ലോകമെമ്പാടുമുള്ള ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്‌സ്ആപ്പ് (WhatsApp). ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോ സന്ദേശങ്ങൾ, ടെക്‌സ്‌റ്റ് മെസേജുകൾ എന്നിവ പങ്കിടുന്നതിനുമുള്ള ഒരു ആപ്ലിക്കേഷനാണ് (Application) വാട്ട്സ്ആപ്പ്. എന്നാൽ നിങ്ങൾ ഇതുവഴി പങ്കിടുന്ന ഡാറ്റയുടെ പ്രത്യേകിച്ച് ഫോട്ടോകളുടെ (Photos) ഗുണനിലവാരം കുറയും. ഫയലിന്റെ കൈമാറ്റം ഉറപ്പിക്കുന്നതിനായി മീഡിയ ഫയലിന്റെ ഒറിജിനൽ റെസൊല്യൂഷന്റെ 30 ശതമാനം വരെ കുറച്ചാണ് വാട്ട്സ്ആപ്പ് മീഡിയകൾ അപ്ലോഡ് ചെയ്യുന്നത്.
എന്നാൽ നിങ്ങളുടെ പ്രധാനപ്പെട്ട ചില ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഫോട്ടകൾക്കും മറ്റും ഉയർന്ന റെസൊല്യൂഷൻ തന്നെ വേണം. അതിനാൽ, ഈ പ്രശ്നം പരിഹരിക്കാൻ, iOSലെ വാട്ട്സ്ആപ്പ് വഴി ഉയർന്ന റെസൊല്യൂഷനിലുള്ള ഫോട്ടോകൾ ലഭിക്കാൻ ഒരു മാർഗമുണ്ട്. ഇതിനായി താഴെ പറഞ്ഞിരിക്കുന്ന ലളിതമായ നടപടിക്രമങ്ങൾ പിന്തുടരുക:
സ്റ്റെപ് 1: നിങ്ങളുടെ ഐഫോണിലെ (iPhone) ഫോട്ടോസ് തുറക്കുക
സ്റ്റെപ് 2: നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന ചിത്രം തിരഞ്ഞെടുക്കുക
സ്റ്റെപ് 3: ഇടത് കോണിലുള്ള ഷെയർ ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 4: താഴേക്ക് സ്ക്രോൾ ചെയ്‌ത് സേവ് ടു എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 5: നിങ്ങൾ ഫോട്ടോ സേവ് ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൾഡർ തിരഞ്ഞെടുക്കുക
സ്റ്റെപ് 6: സേവ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക
സ്റ്റെപ് 7: WhatsAppൽ പോയി നിങ്ങൾക്ക് ഫയൽ അയയ്‌ക്കേണ്ട ഉപയോക്താവിന്റെ ചാറ്റ് തുറക്കുക
സ്റ്റെപ് 8: + ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 9: ഡോക്യുമെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 10: നിങ്ങൾ ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന ഫോട്ടോ തിരഞ്ഞെടുത്ത് അയയ്ക്കുക
Also Read-
Wi-Fi | നിങ്ങളറിയാതെ മറ്റാരെങ്കിലും നിങ്ങളുടെ വൈ-ഫൈ ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ അറിയാംഈ ലളിതമായ 10 ഘട്ടങ്ങളിലൂടെ, നിങ്ങൾ ഒരു ഐഫോൺ ഉപയോക്താവാണെങ്കിൽ, വാട്ട്സ്ആപ്പിൽ ഉയർന്ന റെസല്യൂഷനിൽ നിങ്ങളുടെ ഫോട്ടോകൾ പങ്കിടാം. ഇതല്ലാതെ മറ്റൊരു ബദൽ മാർഗം കൂടിയുണ്ട്. അതിനായി ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
Also Read-
Aadhaar | മൊബൈല്‍ നമ്പര്‍ മാറിയോ? ആധാറിൽ എങ്ങനെ നമ്പർ അപ്‌ഡേറ്റ് ചെയ്യാം?സ്റ്റെപ് 1: സെറ്റിംഗ്സ് ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ് 2: സ്റ്റോറേജ് ആൻഡ് ഡാറ്റ തിരഞ്ഞെടുക്കുക
സ്റ്റെപ് 3: മീഡിയ അപ്‌ലോഡ് ക്വാളിറ്റി തിരഞ്ഞെടുക്കുക
സ്റ്റെപ് 4: മികച്ച ക്വാളിറ്റിയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ഇങ്ങനെയും നിങ്ങൾ ആഗ്രഹിക്കുന്ന മീഡിയ ഫയലിന്റെ ക്വാളിറ്റി വർദ്ധിപ്പിക്കാം. തടസ്സരഹിതമായി ഇത്തരത്തിൽ ഫയലുകൾ വാട്ട്സ്ആപ്പ് വഴി അയയ്ക്കാവുന്നതാണ്.
ഈ വർഷം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകൾ മെറ്റാ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ (Group Admins) അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.