• HOME
  • »
  • NEWS
  • »
  • money
  • »
  • Aadhaar | മൊബൈല്‍ നമ്പര്‍ മാറിയോ? ആധാറിൽ എങ്ങനെ നമ്പർ അപ്‌ഡേറ്റ് ചെയ്യാം?

Aadhaar | മൊബൈല്‍ നമ്പര്‍ മാറിയോ? ആധാറിൽ എങ്ങനെ നമ്പർ അപ്‌ഡേറ്റ് ചെയ്യാം?

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി (mobile number) ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ഫോണിലൂടെ തന്നെ അറിയാൻ സാധിക്കും. അതിനാല്‍ മൊബൈൽ നമ്പർ മാറുമ്പോൾ അത് ആധാറിലും അപ്ഡേറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

  • Share this:
    യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അഥവാ യുഐഡിഎഐ (uidai) ആണ് ഇന്ത്യൻ പൗരന്മാർക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നത്. ഈ 12 അക്ക നമ്പര്‍ ഓരോ പൗരന്റെയും ഐഡന്റിറ്റിയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. മാത്രമല്ല വിവിധ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന തിരിച്ചറിയല്‍ രേഖയായും ആധാർ (Aadhaar) മാറി. പൗരന്മാരുടെ വിലാസം, ജനനതീയതി തുടങ്ങിയവ തെളിയിക്കുന്ന രേഖയായും ആധാർ ഉപയോഗിക്കാം. ഇത് എല്ലാവരും കൈവശം വെയ്‌ക്കേണ്ടത് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറുമായി (mobile number) ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ നിങ്ങൾക്ക് ഫോണിലൂടെ തന്നെ അറിയാൻ സാധിക്കും. അതിനാല്‍ മൊബൈൽ നമ്പർ മാറുമ്പോൾ അത് ആധാറിലും അപ്ഡേറ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.

    ഓണ്‍ലൈനായി മൊബൈല്‍ നമ്പര്‍ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

    ഘട്ടം 1: മൊബൈല്‍ നമ്പര്‍ മാറ്റാന്‍ യുഐഡിഎഐ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക (ask.uidai.gov.in)

    ഘട്ടം 2: നിങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഫോണ്‍ നമ്പര്‍ നല്‍കി പ്രസക്തമായ ബോക്‌സുകളില്‍ ക്യാപ്ച ടൈപ്പ് ചെയ്യുക.

    ഘട്ടം 3: സെന്‍ഡ് ഒടിപി ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്പറിലേക്ക് അയച്ച ഒടിപി നല്‍കുക. തുടര്‍ന്ന് സബ്മിറ്റ് ഒടിപി ആന്‍ഡ് പ്രൊസീഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

    ഘട്ടം 4: അടുത്തതായി ഓണ്‍ലൈന്‍ ആധാര്‍ സര്‍വീസസ് എന്ന മെനുവിൽ നിന്ന് പേര്, വിലാസം, ലിംഗഭേദം, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ ഓപ്ഷനുകളില്‍ നിങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം തെരഞ്ഞെടുക്കുക. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് മൊബൈൽ നമ്പർ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

    ഘട്ടം 5: മൊബൈല്‍ നമ്പര്‍ നല്‍കി കഴിഞ്ഞാല്‍ ഒരു പുതിയ പേജ് കാണും, അതില്‍ ക്യാപ്ച നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി നല്‍കും. ഒടിപി നല്‍കി സേവ് ആന്‍ഡ് പ്രൊസീഡ് ക്ലിക്ക് ചെയ്യുക.

    ഘട്ടം 6: 25 രൂപ ഫീസ് അടയ്ക്കാനും ആവശ്യമായേക്കാവുന്ന ഏതെങ്കിലും അധിക വിവരങ്ങള്‍ നല്‍കാനും അടുത്തുള്ള ആധാര്‍ കേന്ദ്രത്തിലേക്ക് പോകുന്നതിനായി ഓണ്‍ലൈനായി ഒരു അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

    ഓഫ്‌ലൈനായി മൊബൈല്‍ നമ്പര്‍ എങ്ങനെ മാറ്റാം?

    ഇത് ഓഫ്‌ലൈനായി ചെയ്യാന്‍ പ്രാദേശിക കേന്ദ്രം സന്ദര്‍ശിച്ച് ആധാര്‍ തിരുത്തല്‍ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. അതേ ഫോമില്‍ ഉപയോക്താക്കള്‍ക്ക് ലിങ്ക് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനുമുള്ള പുതിയ മൊബൈല്‍ നമ്പര്‍ നല്‍കണം. അതിനു ശേഷം ഫോം സമര്‍പ്പിക്കുക. ഇത് സ്ഥിരീകരിക്കുന്നതിനായി ബയോമെട്രിക് പരിശോധന നടക്കും.

    സ്ഥിരീകരണ ഓഫീസര്‍ അപ്‌ഡേറ്റ് അഭ്യര്‍ത്ഥന നമ്പര്‍ (യുആര്‍എന്‍) ഉള്ള ഒരു അംഗീകാര സ്ലിപ്പ് നല്‍കും. ആധാര്‍ കാര്‍ഡിന്റെ പുതുക്കിയ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ ഈ നമ്പര്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ യുഐഡിഎഐ ടോള്‍ ഫ്രീ നമ്പറില്‍ (1947) വിളിക്കാം.

    ഉപയോക്താക്കള്‍ക്ക് നമ്പര്‍ സ്ഥിരീകരിക്കണമെങ്കില്‍ യുഐഡിഎഐ വെബ് സൈറ്റില്‍ ലോഗിന്‍ ചെയ്ത് ആധാര്‍ സര്‍വീസസ് മെനു പരിശോധിക്കുക. അവിടെ ഇമെയില്‍ വിവരങ്ങളും മൊബൈല്‍ നമ്പറും സുരക്ഷാ കോഡും സഹിതം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ഒടിപി ലഭിച്ചു കഴിഞ്ഞാല്‍ വേരിഫൈ ഒടിപി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. എല്ലാ ഘട്ടങ്ങളും കൃത്യമാണെങ്കില്‍ പച്ച ടിക്ക് വരുന്നതായിരിക്കും.
    Published by:Rajesh V
    First published: