• HOME
  • »
  • NEWS
  • »
  • money
  • »
  • Apple iPhone 13 സ്വന്തമാക്കാം, വെറും 51,700 രൂപയ്ക്ക്; എങ്ങനെയെന്നല്ലേ?

Apple iPhone 13 സ്വന്തമാക്കാം, വെറും 51,700 രൂപയ്ക്ക്; എങ്ങനെയെന്നല്ലേ?

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഐഫോൺ 13 പുറത്തിറക്കിയത്

Apple iPhone 13

Apple iPhone 13

  • Share this:
    വിപണിയിൽ എല്ലാവരെയും മോഹിപ്പിക്കുന്ന സ്മാർട്ഫോൺ (Smartphone) ആപ്പിളിന്റെ ഐഫോൺ (Apple iPhone) ആണ് എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വില കുറഞ്ഞ ഫോണുകൾക്കാണ് ആവശ്യക്കാർ കൂടുതലെങ്കിലും ഐഫോണിന്റെ ഏതെങ്കിലും ഒരു പതിപ്പ് സ്വന്തമാക്കാൻ ആ​ഗ്രഹിക്കാത്ത സ്മാർട്ഫോൺ ഉപയോക്താക്കൾ ഉണ്ടാവില്ല.

    ആപ്പിൾ കഴിഞ്ഞ വർഷമാണ് ഐഫോൺ 13 സീരീസ് വിപണിയിൽ അവതരിപ്പിച്ചത്. ഇപ്പോഴും നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നാണിത്. ബജറ്റ് ഫോൺ ഉപയോക്താക്കളെ സംബന്ധിച്ച് ഐഫോൺ 13 (iPhone 13) അൽപ്പം ചെലവേറിയതായിരിക്കും. എന്നാൽ വിലക്കിഴിവുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്ന ഈ സമയങ്ങളിൽ ഉപയോക്താക്കൾക്ക് അവരുടെ സ്വപ്ന ഫോൺ വളരെ എളുപ്പത്തിൽ സ്വന്തമാക്കാൻ കഴിയും. ഇപ്പോൾ ആപ്പിൾ ഐഫോൺ 13 വെറും 51,700 രൂപയ്ക്ക് സ്വന്തമാക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും. ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ ഐഫോൺ 13 ന് വൻവിലക്കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എങ്ങനെ നേടാൻ കഴിയുമെന്ന് നോക്കാം.

    ആപ്പിൾ ഐഫോൺ 13ന്റെ വിലയും ഓഫറുകളും:
    നീല നിറത്തിലുള്ള വാനില ഐഫോൺ 13ന്റെ ബെയ്‌സ് വേരിയന്റ് നിലവിൽ ആമസോണിൽ 73,900 രൂപയ്ക്ക് ലഭ്യമാണ്. അതിന്റെ യഥാർത്ഥ വില 79,900 രൂപയാണ്. കൂടാതെ, ആമസോണിൽ ഐഫോൺ 13ന് 16,200 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. അത് പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 13-ന്റെ 128ജിബി പതിപ്പിന്റെ വില 57,700 രൂപയായി കുറയും. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, കൊട്ടക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിച്ചാണ് ആമസോണിൽ നിന്നും ഐഫോൺ 13 വാങ്ങുന്നതെങ്കിൽ 6,000 രൂപയുടെ അധിക കിഴിവും ലഭിക്കും. ഇതോടെ വില ഏകദേശം 51,700 രൂപയായി കുറയും. അങ്ങനെ ഒരു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്ഫോണിന്റേതിന് സമാനമായ വിലയിൽ നിങ്ങൾക്ക് ഐഫോൺ സ്വന്തമാക്കാം.

    ആപ്പിൾ ഐഫോൺ 13ന്റെ സവിശേഷതകൾ:
    കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഐഫോൺ 13 പുറത്തിറക്കിയത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. 12 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെ എത്തുന്ന ഫോണിൽ സിനിമാറ്റിക് മോഡ് ഉൾപ്പടെ ലഭ്യമാകും.
    ഐഫോൺ 13ൽ 12-മെഗാപിക്സൽ ട്രൂഡെപ്ത് (TrueDepth) ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. ആപ്പിളിന്റെ എ15 ബയോണിക് ചിപ്പാണ് സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഐഫോൺ 13 ന്റെ 128 ജിബി സ്റ്റോറേജ് പതിപ്പിന്റെ യഥാർത്ഥ വില 79,900 രൂപയും, 256 ജിബി പതിപ്പിന്റെ യഥാർത്ഥ വില 89,900 രൂപയും ആണ്. അതേസമയം ഐഫോൺ 13 ന്റെ 512 ജിബി സ്റ്റോറേജ് പതിപ്പിന്റെ വില 1,09,900 രൂപയാണ്.

    ആപ്പിളിന്റെ ഏറ്റവും പുതിയ ചെലവ് കുറഞ്ഞ ഐഫോൺ ആയ ഐഫോൺ എസ്ഇ3 (iPhone SE 3) അഥവാ ഐഫോൺ എസ്ഇ2022 (iPhone SE 2022) ഈ മാസം തുടക്കത്തിൽ ആണ് പുറത്തിറക്കിയത്. ആപ്പിൾ മാക് സ്റ്റുഡിയോ, ഐപാഡ് എയർ (അഞ്ചാം തലമുറ), ആപ്പിൾ സ്റ്റുഡിയോ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പമാണ് ഐഫോൺ എസ്ഇ3 അവതരിപ്പിച്ചത്. ഇന്ത്യയിൽ ഐഫോൺ എസ്ഇ3 യുടെ വില ആരംഭിക്കുന്നത് 43,900 രൂപ മുതലാണ്.
    Published by:user_57
    First published: