നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Scanning with Smartphone | സ്മാർട്ട്ഫോൺ ഉപയോഗിച്ച് രേഖകളും ഐഡി കാർഡുകളും എങ്ങനെ സ്‌കാൻ ചെയ്യാം?

    Scanning with Smartphone | സ്മാർട്ട്ഫോൺ ഉപയോഗിച്ച് രേഖകളും ഐഡി കാർഡുകളും എങ്ങനെ സ്‌കാൻ ചെയ്യാം?

    നമ്മുടെ കയ്യിലുള്ള സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് രേഖകൾ എളുപ്പത്തിൽ സ്കാൻ ചെയ്യാവുന്നതാണ്. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പുതിയ ജോലിയ്‌ക്കോ (Job) ഐഡി കാർഡിനോ (ID Cards) അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കോ അപേക്ഷിക്കുമ്പോഴെല്ലാം സ്കാൻ (Scan) ചെയ്ത രേഖകളും കൂടെ സമർപ്പിക്കേണ്ടി വരും. മുമ്പ് രേഖകൾ സ്കാൻ ചെയ്യാൻ കമ്പ്യൂട്ടറും (Computer) സ്കാനറുമെല്ലാം (Scanner) ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ അതൊന്നുമില്ലാതെ നമ്മുടെ കയ്യിലുള്ള സ്മാർട്ട് ഫോണുകൾ (Smart Phones) ഉപയോഗിച്ച് രേഖകൾ എളുപ്പത്തിൽ സ്കാൻ ചെയ്യാവുന്നതാണ്. അത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

      ഘട്ടം 1: നിങ്ങളുടെ ഫോണിൽ സ്കാനിംഗ് ആപ്പുകളൊന്നും ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ആദ്യം പ്ലേസ്റ്റോറിൽ നിന്ന് അത് ഡൗൺലോഡ് ചെയ്യുക.

      ഘട്ടം 2: നിങ്ങളുടെ ഫോണിൽ ലഭ്യമായ സ്‌പെയ്‌സും സ്കാനിംഗ് ആപ്പിന്റെ റേറ്റിങ്ങും നോക്കി പ്ലേ സ്റ്റോറിൽ നിന്ന് അനുയോജ്യമായ ആപ്പ് ഡൗൺലോഡ് ചെയ്യുക. ശേഷം ആ ആപ്പിൽ ലോഗിൻ ചെയ്യുക.

      ഘട്ടം 3: ലോഗിൻ ചെയ്തു കഴിഞ്ഞാൽ ആപ്പിൽ ഒരു ക്യാമറ ഇന്റർഫേസ് തുറക്കും. അവിടെ ദൃശ്യമാകുന്ന വിവിധ സ്കാനിങ് മോഡുകളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക. സാധാരണയായി ഒരു ഡോക്യുമെന്റ് സ്കാൻ മോഡ് ലഭ്യമായിരിക്കും. ഇത് ആപ്പ് തുറക്കുമ്പോൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കും. വൈറ്റ്ബോർഡ്, ബുക്ക്, ഐഡി കാർഡ്, ബിസിനസ് കാർഡ് തുടങ്ങിയ മറ്റ് മോഡുകളും ചില ആപ്പുകളിൽ ഉണ്ടാകും.

      ഘട്ടം 4: നിങ്ങൾ സ്കാൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്യുമെന്റിലേക്ക് നിങ്ങളുടെ ക്യാമറ കാണിക്കുക.

      ഘട്ടം 5: അപ്പോൾ ആപ്പിന്റെ ഓട്ടോ-ക്യാപ്ചർ സ്വമേധയാ ഓൺ ആകും. ക്യാമറയിൽ ഡോക്യുമെന്റ് വ്യക്തമായി പതിഞ്ഞാൽ ഉടനെ സ്‌ക്രീനിൽ തൊടുക. അപ്പോൾ തന്നെ ആപ്പ് അതിന്റെ മാജിക് കാണിക്കുകയും നിങ്ങളുടെ വ്യൂഫൈൻഡറിലെ ഡോക്യുമെന്റിന്റെ നാല് കോണുകൾ തിരിച്ചറിയുകയും ചെയ്യും. ആപ്ലിക്കേഷൻ ഡോക്യുമെന്റ് സ്കാൻ ചെയ്യുമ്പോൾ കൈ ചലിപ്പിക്കാതിരിക്കാൻ ശ്രദ്ധിയ്ക്കുക.

      ഘട്ടം 6: അതിന് ശേഷം ആപ്പ് നിങ്ങളെ അഡ്ജസ്റ്റ് പേജിലേക്ക് കൊണ്ടുപോകും. ഓട്ടോ-ക്യാപ്ചറിൽ തെറ്റുണ്ടെങ്കിൽ ചിത്രം വൃത്തിയായി ക്രോപ്പ് ചെയ്യാനുള്ള ഓപ്ഷൻ അവിടെ ഉണ്ടാകും. കൂടുതൽ പേജുകൾ സ്കാൻ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 'കീപ് സ്കാനിംഗ്' എന്ന ബട്ടൻ അമർത്തുക. സ്കാൻ ചെയ്ത ചിത്രത്തിൽ മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ അത് ചെയ്തതിന് ശേഷം 'ഓക്കേ' ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 7: സ്കാൻ ചെയ്ത ഫയൽ പിഡിഎഫ് ആയി സൂക്ഷിക്കുന്നതിന് വലതുവശത്തു കാണുന്ന, 'പിഡിഎഫ് ആയി സൂക്ഷിക്കുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

      സ്റ്റെപ് 8: സ്കാൻ ചെയ്ത ചിത്രം jpeg ഫോർമാറ്റിലാണ് സൂക്ഷിക്കേണ്ടതെങ്കിൽ അടുത്ത സ്ക്രീനിൽ കാണുന്ന, 'ജെപിഇജിയായി സൂക്ഷിക്കുക' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.

      പിഡിഎഫ് ആയോ ജെപിഇജിയായോ സേവ് ചെയ്തു കഴിഞ്ഞാൽ അത് ഫോണിൽ തന്നെ സ്റ്റോർ ചെയ്യപ്പെടും. പിന്നീട് ആവശ്യം വരുമ്പോഴെല്ലാം അത് ഉപയോഗിക്കാം.
      Published by:Jayesh Krishnan
      First published:
      )}