നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • JioPhone Next | ജിയോഫോൺ നെക്സ്റ്റ് ദീപാവലി ദിനത്തിൽ വിപണിയിലെത്തും; WhatsApp സന്ദേശമയച്ചും ഓർഡർ ചെയ്യാം

  JioPhone Next | ജിയോഫോൺ നെക്സ്റ്റ് ദീപാവലി ദിനത്തിൽ വിപണിയിലെത്തും; WhatsApp സന്ദേശമയച്ചും ഓർഡർ ചെയ്യാം

  18 മാസം മുതല്‍ 24 മാസം വരെ കാലയളവുകളിലുള്ള ഈസി ഇഎംഐ സ്‌കീമുകള്‍ പ്രകാരം ഫോണ്‍ വാങ്ങാന്‍ സാധിക്കുന്നതാണ്.

  • Share this:
   റിലയന്‍സ് ജിയോയും (Reliance Jio) ഗൂഗിളും (Google) ചേര്‍ന്ന് സംയുക്തമായി അവതരിപ്പിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റ് (JioPhone Next) ദീപാവലി ദിനം (നവംബര്‍ 4) മുതല്‍ സ്റ്റോറുകളില്‍ ലഭ്യമാകുമെന്ന് ഇരു കമ്പനികളുംവെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 1999 രൂപയുടെ ഡൗണ്‍ പേയ്മെന്റില്‍, 18 മാസം മുതല്‍ 24 മാസം വരെ കാലയളവുകളിലുള്ള ഈസി ഇഎംഐ സ്‌കീമുകള്‍ പ്രകാരം ഫോണ്‍വാങ്ങാന്‍ സാധിക്കുന്നതാണ്.

   പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ചു എന്ന പ്രത്യേകതയും ജിയോഫോണ്‍ നെക്സ്റ്റിന് സ്വന്തമാണ്. ഗൂഗിളും ജിയോയും ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് രുപം കൊടുത്തിരിക്കുന്നത്. ആന്‍ഡ്രോയിഡിന്റെപ്രഗതി ഓഎസ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുക. എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനുള്ള അവസരം ഒരുക്കുകയാണ് ജിയോഫോണ്‍ നെക്സ്റ്റിലൂടെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

   ഒട്ടേറെ പുതുമയാര്‍ന്ന സവിശേഷതകളുമായാണ് ജിയോഫോണ്‍ നെക്സ്റ്റ് രംഗ പ്രവേശനം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. 'റീഡ് ലൗഡ്', 'ട്രാന്‍സ്ലേറ്റ്' തുടങ്ങിയവയാണ് ജിയോഫോണ്‍ നെക്സ്റ്റ് തന്റെ ഉപഭോക്താക്കള്‍ക്കായി കരുതിയിരിക്കുന്ന സവിശേഷതകള്‍. ഇത്, വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഏതു ഭാഷയിലുമുള്ള വിവരങ്ങള്‍ തദ്ദേശ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ 'ട്രാന്‍സ്ലേറ്റ്' ഫീച്ചര്‍ ഉപഭോക്താവിനെ സഹായിക്കുന്നു.

   ഇത് വഴി, ഭാഷയുടെ അതിര്‍വരമ്പുകള്‍ തടസ്സമാകാതെ ഉപഭോക്താവിന് ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും അനുഭവിക്കാനുമുള്ള സാഹചര്യം ഒരുങ്ങുന്നു. ഒപ്പം വോയിസ് അസ്സിസ്റ്റന്റിന്റെ സഹായവും ഫോണില്‍ ലഭ്യമാണ്. മെച്ചപ്പെട്ട രീതിയിലുള്ള ക്യാമറയും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫും ഫോണിന്റെ മറ്റ് സവിശേഷതകളാണ്.

   നിങ്ങള്‍ക്ക് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഇത് വാങ്ങാന്‍ സാധിക്കും. എങ്ങനെയാണ് ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാന്‍ സാധിക്കുക എന്ന് നോക്കാം:

   - ജിയോഫോണ്‍ നെക്സ്റ്റ് വാങ്ങാന്‍ തത്പരരാണെങ്കില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുക. അതിനായി നിങ്ങളുടെ അടുത്തുള്ള ജിയോമാട്ട് ഡിജിറ്റല്‍ റീടെയില്‍ കേന്ദ്രം സന്ദര്‍ശിക്കുക. അല്ലെങ്കില്‍ www.jio.com/next എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതുമല്ലെങ്കില്‍70182-70182 എന്ന വാട്ട്സ്ആപ്പ് നമ്പറില്‍ 'Hi' എന്ന് സന്ദേശം അയയ്ക്കുക.

   - രജിസ്ട്രേഷന്‍ സ്ഥിരീകരിച്ചാല്‍, അടുത്തുള്ള ജിയോമാര്‍ട്ട് ഡിജിറ്റര്‍ സന്ദര്‍ശിച്ച് നിങ്ങള്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാം

   ജിയോമാര്‍ട്ട് ഡിജിറ്റല്‍ റീട്ടെയിലിന്റെ വിപുലമായ ശൃംഖലയില്‍ ജിയോഫോണ്‍ നെക്സ്റ്റ് രാജ്യത്തുടനീളം ലഭ്യമാകും.

   ദീപാവലിയോട് അനുബന്ധിച്ച് ജിയോഫോണ്‍ നെക്സ്റ്റ് വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഗൂഗിളിന്റെ സിഇഓ ആയ സുന്ദര്‍ പിച്ചൈ നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ''കോവിഡ് 19 മഹാമാരി ഇന്ത്യയ്ക്ക് ഏല്‍പ്പിച്ച ആഘാതം വളരെ വലുതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഈ സമയങ്ങളിലും, ആളുകള്‍ മെച്ചപ്പെട്ട രീതിയിലുള്ള ആശയവിനിമയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. ഇവരില്‍ സ്മാര്‍ട്ട്ഫോണിലേക്ക് ചുവടു വെച്ച ആളുകളുടെ ഒരു തരംഗം തന്നെ ഉണ്ടായിട്ടുമുണ്ട്. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണുകളിലേക്ക് ചുവടുമാറ്റം നടത്താന്‍ ആഗ്രഹിക്കുന്നു ഒരു കൂട്ടം ആളുകളെ ഇപ്പോഴും ഞങ്ങള്‍ കാണുന്നു,'' എന്നാണ് ജിയോഫോണ്‍ നെക്സ്റ്റിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചത്.
   Published by:Jayashankar AV
   First published:
   )}