നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • നിങ്ങള്‍ക്കറിയാത്ത Wi-Fi നെറ്റ് വര്‍ക്കുകളിലേക്ക് സിസ്റ്റം ഓട്ടോമാറ്റിക്കായി കണക്റ്റാവുന്നോ? ഇതാ പരിഹാരം!

    നിങ്ങള്‍ക്കറിയാത്ത Wi-Fi നെറ്റ് വര്‍ക്കുകളിലേക്ക് സിസ്റ്റം ഓട്ടോമാറ്റിക്കായി കണക്റ്റാവുന്നോ? ഇതാ പരിഹാരം!

    പൊതു വൈഫൈ സംവിധാനം വളരെയധികം അപകടം പിടിച്ചതാണ്. കാരണം, അതിൽ നിന്നും വൈഫൈയ്ക്കായി കണക്റ്റ് ചെയ്യുമ്പോൾ, ആരാണോ അത് നിയന്ത്രിയ്ക്കുന്നത് അവർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് മാല്‍വെയറുകളെ കടത്തി വിടാനുള്ള സംവിധാനം ഒരുക്കുന്നു.

    News18

    News18

    • Share this:
      വൈഫൈ ഉപയോഗത്തില്‍ ഒട്ടേറെ സുരക്ഷാ പ്രശ്‌നങ്ങള്‍ നിങ്ങളെ കാത്തിരിപ്പുണ്ടാവും. അതിനാല്‍ നിങ്ങൾ ഡെസ്‌ക്ടോപ്പുകളും, ലാപ്‌ടോപ്പുകളും എന്തിന് പറയുന്നു സ്മാര്‍ട്ട്‌ഫോണുകള്‍ വരെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. കാരണം, ഈ ഉപകരണങ്ങളിലെല്ലാം നിങ്ങളുടെ പലതരത്തിലുള്ള സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ച് വെയ്ക്കുക പതിവാണ്. നിങ്ങളും ബാങ്ക് വിവരങ്ങള്‍, അനുബന്ധ രേഖകള്‍, ഫയലുകള്‍, പാസ്വേഡുകള്‍ തുടങ്ങിയവയെല്ലാം അവയിൽപ്പെടും. ഇവയെല്ലാം തന്നെ നിങ്ങള്‍ അശ്രദ്ധ കാട്ടിയാല്‍, ചോര്‍ത്തപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതെല്ലാം തന്നെ നിങ്ങള്‍ ഈ ഉപകരണങ്ങളുമായി ബന്ധപ്പെടുത്തുന്ന സുരക്ഷിതമല്ലാത്ത വൈഫൈയിലൂടെ ചോര്‍ത്തപ്പെടാം എന്ന് കേട്ടാലോ?

      തുറന്ന അല്ലങ്കില്‍ പൊതു വൈഫൈ സംവിധാനം വളരെയധികം അപകടം പിടിച്ചതാണ്. കാരണം, അതിൽ നിന്നും വൈഫൈയ്ക്കായി കണക്റ്റ് ചെയ്യുമ്പോൾ, ആരാണോ അത് നിയന്ത്രിയ്ക്കുന്നത് അവർക്ക് നിങ്ങളുടെ ഉപകരണത്തിലേക്ക് മാല്‍വെയറുകളെ കടത്തി വിടാനുള്ള സംവിധാനം ഒരുക്കുന്നു. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ ജാഗ്രയോടെ ഇരുന്നില്ല എങ്കില്‍, ഹാക്കര്‍ക്ക് നിങ്ങളുടെ ഉപകരണത്തില്‍ കടന്നുകയറാനും നിങ്ങളുടെ സ്വകാര്യ ഫയലുകളും വിവരങ്ങളും ചോര്‍ത്താനും കഴിയും. അത്തരം അപകടകരമായ അവസ്ഥകള്‍ ഒഴുവാക്കുന്നതിനായി, നിങ്ങളുടെ വിന്‍ഡോസ് 10 വൈഫൈ നെറ്റ്വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക്കായി ബന്ധപ്പെടുത്തുന്നതിനുള്ള ഒപ്ഷന്‍ നിര്‍ത്തി വെയ്ക്കണം. അപ്പോള്‍ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന, നിങ്ങള്‍ക്ക് സുരക്ഷിതമാണന്ന് പൂര്‍ണ്ണ ബോധ്യമുള്ള വൈഫൈ നെറ്റ്വര്‍ക്കുകളിലേക്ക് മാത്രമേ നിങ്ങളുടെ ഡിവൈസ് കണക്ടാവുകയുള്ളു.

      ‘കണക്ട് ഓട്ടോമാറ്റിക്കലി’ എന്ന സംവിധാനം അണ്‍ടിക്ക് ചെയ്യുക: ഏത് വൈഫൈ സംവിധാനത്തിലേക്കും, ഓട്ടോമാറ്റിക്കായി നിങ്ങളുടെ വിന്‍ഡോസ് 10 ബന്ധപ്പെടുന്നത് തടയാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗം, ടാസ്‌ക്ബാറിലെ വൈഫൈ കണ്ട്രോളിൽ നിന്ന് ‘കണക്ട് ഓട്ടോമാറ്റിക്കലി’ എന്ന സെലക്ഷൻ റദ്ദാക്കുകയാണ്. അതിനായി, ടാസ്‌ക് ബാറിലെത്തി വൈഫൈ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ശേഷം, നെറ്റ്വര്‍ക്കിന്റെ പേര് കൊടുത്തിരിക്കുന്നതിന് താഴെയുള്ള 'കണക്ട് ഓട്ടോമാറ്റിക്കലി' എന്ന ബോക്‌സ് അണ്‍ടിക്ക് ചെയ്യുക.

      അല്ലങ്കില്‍, സ്റ്റാര്‍ട്ട് മെനുവില്‍ എത്തുക. കണ്ട്രോള്‍ പാനലിൽ നിന്നും നെറ്റ്വർക്ക് ആൻഡ് ഇന്റർനെറ്റ് തിരഞ്ഞെടുക്കുക, ശേഷം നെറ്റ്വര്‍ക്ക് ഷെയറിങ്ങ് സെന്ററില്‍ എത്തുക. അവിടെ, ഇടതു വശത്തുള്ള മെനുവില്‍ നിന്ന് ‘ചേഞ്ച് അഡാപ്റ്റര്‍ സെറ്റിങ്‌സ്’ ക്ലിക്ക് ചെയ്യുക. ശേഷം, നിങ്ങള്‍ നിലവില്‍ പെയര്‍ ചെയ്തിട്ടുള്ള കണക്ഷനുകള്‍ ഓപ്പണ്‍ ചെയ്യുക.

      ‘വയര്‍ലസ് പ്രോപ്പര്‍ട്ടീസ്’ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. കണക്ഷന്‍ ടാബില്‍ നിന്നും, ‘ഈ നെറ്റ്വര്‍ക്ക് റേഞ്ചില്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി കണക്ട് ചെയ്യുക’ എന്ന ബോക്‌സ് അണ്‍ടിക്ക് ചെയ്യുക.

      സെറ്റിങ്‌സ്

      സ്റ്റാര്‍ട്ട് മെനുവില്‍ എത്തുക, സെറ്റിങ്‌സ് ഓപ്ഷനില്‍ നിന്നും നെറ്റ്വര്‍ക്ക് ആന്‍ഡ് ഇന്‍ര്‍നെറ്റ് തിരഞ്ഞെടുക്കുക.

      ഇടത് വശത്തെ മെനുവില്‍ നിന്ന് വൈഫൈ തിരഞ്ഞെടുക്കുക.

      നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വൈഫൈ കണക്ഷന്‍ തിരഞ്ഞെടുക്കുക.

      ‘റേഞ്ചില്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി കണക്ട് ചെയ്യുക’ എന്ന തിരഞ്ഞെടുപ്പ് റദ്ദാക്കുക.

      കമാന്‍ഡ് പ്രോമ്പ്റ്റ്

      സ്റ്റാര്‍ട്ട് മെനുവില്‍ എത്തി തിരച്ചില്‍ നടത്താനുള്ള സംവിധാനം ഉപയോഗിച്ച് “കമാന്‍ഡ് പ്രോമ്പ്റ്റ്” തിരയുക.

      ‘netsh wlan show profile’ എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ബട്ടണ്‍ അമര്‍ത്തുക. ഇത് നിങ്ങളുടെ സിസ്റ്റത്തില്‍ നേരത്തെ റെക്കോഡ് ചെയ്തിരിക്കുന്ന നെറ്റ്വര്‍ക്കുകളുടെ വിവരം നിങ്ങള്‍ക്ക് കാട്ടിത്തരും.

      ഇത്തരത്തിലുള്ള ഏതെങ്കിലും നെറ്റ്വര്‍ക്കുകളിലേക്ക് നിങ്ങളുടെ വിന്‍ഡോസ് 10 ബന്ധപ്പെടുത്തുന്നത് തടയുന്നതിനായി ‘netsh wlan set profileparameter name = profile name connection mode = mode’ എന്ന് ടൈപ്പ് ചെയ്തതിന് ശേഷം എന്റര്‍ ബട്ടണ്‍ അമര്‍ത്തുക.
      Published by:Sarath Mohanan
      First published: