന്നാൽ നിങ്ങളുടെ HONOR 9X Proയിനെ ചില ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുക. ശേഷം ഒരൊറ്റ ടാപ്പിൽ നിങ്ങളുടെ പ്രിയപ്പെട്ട സമൂഹമാധ്യമ ആപ്പുകൾ എല്ലാം തന്നെ HONOR 9X Proയുടെ സ്ക്രീനിൽ തെളിയുന്നു.കൂടാതെ APK Pureൽ നിങ്ങൾക്ക് മറ്റ് ആപ്പുകളും ലഭ്യമാണ്. Photo Tool ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുകയും മാനേജ് ചെയ്യുകയുമാകാം. File Commander ഉപയോഗിച്ച് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലെ ഏത് ഫയലും ക്ലൗഡ് മുഖേനയോ പ്രത്യേക നെറ്റ്വർക്കിലൂടെയോ കൈകാര്യം ചെയ്യാം.നിങ്ങളുടെ HONOR 9X Proയിൽ ഈ ആപ്പുകൾ ഡൗൺലോഡും ഇൻസ്റ്റോളും ചെയ്യുന്നത് എളുപ്പവും ദ്രുതവുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സൗകര്യത്തിനായി നിർമിച്ചത്

വേഗതയും സൗകര്യവും തേടുന്നവർക്ക് HONOR 9X Pro നൽകുന്നത് AppGalleryയിലെ Quick Apps സേവനങ്ങളാണ്. ഇൻസ്റ്റോൾ ചെയ്യേണ്ടാത്ത പ്രത്യേകതരം ആപ്പുകളാണ് Quick Apps. ഏതൊരു ആൻഡ്രോയ്ഡ് ആപ്പുകളെയും പോലെ പ്രവർത്തിക്കുന്ന ഇവ ഒരൊറ്റ ടാപ്പ് മുഖേന ഉപയോഗിക്കാം.

തനിയേ അപ്ഡേറ്റ് ആകുന്ന പ്രോഗ്രസിവ് വെബ് ആപ്പുകളെ പോലെയാണ് Quick Apps പ്രവർത്തിക്കുന്നത്. സാധാരണ ആപ്പുകളെ അപേക്ഷിച്ച് വളരെ കുറവ് മെമ്മറി ഉപയോഗിക്കുന്ന ഇവ മികച്ച അനുഭവം നൽകുകയും ചെയ്യുന്നു.

5G നെറ്റ്വർക്കുകളുടെ വരവോടെ പ്രാധാന്യമേറുന്ന Quick Apps സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് തടസങ്ങളില്ലാതെ അനുഭവം പ്രദാനം ചെയ്യുന്നു. കൂടുതൽ സൗകര്യത്തിനായി Quick Apps ഡെസ്ക്ടോപ്പിൽ വെച്ച് Quick App സെൻറർ വഴി ഉപയോഗിക്കാം.

നിങ്ങളെ സുരക്ഷിതരാക്കുന്നു

ഉപഭോക്താക്കൾക്ക് ഒട്ടേറെ സാദ്ധ്യതകൾ തുറന്നിടുന്ന AppGalleryയിൽ ഏറ്റവും മികച്ചുനിൽക്കുന്നത് അതിൻറെ സുരക്ഷാ മുൻകരുതലുകളാണ്. ആപ്പ് രജിസ്ട്രേഷൻ മുതൽ ബാക്കെൻഡ് സെക്യൂരിറ്റിയും ഡൗൺലോഡ് സെക്യൂരിറ്റിയും വരെ നാല് സുരക്ഷാകവചങ്ങളാണ് എല്ലാ ആപ്പുകൾക്കും ഉള്ളത്. കൂടാതെ AppGalleryയിൽ തന്നെ HONOR 9X Proയിലെ SysIntegrity, AppsCheck, URLCheck, UserDetect എന്നിവ കൈകാര്യം ചെയ്യുന്ന Safety Detectലൂടെ നടത്തുന്ന Run Time Protection ലഭ്യമാണ്.

ഇതിനു പുറമെ Trusted Execution Environment അഥവാ TEEയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ എല്ലാ വിവരങ്ങളും AppGallery സുരക്ഷിതമാക്കി വെക്കുന്നു. ഉപഭോക്തൃ വിവരങ്ങളുടെ സുരക്ഷ ഉറപ്പുനൽകുന്ന ഇരുപതിലധികം കംപ്ലയൻസ് സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കിയതാണ് HONORൻറെ 3 റീജിയണൽ കേന്ദ്രങ്ങളും 15 ഡാറ്റാ കേന്ദ്രങ്ങളും. ഇതെല്ലാം കൊണ്ടാണ് AppGallery ഭാവിയിലെ ഉപയോഗത്തിന് അനുയോജ്യമാകുന്നത്.അവതരിപ്പിക്കുന്നു ഒരു പുതിയ ഡിജിറ്റൽ അനുഭവം 

HONOR സൃഷ്ടിച്ച AppGallery ലോകത്തെ തന്നെ ഏറ്റവും തുറന്നതും നൂതനവുമായ ആപ്പ് വിതരണ മാർഗമായിരിക്കുന്നു. പ്രോഡക്റ്റ് ഡിസൈനിലെ നിലവിലുള്ള കേമന്മാർക്ക് വെല്ലുവിളിയാകാനും ഉപയോഗത്തിലെ ലാളിത്യത്തിൽ പുതിയ നിലവാരം കൊണ്ടുവരാനും ഇതിനു കഴിയും. HONOR 9X Proയുടെ സാങ്കേതിക സവിശേഷതകളോട് ഇത് ചേർന്നുനിൽക്കുന്നു.
https://www.youtube.com/watch?v=MKs4lra9cKw&feature=youtu.be
Kirin 810 ചിപ്സെറ്റും 256 GB ഇൻറേണൽ മെമ്മറിയുമുള്ള HONOR 9X Pro ആ വിലക്ക് ലഭ്യമായ ഏറ്റവും ശക്തിയേറിയ സ്മാർട്ട്ഫോൺ തന്നെയാണ്. HONOR 9XProക്ക് മുന്നിൽ 6.59 ഇഞ്ച് HONOR ഫുൾ വ്യൂ ഡിസ്പ്ലെയും ഫോൺ താഴെ വീഴുമ്പോൾ ഉൾവലിയുന്ന 16 MP പോപ്പ്-അപ്പ് സെൽഫി ക്യാമറയുമുണ്ട്. കൂടാതെ പിന്നിൽ AI പിൻബലമുള്ള ആകർഷകമായ 48 MP ട്രിപ്പിൾ ക്യാമറയുമുണ്ട്.

മിഡ്നൈറ്റ് ബ്ലൂ, ഫാൻറം പർപിൾ നിറങ്ങളിൽ ലഭ്യമായ മനോഹരമായ HONOR 9X Proവിന് ഡ്യൂവൽ 3D ഗ്ലാസ് കർവ്ഡ് ബാക്ക് ആണ്. ഇത് വേഗം തന്നെ 17,999 രൂപക്ക് Flipkartൽ വിൽക്കാൻ തുടങ്ങുന്നതാണ്. മെയ് 21 മുതൽ മെയ് 22 വരെയുള്ള സ്പെഷ്യൽ ഏർലി ആക്സസ് സെയിലിൽ HONOR 9X Pro വാങ്ങുന്നവർക്ക് 3000 രൂപയുടെ ഇളവും 6 മാസത്തേക്ക് പലിശയില്ലാതെ EMIയും ലഭ്യമാണ്. കേടുവന്ന സ്ക്രീൻ വാങ്ങിയ ദിവസം മുതൽ 3 മാസത്തേക്ക് ഒരു തവണ മാറ്റിവെക്കാനും ഇവർക്ക് അവസരമുണ്ട്.


(ഇതൊരു ബ്രാൻഡഡ് പോസ്റ്റ് ആണ്)

 
First published: May 20, 2020, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading